fbpx
Connect with us

knowledge

ആണത്തം പെണ്ണത്തം എന്നിവയുടെ അളവിൽ വ്യത്യാസം വരുന്നത് എങ്ങനെയാണ് ?

Published

on

Tomy Sebastian

രണ്ടു ലെസ്ബിയൻ പെൺകുട്ടികൾ ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്നു. അതിലൊരാളുടെ ബന്ധുക്കൾ അവളെ തടഞ്ഞു നിർത്തുന്നു. മറ്റേ പെൺകുട്ടി കോടതി വഴി അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു. ഈ ഒരു വാർത്ത വന്നതിനു ശേഷം സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. സ്വവർഗാനുരാഗം ഒരു മാനസിക രോഗമാണ്, നല്ല തല്ലു കിട്ടാത്തതിന്റെ കുറവാണ്, വളർത്തു ദോഷമാണ് എന്നൊക്കെയാണ് പല കമൻറുകളിലും കാണാൻ സാധിച്ചത്. എന്താണ് സ്വവർഗാനുരാഗം? എന്താണ് ആൺ-പെൺ ലൈംഗിക അസ്ഥിത്വം ?

ഒരു കുട്ടി ജനിക്കുമ്പോൾ അതിന് ഏത് ലൈംഗിക അവയവ മാണ് ഉള്ളത് എന്ന് നോക്കിയാണ് ആ കുട്ടി ഏത് ലിംഗത്തിൽ പെട്ടതാണ് എന്ന് നിർണയിക്കുന്നത്. ശാസ്ത്രീയമായി പറഞ്ഞാൽ XX ക്രോമസോം ഉള്ള ആൾ പെണ്ണും , XY ക്രോമസോം ഉള്ള ആൾ ആണും ആണ്.ഇത് സാമാന്യേന 99.99% അവസരത്തിലും ശരിയായിരിക്കുമെങ്കിലും വളരെ അപൂർവമായി ഇതിലും വ്യത്യാസങ്ങൾ ഉണ്ടാവാറുണ്ട്.

 

Advertisement

സത്യത്തിൽ ക്രോമസോം അല്ല ഇക്കാര്യങ്ങൾ നിർണയിക്കുന്നത്. ക്രോമസോമിൽ ഉള്ള ജീനുകളാണ്. Y ക്രോമസോമിൽ സാധാരണയായി കാണുന്ന ഒരു ജീൻ ആണ് SRY ജീൻ. ഈ ജീനിന്റെ പണി എന്നു പറയുന്നത് SOX9 എന്നു പേരായ ഉറങ്ങിക്കിടക്കുന്ന മറ്റൊരു ജീനിനെ ഉണർത്തുക എന്നതാണ്. ഈ ജീൻ ഉണർന്നാൽ അവൻറെ പണി മറ്റേ X ക്രോമസോമിൽ ഉള്ള സ്ത്രീ സ്വഭാവത്തെ തല്ലിക്കെടുത്തുക എന്നതാണ്.

ഇനി വളരെ അപൂർവമായി ചില സാഹചര്യങ്ങളിൽ XY ക്രോമസോം ഉള്ള ഒരാളുടെ SRY ജീൻ ഉണർന്നില്ല എന്ന് കരുതുക. അയാളിലെ ക്രോമസോൺ XY ആണെങ്കിൽ പോലും ലൈംഗിക അവയവങ്ങൾ നിർമ്മിച്ചെടുക്കാനുള്ള നിർദേശങ്ങൾ ലഭിക്കാതെ പോകുന്നു. അതുമൂലം X ക്രോമസോമിൽ ഉള്ള പെൺ സ്വഭാവങ്ങൾ തലപൊക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ XY ക്രോമസോം ഉണ്ടെങ്കിൽ പോലും SRY ജീൻ ഉണർന്നില്ലെങ്കിൽ അല്ലെങ്കിൽ അതിന് S0X9 ജീനിനെ ഉണർത്താൻ കഴിഞ്ഞില്ലെങ്കിൽ പെൺ ലൈംഗിക അവയവത്തോടുകൂടി ആയിരിക്കും കുട്ടി ജനിക്കുക.

കോശവിഭജനം സമയത്ത് ക്രോസിംഗ് ഓവർ എന്ന ഒരു പരിപാടി ഉണ്ട് . അതായത് ജനിതക ഭാഗങ്ങൾ പരസ്പരം കൈമാറുക. അങ്ങനെ സംഭവിച്ചാൽ ഈ പറഞ്ഞ SRY ജീൻ ക്രോസിംഗ് ഓവർ വഴി X ക്രോമസോമിൽ എത്തിച്ചേരാം. അപ്പോൾ XX ക്രോമസോം ഉള്ള ആളിൽ SRY ജീൻ എത്തിച്ചേരാം. ആ ജീൻ ഉണർന്നു പ്രവർത്തിച്ചാൽ SOX9 ജീനിനെ ഉത്തേജിപ്പിക്കുകയും തൽഫലമായി ആൺ ലൈംഗിക അവയവങ്ങൾ ഉണ്ടാക്കുകയും ചെയ്യും. അതായത് XX ആണെങ്കിൽ കൂടിയും ജനിക്കുന്ന കുട്ടിക്ക് ആൺ ലൈംഗിക അവയവം ഉണ്ടായിരിക്കും.

ഇനി SOX 9 ജീനുകൾ കുറച്ചൊക്കെ പെൺ ഭ്രൂണത്തിലും ഉണ്ടായിരിക്കും. ഇതിനെ ഉറക്കിക്കിടത്താൻ FOXL 2 എന്ന ഒരു ജീൻ ശ്രമിക്കും. അത് സാധിച്ചില്ലെങ്കിൽ പെൺ ഭ്രൂണമാകേണ്ട സിക്താണ്ഡം ആൺ ഭ്രൂണമായി മാറും. ഇതാണ് ട്രാൻസ് ജെൻഡർ എന്ന് വിളിക്കുന്ന ലൈംഗിക അസ്ഥിത്വം ഉള്ള ആളുകൾ .
ഇനി മേൽപ്പറഞ്ഞ ജീനുകളുടെ പ്രവർത്തനം കുറഞ്ഞോകൂടിയോ ഇരുന്നാൽ ആണത്തം പെണ്ണത്തം എന്നിവയുടെ അളവിൽ വ്യത്യാസം വരും.

Advertisement

 

ഇനി ആൺ ലൈംഗിക അവയവം ഉണ്ടായാലും അതിനനുസരിച്ച് ഹോർമോണുകൾ ഉൽപാദിപ്പിച്ചില്ലെങ്കിൽ ആണ് ആണെങ്കിൽ കൂടിയും ആണിന് പെണ്ണിനോട് തോന്നേണ്ട താല്പര്യം ഉണ്ടാവുകയില്ല. മറിച്ച് മറ്റ് ജീനുകളുടെ പ്രവർത്തനം മൂലം സ്ത്രൈണ ഹോർമോണുകൾ ഉണ്ടാകുന്നത് വഴി മറ്റൊരു ആണിനോട് താൽപര്യം തോന്നുകയും ആവാം. അതായത് ലൈംഗിക അവയവ രൂപീകരണം ഒരു വഴിക്കും തലച്ചോറിൽ ആൺ-പെൺ രൂപീകരണം മറ്റൊരു വഴിക്കും നടക്കാം. തലച്ചോറിൽ ഹൈപ്പോതലാമസ്, അമിഗ്ദല, ഹിപ്പോകാമ്പസ്, ബ്രെയിൻ സ്റ്റം എന്നിവയിലെ ന്യൂറോണുകളുടെ വിന്യാസം ആണിലും പെണ്ണിലും വ്യത്യസ്തരീതിയിലാണ് ഉള്ളത്. അതായത് ശരീരത്തിൽ ആണിന്റെ ലൈംഗിക അവയവം ഉണ്ടെങ്കിലും തലച്ചോർ പെണ്ണിൻറെ ആയിരിക്കും. മറിച്ച് ശരീരത്തിൽ പെണ്ണിൻറെ ലൈംഗിക അവയവം ആണെങ്കിലും തലച്ചോർ ആണിൻറെ ആയിരിക്കും. തലച്ചോറിൽ ഉണ്ടാകുന്ന ഈ വ്യത്യാസം മൂലം ഒരു പെൺകുട്ടിക്ക് മറ്റൊരു പെണ്കുട്ടിയോടോ, ഒരു ആൺകുട്ടിക്ക് മറ്റൊരു ആൺകുട്ടിയോട് ലൈംഗിക താൽപര്യമുണ്ടാവാം.

നിങ്ങളൊരു പുരുഷനാണെങ്കിൽ നിങ്ങൾക്ക് ഒരു സ്ത്രീയോട് ലൈംഗിക താല്പര്യം തോന്നിയിട്ടുണ്ടോ?
നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങൾക്ക് ഒരു പുരുഷനോട് ലൈംഗികതാൽപര്യം തോന്നിയിട്ടുണ്ടോ?
ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ അതിനു കാരണം നിങ്ങളുടെ ബ്രെയിനിൽ അത്തരമൊരു വയറിങ് ആണ് ഉള്ളത്. നിങ്ങൾക്ക് അത് മാറ്റാൻ സാധിക്കില്ല. നിങ്ങൾ എപ്പോഴെങ്കിലും ലൈംഗികതയ്ക്കു വേണ്ടി അമിതമായി ആഗ്രഹിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് ഒരു മാനസിക രോഗമാണ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ?

ഇതുപോലെയാണ് മറ്റു മനുഷ്യരും. അവരുടെ തലച്ചോർ അവർ ആഗ്രഹിച്ച് രൂപപ്പെടുത്തിയതല്ല. നിങ്ങളുടെ തലച്ചോറിൽ എങ്ങനെയാണോ ഒരു സ്ത്രീയോട്/ സ്ത്രീയ്ക്ക് പുരുഷനോട് ലൈംഗിക താത്പര്യം ഉണ്ടാവുന്നത് അതേപോലെ തന്നെയാണ് ലെസ്ബിയൻ ആയ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് ലൈംഗിക താൽപര്യം തോന്നുന്നത്. സ്വവർഗ്ഗാനുരാഗത്തിന് ഇതുകൂടാതെ മറ്റു പല കാരണങ്ങളുമുണ്ട്. തനിക്കു മുൻപേ ജനിച്ച കൂടപ്പിറപ്പുകൾ പോലും ഇതിന് ഒരു കാരണമാവും. അതായത് തനിക്ക് മുൻപ് അമ്മയുടെ ഗർഭപാത്രത്തിൽ കിടന്ന ഭ്രൂണം ഉണ്ടാക്കുന്ന ചില പ്രോട്ടീനുകൾക്കെതിരേ അമ്മയുടെ ശരീരത്തിൽ ഉണ്ടാവുന്ന ചില മറു പ്രോട്ടീൻ അഥവാ ഹോർമോണുകൾ അടുത്ത ഗർഭസ്ഥശിശുവിൽ ആയിരിക്കും

Advertisement

 

പ്രകടമായി വരിക. അതായത് ഇവൻ/ ഇവൾ എൻറെ വയറ്റിൽ തന്നെ പിറന്നല്ലോ!! എന്ന് ശപിക്കുമ്പോൾ അത് അവൻ/അവൾ ആ വയറ്റിൽ വന്നു പിറന്നതല്ല മറിച്ച് ആ വയറ് അവനെ അങ്ങനെ ആക്കിയതാണ് എന്നു കൂടി ചിന്തിക്കുക. എന്നെ നാണംകെടുത്താൻ ഇങ്ങനെ ഒരു സഹോദരൻ/സഹോദരി ഉണ്ടായല്ലോ എന്നുപറയുമ്പോൾ ഓർക്കുക അങ്ങനെ ഉണ്ടായതല്ല നിങ്ങൾ അവശേഷിപ്പിച്ച ചില ഹോർമോണുകൾ അവരെ അങ്ങനെയാക്കിയതാണ്. അഥവാ നിങ്ങളുടെ കുരിശ് അവർ ചുമക്കുകയാണ് . അവരുടെ അല്പം കരുണ, സ്നേഹം, അവരുടെ അസ്തിത്വത്തെ അംഗീകരിക്കൽ ഇവയൊക്കെ നിങ്ങടെ കടമയാണ്.
ഇനി ലെസ്ബിയൻ ആണ് എന്നതുകൊണ്ട് അവൾ മറ്റു പെൺകുട്ടികളെ എല്ലാവരെയും ലൈംഗികമായി ചൂഷണം ചെയ്യും എന്നതാണ് നിങ്ങളുടെ വാദമെങ്കിൽ നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ നിങ്ങൾ കാണുന്ന ആൺകുട്ടികളെ ഒക്കെ ലൈംഗികമായി ഉപയോഗിക്കുമോ? നിങ്ങളൊരു പുരുഷനാണെങ്കിൽ കാണുന്ന പെൺകുട്ടികളെയൊക്കെ ലൈംഗികമായി ഉപയോഗിക്കുമോ?

ലെസ്ബിയൻ ആയ രണ്ടു പെൺകുട്ടികൾ ഒരു കുട്ടിയെ Adopt ചെയ്താൽ ആ കുട്ടിയെ അവർ ലൈംഗികമായി ഉപയോഗിക്കും എന്നാണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങൾക്ക് കുട്ടികൾ ഇല്ല എന്ന് കരുതുക. നിങ്ങൾ ഒരു കുട്ടിയെ Adopt ചെയ്താൽ ആ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുമോ? നിങ്ങളൊരു പുരുഷനാണെങ്കിൽ ലോകത്തിലുള്ള എല്ലാ സ്ത്രീകളെയും നിങ്ങൾ ലൈംഗിക താൽപര്യത്തോടെ കൂടി മാത്രമാണോ കാണുന്നത്?/ നിങ്ങൾ ഒരു സ്ത്രീയാണെങ്കിൽ ലോകത്തിലുള്ള എല്ലാ പുരുഷന്മാരെയും ലൈംഗിക താൽപര്യത്തോടെ കൂടി മാത്രമാണോ കാണുന്നത്?

 

Advertisement

അല്ല എന്നാണ് ഉത്തരമെങ്കിൽ എന്തുകൊണ്ട് സ്വവർഗ്ഗാനുരാഗികൾ കണ്ണിൽ കണ്ട എല്ലാവരെയും ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കുമെന്ന് നിങ്ങൾ വിധിയെഴുതുന്നു???
രണ്ടു മനുഷ്യർ അവർ പരസ്പരം സമ്മതത്തോടുകൂടി അവരുടെ സ്വകാര്യതയിൽ അവരുടെ ജീവിതം ആസ്വദിക്കുന്നതിന് നിങ്ങൾക്ക് എന്താണ് പ്രശ്നം?

ഇനി മതപരമായ കാരണങ്ങളാൽ ഇത് വിലക്കപ്പെട്ട ആളുകളെ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ.
മതം വിലക്കിയതിനാൽ സ്വർഗാനുരാഗം അവർക്ക് നിഷിദ്ധമാണ്. പകരം അവർ ഇതൊന്നും അറിയാത്ത ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. എന്നിട്ട് നാട്ടിലുള്ള ഏതെങ്കിലും ആൺകുട്ടികളെ ചൂഷണം ചെയ്യാൻ അവസരം പാർത്ത് നടക്കുന്നു. തിരിച്ചും .ഇവിടെ അവർ മൂന്നുപേരുടെ ജീവിതമാണ് നശിപ്പിക്കുന്നത്. സ്വന്തം ജീവിതം, വിവാഹ ബന്ധത്തിൽ ഏർപ്പെട്ട പങ്കാളിയുടെ ജീവിതം, ഇതൊന്നും അറിയാത്ത മറ്റൊരു കുട്ടിയുടെ ജീവിതം .

അതുകൊണ്ട് പ്രിയ സുഹൃത്തുക്കളെ സ്വവർഗാനുരാഗം ഒരു കൊടിയ പാപമൊന്നുമല്ല. അറിവില്ലായ്മ കൊണ്ട് ഒരു പക്ഷേ നിങ്ങൾ അങ്ങനെ പറഞ്ഞിരിക്കാം. പക്ഷേ ശരിയായ കാര്യങ്ങൾ അറിഞ്ഞിട്ടും നിങ്ങൾ അവരുടെ മനുഷ്യാവകാശങ്ങൾ ക്കെതിരെ നിൽക്കുകയാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു ക്രിമിനൽ ഉറങ്ങിക്കിടപ്പുണ്ട്.

 876 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
knowledge23 mins ago

മാറിടം കരിക്കല്‍ എന്ന ആഫ്രിക്കൻ അന്ധവിശ്വാസം

Entertainment32 mins ago

“ലൈംഗികത ആവശ്യപ്പെടുന്ന സ്ത്രീകൾ ലൈംഗിക തൊഴിലാളികൾ “- വിവാദപരാമർശത്തിൽ പുലിവാല് പിടിച്ചു മുകേഷ് ഖന്ന

SEX2 hours ago

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

Entertainment2 hours ago

‘ഹാപ്പി ഏൻഡ്’- പടത്തിലെ അഭിനയവും എറോട്ടിക് രംഗങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട്

Entertainment2 hours ago

“ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല” – സാനിയ ഇയ്യപ്പൻ

Featured3 hours ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history4 hours ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment4 hours ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment4 hours ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment5 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Entertainment5 hours ago

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

Entertainment5 hours ago

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food22 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »