ഈ ദേവിയെ തൊഴുതാല്‍ നിങ്ങളുടെ കാഴ്ച നഷ്ടപ്പെടും..!

199

07

ഈ ദേവിയെ കണ്ടുതൊഴുതാല്‍ തീര്‍ച്ചയായും നിങ്ങളുടെ കാഴ്ചനഷ്ടപ്പെടും.21 ആം നൂറ്റാണ്ടിലും ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമൊ എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകാം. എങ്കില്‍ തീര്‍ച്ചയായും നിങ്ങളിത് വായിക്കണം. ദേവിയുടെ ഈ അത്ഭുത ശക്തിയില്‍ ഇന്നും വിശ്വസിക്കുന്ന ഒരു കൂട്ടം ഭക്തരുടെ വിശ്വാസ പ്രമാണങ്ങളാണിത്.

02

ജാര്‍ഖണ്ഡ് ഗുംലാ ജില്ലയുടെ 26 കി.മി അകലെയുള്ള ഹാപ്പമുനി ഗ്രാമത്തിലാണ് അത്ഭുത ക്ഷേത്രമുള്ളത്.ഗ്രാമത്തിന് ഒത്ത നടുവില്‍ സ്ഥിതി ചെയ്യുന്ന ആയിരത്തിയൊരുന്നൂറോളം വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ‘മഹാമായ’ ദേവിയാണ് പ്രതിഷ്ഠ. നഗ്ന നേത്രങ്ങള്‍ക്കൊണ്ട് ദേവിയെ ദര്‍ശിച്ചാല്‍ കാഴ്ച നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് തന്നെ ദേവി വിഗ്രഹം ഒരു പെട്ടിക്കുള്ളിലാണ് സൂക്ഷിച്ചിട്ടുള്ളത്. ചൈത്ര കൃഷ്ണപ്രഭക്ക് മാത്രം പെട്ടി തുറന്ന് തന്ത്രി വിഗ്രഹാരാധന നടത്തും.കറുത്ത തുണി കൊണ്ട് കണ്ണ് മറച്ചിട്ടാണ് തന്ത്രിയുടേയും പൂജ. അപ്പോഴും ഭക്തര്‍ക്ക് ദര്‍ശനമുണ്ടാകില്ല.അവര്‍ക്കായി ക്ഷേത്രത്തിന് പുറത്ത് പുതിയൊരു വിഗ്രഹം നിര്‍മിച്ച് നല്കിയിട്ടുണ്ട്.

05

മിത്തുകളുടേയും വിശ്വാസങ്ങളുടെയും സംഗമ കേന്ദ്രം കൂടിയാണ് ഈ കൊച്ച് ഗ്രാമം.ഗ്രാമത്തിന്റെ പേരില്‍ തന്നെ ഒരു മിത്ത് നിലനില്ക്കുന്നുണ്ട്.പണ്ട് ഗ്രാമത്തില്‍ ഒരു മുനി ഉണ്ടായിരുന്നുവെന്നും അധികമാരോടും സംസാരിക്കാത്ത ആ മുനിയെ ഗ്രാമീണര്‍ ഹാപ്പാമുനിയെന്ന് വിളിച്ചെന്നുമാണ് കഥ.ഹാപ്പാ എന്നാല്‍ മുണ്ടാ ഭാഷയില്‍ സൗമ്യന്‍ എന്നര്‍ത്ഥം.അങ്ങനെ ഗ്രാമത്തിന് ‘ഹാപ്പാമുനി’യെന്ന് പേരുകിട്ടി.

06

08

09