ഡ്യൂപ്പുകളെ ഉയർത്തിക്കാട്ടന്ന ശീലം ഹോളീവുഡ് നടന്മാർക്കുണ്ട്, മലയാള നടന്മാർക്ക് അത് നാണക്കേട്

0
103

Tony Felix Tony J

മലയാളം സിനിമയിലെ സ്റ്റണ്ട് ഡ്യൂപ്പ്.

കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഭിനയതാവിന് ചെയ്യാൻ പറ്റാത്തതോ അല്ലെങ്കിൽ പരിക്ക് പറ്റി ഷൂട്ട് മുടങ്ങും എന്ന ആശങ്ക കൊണ്ടോ അവർക്ക് പകരം അവരോട് സാമ്യതയുള്ള രീതിയിൽ ചില സാഹസിക രംഗങ്ങളിൽ പെർഫോം ചെയ്യുന്ന ആർട്ടിസ്റ്റുകളാണ് സ്റ്റണ്ട് ഡ്യൂപ്പ് . വളരെ മനോഹരമായി കഥാപാത്രത്തിനോട് ബ്ലെൻഡ് ആക്കി ഡ്യൂപ്പ് ആര്ടിസ്റ്റിനെയും അഭിനയതാവിനെയും അവതരിക്കുമ്പോൾ നമുക്ക് ലഭിക്കുന്നത് ഉഗ്രൻ കാഴ്ചാനുഭവമാണ്.

May be an image of 11 peopleഹോളിവുഡ് പോലുള്ള ഇൻഡസ്ട്രയിൽ ആക്ഷൻ സിനിമകളിൽ കഥാപാത്രങ്ങൾക്ക് പകരം ചില രംഗങ്ങളിൽ സ്റ്റണ്ട് ഡ്യൂപ്പുകൾ വരാറുണ്ട്. അവരുടെ പ്രൊമോഷന്റെയും മറ്റു ഭാഗമായോ , അഭിനയതക്കളുടെ പ്രൊഫൈലിലൂടെയോ, ഫാൻബേസ് പ്രൊഫൈലുകളിലൂടെയോ മറ്റോ ഇത്തരം ചിത്രങ്ങൾ വളരെ സന്തോഷത്തോടെ പങ്കുവെയ്ക്കാറുണ്ട്.

May be an image of 8 people, people standing and text that says "Black Widow MARVELOUSCAROL Thor Captain Marvel Valkyrie"എന്നാൽ മലയാളം സിനിമ ഇൻഡസ്ട്രയിൽ അത്തരം സ്റ്റണ്ട് ഡ്യൂപ്പുകളെക്കുറിച്ച് പരാമർശം കാണാറില്ല. ഇനി ഞാൻ അറിയാത്തതുകൊണ്ടാണോ എന്നെനിക്ക് അറിയില്ല. നിലവിലെ സ്ഥിതിയനുസരിച്ച് നമ്മുടെ അഭിനയതാക്കളുടെ ഫാൻസിനു അവർ ഡ്യൂപ്പ് ഇടുന്നത് ഇഷ്ടമല്ല എന്ന് തോന്നുന്നു. ഫാൻ ഫൈറ്റുകളിൽ പ്രധാനമായും ഉപയോഗിക്കുന്നതാണ് ഈ ഒരു വിഷയം. May be an image of 12 people, beard, people standing and textഡ്യൂപ്പിനെ ഉപയോഗിക്കുന്നത് എന്തോ അഭിമാനത്തിന് കോട്ടം തട്ടുന്നപോലെയുള്ള പ്രവർത്തിയാണെന്നുള്ള ചിന്താഗതി തുടരുന്നു. സിനിമാക്കാർ മനഃപൂർവം മറച്ചുവെക്കുന്നതാണോ ? അതോ ഫാൻസിനു വേണ്ടി മറച്ചുവെയ്ക്കുന്നതാണോ..? നിങ്ങൾക്കറിയാവുന്ന മലയാളം ഇൻഡസ്ട്രയിലെ സ്റ്റണ്ട് ഡ്യൂപ്പ് ആർട്ടിസ്റ്റുകളുടെ പേരും ചിത്രവും പങ്കുവെയ്ക്കു… എം 3 ഡി ബി യുടെ പ്രൊഫൈലിൽ ചേർക്കാൻ സഹായകമാകും എന്ന് കരുതുന്നു.