Connect with us

അതിഥിത്തൊഴിലാളികളുടെ യാത്രക്കൂലിയുടെ പേരിൽ ചെക്ക്‌ ഉയർത്തിയുള്ള കെപിസിസി നാടകം ജാള്യം മറച്ചുപിടിക്കാനുള്ള തട്ടിപ്പ്

അതിഥിത്തൊഴിലാളികളുടെ യാത്രക്കൂലിയുടെ പേരിൽ ചെക്ക്‌ ഉയർത്തിയുള്ള കെപിസിസി നാടകം ജാള്യം മറച്ചുപിടിക്കാനുള്ള തട്ടിപ്പ്‌.

 10 total views

Published

on

Toms Konumadam

അതിഥിത്തൊഴിലാളികളുടെ യാത്രക്കൂലിയുടെ പേരിൽ ചെക്ക്‌ ഉയർത്തിയുള്ള കെപിസിസി നാടകം ജാള്യം മറച്ചുപിടിക്കാനുള്ള തട്ടിപ്പ്‌.

കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളിൽ വിമുഖത കാണിച്ചത്‌ ജനങ്ങൾക്കിടയിൽ തിരിച്ചടിയാകുമെന്ന ഭയം നിമിത്തമാണ്‌ ഈ രാഷ്‌ട്രീയക്കളി. അതേസമയം, ഡിസിസികളുടെ ചെക്ക്‌ നിരസിച്ച കലക്ടർമാരുടെ നിലപാടിനു സാധുതയുണ്ടെന്ന്‌ നിയമവൃത്തങ്ങൾ പറയുന്നു.

കോൺഗ്രസിന്റെ നടപടി പൗരന്മാരിൽ വേർതിരിവ്‌ സൃഷ്ടിക്കുന്നതും ഭരണഘടനയുടെ തുല്യതാ സങ്കൽപ്പത്തിനു വിരുദ്ധമാണെന്നും ഇവർചൂണ്ടിക്കാട്ടി. അതിന്‌ കലക്ടർമാർ കൂട്ടുനിന്നില്ലെന്നതാണ്‌ ശ്രദ്ധേയം.സർക്കാർ സംവിധാനം മുഖേന ഒരു പ്രത്യേക സമുദായത്തിനോ, വിഭാഗത്തിനോ മാത്രമായി ആനുകൂല്യം എത്തിക്കാൻ പാടില്ലെന്നാണ്‌ ‌വ്യവസ്ഥ. ഇത്‌ ലംഘിച്ചാണ്‌ ജില്ലാ ഭരണകൂടത്തെ ഡിസിസി ഭാരവാഹികൾ സമീപിച്ചത്‌. നിയമവിരുദ്ധമെന്നു കണ്ടതിനെ തുടർന്നാണ്‌ ചെക്ക്‌ കൈപ്പറ്റാൻ കലക്ടർമാർ വിസമ്മതം പ്രകടിപ്പിച്ചതും. അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കെന്ന്‌ രേഖപ്പെടുത്തി ചെക്ക്‌ നൽകിയിരുന്നെങ്കിൽ കലക്ടർമാർ സ്വീകരിച്ചേനെ.

ഒരുവിഭാഗത്തെ ലക്ഷ്യമിട്ടുള്ള ‘ചാരിറ്റി’ പ്രവർത്തനം സർക്കാർ സംവിധാനത്തിലൂടെ നടത്താൻ കഴിയില്ലെന്ന്‌ അറിഞ്ഞുകൊണ്ടുതന്നെയാണ്‌ ഡിസിസി ഭാരവാഹികൾ ചെക്കുകളുമായി ചെന്നത്‌. ഇതിൽനിന്നു തന്നെ കെപിസിസിയുടെ രാഷ്‌ട്രീയക്കളി വ്യക്തമാണ്‌. മടക്കയാത്രക്കൂലി വഹിക്കുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞ്,‌ മണിക്കൂറുകൾക്കുള്ളിൽ ഡിസിസികളുടെ അക്കൗണ്ടിൽ ലക്ഷങ്ങൾ എത്തിയതും ദുരൂഹമാണ്‌. സമൂഹ അടുക്കളയ്‌ക്കു പോലും ചില്ലിക്കാശ്‌ നൽകുകയോ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഒരു രൂപ സംഭാവന ചെയ്യുകയോ ചെയ്യാതിരിക്കെയാണ്‌ ഇത്‌. പ്രളയകാലത്ത്‌ 1000 വീട്‌ നിർമിക്കാനെന്നപേരിൽ കെപിസിസി കോടികൾ പിരിച്ചെങ്കിലും എത്ര വീട്‌ നൽകിയെന്ന്‌ ഒരു രേഖയുമില്ല. എം എം ഹസ്സൻ കെപിസിസി പ്രസിഡന്റ്‌ ആയിരിക്കെയാണ്‌ 1000 വീട്‌ തട്ടിപ്പ്‌ അരങ്ങേറിയത്‌.

പിരിച്ച തുകയെക്കുറിച്ചുള്ള ചോദ്യത്തിന്‌ തൃപ്‌തികരമായ വിശദീകരണം ഇപ്പോഴത്തെ പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും നൽകിയിട്ടില്ല. പിരിച്ച കോടികൾ എവിടെയെന്ന ചോദ്യത്തിന്‌ കോൺഗ്രസ്‌ ഹൈക്കമാൻഡിനും മൗനമാണ്‌. പ്രളയത്തിന്റെ പേരിൽ അരങ്ങേറിയ ഈ ക്രൂരതയ്‌ക്ക്‌ മറപിടിക്കാനാണ്‌ ‌പുതിയ നീക്കം.അതിഥി തൊഴിലാളികളെ വൈദ്യപരിശോധന നടത്തി, കെഎസ്‌ആർടിസി ബസുകളിൽ സൗജന്യമായി റെയിൽവെ സ്‌റ്റേഷനുകളിൽ എത്തിച്ച്‌ യാത്രയാക്കുകയാണ്‌. ഭക്ഷണം, കുടിവെള്ളം എന്നിവയും നൽകുന്നുണ്ട്‌.

ലോക്ക്‌ഡൗൺ തുടങ്ങിയതുമുതൽ അതിഥിത്തൊഴിലാളികൾക്ക്‌ ഭക്ഷണം, താമസം, വൈദ്യപരിശോധന എന്നിവയെല്ലാം സർക്കാർ സംവിധാനം വഴിയാണ്‌ ലഭ്യമാക്കിയത്‌. കേരള സർക്കാർ കാട്ടിയ ജാഗ്രതയ്‌ക്ക്‌ പല മുഖ്യമന്ത്രിമാരും കേരളത്തോട്‌ നന്ദി പ്രകടിപ്പിക്കുകയും ചെയ്‌തു. ഇങ്ങനെ ചിട്ടയായ രീതിയിൽ കാര്യങ്ങൾ നടക്കുന്നതിനിടെയാണ്‌ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം.

 11 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment11 hours ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment1 day ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment3 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment3 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment4 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment5 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment6 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement