മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
145 VIEWS

ടോമിൻ തച്ചങ്കരി ഐപിഎസ്

ഉദിത് നാരായൺ തുടങ്ങി ഉണ്ണി കൃഷ്ണൻ,കവിതാ കൃഷ്ണമൂർത്തി , മനോ, ഹരിഹരൻ , എസ്‌പി ബാലസുബ്രഹ്മണ്യം , മിൻമിനി , കെ ജെ യേശുദാസ് , മാർക്കോസ്, എം ജി ശ്രീകുമാർ , കെ എസ് ചിത്ര , എസ് ജാനകി, സുജാത മോഹൻ , എം ജയചന്ദ്രൻ, ഉണ്ണിമേനോൻ ,അഫ്‌സൽ , ജി വേണുഗോപാൽ , മധു ബാലകൃഷ്ണൻ ,ഉണ്ണിമേനോൻ , പി സുശീല , ബിജു നാരായണൻ ,കെസ്റ്റർ എന്നിങ്ങനേ പ്രശസ്തരായ ഗായകർ ഒരേ സംഗീത സംവിധായകന്റെ കീഴിൽ പാടുക…അതും 25 വർഷങ്ങൾക്ക് മുൻപേ…. ഇത്രയും ഗായകരെ പാടിപ്പിച്ച ഒരു സംഗീത സംവിധായകൻ വേറെയുണ്ടോ എന്ന് സംശയമാണ്.

90കളിൽ ക്രിസ്തീയ ഭക്തി ഗാന രംഗത്ത് പതിവിൽ നിന്ന് വ്യത്യസ്തമായ ഈണങ്ങൾ നൽകി കടന്നു വന്ന സംഗീത സംവിധായകൻ , കാസ്റ്റുകളിൽ കണ്ട ഫോട്ടോയിലൂടെയും പേരിലൂടെയും ആണ് അദ്ദേഹം ഒരു പോലീസുകാരൻ ആണെന്ന് അറിയുന്നത്.വചനം എന്ന ആൽബത്തിലെ ” രക്ഷകാ എൻ്റെ പാപഭാരം എല്ലാം നീക്കണെ” എന്ന യേശുദാസ് ഗാനത്തിലൂടെ ശ്രദ്ധേയനായി, പിന്നീട് ഒരുപാട് ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് രചനയും സംഗീതവും നൽകി. 1993-1996 കാലഘട്ടത്തിലെ ശ്രദ്ധേയമായ ഒട്ടുമിക്ക ക്രിസ്തീയ ഗാനങ്ങളും ടോമിൻ തച്ചങ്കരിയുടെ സംഭാവനകൾ ആണ്.

പി.കെ.ഗോപി രചിച്ച് ടോമിൻ തച്ചങ്കരി ഈണം പകർന്ന ആ ഗാനങ്ങൾ എല്ലാം ഭക്തി സാന്ദ്രങ്ങൾ ആണ്, അത് കൊണ്ട് തന്നെ ഇന്നും ആ പാട്ടുകൾ ആസ്വദിക്കുന്നവർ നിരവധിയാണ്.അക്കാലങ്ങളിലെ ക്രിസ്തീയ ഭക്തി ഗാനങ്ങങ്ങളിൽ നിന്ന് വ്യത്യസ്തമായ ആർക്കും ഇഷ്ട്ടപ്പെടുന്ന ഗാനങ്ങൾ, ഒപ്പം ശബ്ദം കേട്ട് മാത്രം പരിചയമുള്ള പല ഗായകരേയും ഇദ്ദേഹത്തിന്റെ കാസറ്റിലൂടെയാണ് ആദ്യമായി കാണുന്നത്.മുകളിൽ പറഞ്ഞ നിരയിലെ ഗായകർ എല്ലാം തങ്ങൾ പാടിയ ഗാനങ്ങളുമായി ടിവിയിലും വീഡിയോ കാസ്സറ്റുകളിലുമായി നിറഞ്ഞു . ശ്രീ ടോമിൻ തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിൽ ഉള്ള റിയാൻ സ്റ്റുഡിയോയിൽ തന്നെയായിരുന്നു ഗാനങ്ങളുടെ റെക്കോർഡിങ്ങും.

അദ്ദേഹത്തിന്റെ തന്നെ “ചിക് ചാം ചിറകടി” എന്ന ആൽബവും ശ്രദ്ധനേടിയതായിരുന്നു . കുസൃതികാറ്റ് , ബോക്‌സർ , മാന്ത്രിക കുതിര എന്നീ മലയാള സിനിമകളുടെയും സംഗീത സംവിധായകൻ കൂടിയായിരുന്നു ഇദ്ദേഹം.പല വിവാദങ്ങളിലുമായി ഒരുകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്ന ടോമിൻ തച്ചങ്കരി , ജനശ്രദ്ധ വിവാദങ്ങൾക്കും പ്രശ്നങ്ങൾക്കും ഇടയിലേക്ക് പോയ സമയത്ത് സംഗീത സംവിധാനത്തിൽ നിന്ന് അദ്ദേഹം താൽക്കാലത്തേക്ക് മാറി നിന്നു.ആ സമയത്ത് Moser Baer പോലെയുള്ള ഉത്തരേന്ത്യൻ കമ്പനികൾ കേരളത്തിൽ ആധിപത്യം സ്ഥാപിച്ചു ..ചെറിയ വിലയ്ക്ക് അവരുടെ ഓഡിയോ വീഡിയോ സീഡികൾ വന്നതോടെ അത് വരെ അരങ്ങുവാണിരുന്ന തരംഗിണി , റിയാൻ , സൈന , എംപയർ പോലുള്ള കമ്പനികൾ പിന്തള്ളപ്പെട്ടു.

അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് ഗാനങ്ങൾ ആയ രക്ഷകാ എൻ്റെ പാപഭാരമെല്ലാം നീക്കണെ, കാൽവരിക്കുന്നിലെ കാരുണ്യമെ, ഒരിക്കൽ യേശുനാഥൻ, ആരാധിച്ചീടാം, ദൈവ സ്നേഹം വർണ്ണിച്ചീടാൻ എന്നിങ്ങനെ നിരവധിപാട്ടുകൾ ഇന്നും ജനപ്രിയമാണ് …ഒരുവർഷം കൂടി മാത്രം സർവീസ് ബാക്കിയുള്ള അദ്ദേഹം വിശ്രമ ജീവിതത്തിൽ പഴയ പോലെ മനോഹരമായ തന്റെ ഗാനങ്ങളുമായി മലയാള സിനിമയിലേക്കും ഭക്തിഗാന രംഗത്തേയ്ക്കും തിരികേ വരുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ

“ഒരു പെണ്ണിനെ കല്യാണം കഴിച്ച് കുട്ടികൾ ഉണ്ടാക്കിയിട്ട് ആ പെണ്ണിനെ വിട്ട് പല പെണ്ണുങ്ങളുടെ കൂടെ പോവുക, ഗോപി സുന്ദറിന് കാമഭ്രാന്താണ്”

ആറാട്ട് എന്ന ചിത്രത്തിന്റെ പ്രതികരണത്തിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സന്തോഷ് വർക്കി.