നാട് വിട്ട് പോയി ഡോൺ ആവുന്നതൊക്കെ ഒരിക്കൽ പോലും ചിന്തിക്കാത്ത യുവാക്കൾ വിരളമായിരിക്കും

0
74

Tony Siby

നമ്മൾ ഈ യുവാക്കൾക്ക് അന്നും ഇന്നും എന്നും ഈ അധോലോകവും ഡോണുകളും ഒക്കെ ഒരു ഹരമാ.. ഒരു തരം ആരാധനയോട് മാത്രമേ നമ്മൾ അതൊക്കെ നോക്കി കാണൂ.. നാട് വിട്ട് പോയി ഡോൺ ആവുന്നതൊക്കെ ഒരിക്കൽ പോലും ചിന്തിക്കാത്ത യുവാക്കൾ വിരളമായിരിക്കും..

അങ്ങനെ ഇരിക്കുന്ന മലയാളികളുടെ മുന്നിലേക്കാണ് തമ്പി കണ്ണന്താനം വിൻസെന്റ് ഗോമസിനെ ഇട്ടു കൊടുക്കുന്നത്.. തന്റെ കാർ പോലും വിറ്റ് കൊടും ദാരിദ്ര്യത്തിൽ പടം എടുക്കുമ്പോഴും ആ അധോലോക നായകനെ കൈ വിടുമൊന്നു ഡെനീസ് ജോസഫ് പേടിച്ചിരുന്നു.. പക്ഷെ തമ്പി പേടിച്ചിരുന്നില്ല.. മലയാളികൾ കൈ വിടില്ലെന്ന് തമ്പി മനസ്സിലാക്കിയിരിക്കണം.. എവിടെ കൈ വിടാൻ.. “Yes. I am a prince. Underworld prince. അധോലോകങ്ങളുടെ രാജകുമാരൻ.” എന്ന് പറഞ്ഞു കേറി വന്ന ആ പയ്യന്റെ പട്ടാഭിഷേകം ആയിരുന്നു അവിടെ മലയാളക്കര സാക്ഷ്യം വഹിച്ചത്.. പടത്തിന്റെ അവസാനം ഒരു ആന്റി ഹീറോ ആയി വന്ന വിൻസെന്റ് മരിച്ചു വീഴുമ്പോഴും രാജാവിന്റെ മകനായി വന്ന ആ പയ്യൻ അന്ന് മുതൽ ഒരു രാജാവായി മറുവായിരുന്നു..

തൊട്ടടുത്ത കൊല്ലം തന്നെ സ്വർണ്ണ ബിസ്കറ്റും അധോലോകവുമൊക്കെയായി ആ പയ്യൻ വീണ്ടും ഒരു വരവ് വന്ന്.. “Excuse me സാറിന്റെ പേര് പറഞ്ഞില്ലാ..” “Sagar Alias Jacky..” ഇത്തവണ കേരളക്കര ഇളകി മറിയുവാരുന്നു.. മലയാളികളുടെ മനസ്സിൽ പ്രതിഷ്ഠിച്ചിട്ടുള്ള അധോലോക നായകന്റെ ഒരു മുഖമായി മറുവായിരുന്നു ആ പയ്യൻ അവിടെ.. സർവകാല കളക്ഷൻ റെക്കോർഡുമായാണ് ജാക്കി മടങ്ങിയത്..

May be an image of 9 people, beard, people standing and wrist watch88ൽ ഒരു കയ്യിൽ തോക്കും മറു കയ്യിൽ മണിയുമായി പൂണൂൽ ധരിച്ചു ആ പയ്യന്റെ ഒരു പോസ്റ്റർ ഇറങ്ങി.. എന്നെ 10ൽ ഇംഗ്ലീഷ് പഠിപ്പിച്ച കട്ട മമ്മൂട്ടി ഫാനായ സാർ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു.. “എന്റെയൊക്കെ ചെറുപ്പത്തിൽ ഒരുപാട് ഉറക്കം കെടുത്തിയ ഒരു പടമുണ്ടാരുന്നു.. ആര്യൻ !” ആ പടമൊക്കെ ഇപ്പോഴും കാണുമ്പോൾ എന്തെന്നില്ലാത്ത ഒരു തരിപ്പ് ആണ്..
അതിന് ശേഷം 91ൽ മലയാളികളുടെ സ്ഥിരം നാട് വിട്ടു പോയി മുംബൈ ദാദ ആകുന്ന സ്വപ്നം യാഥാർഥ്യം ആകുന്ന തരത്തിൽ അഭിമന്യു റിലീസ് ആവുന്നത്.. “മേരാ നാം ഹരി ഹേ.. ഓർ ലോക് മുചേ ഹരി അണ്ണാ മേ കേഹതേ ഹേ..!” തന്നെ തല്ലി ബോധം കെടുത്തിയ ഗുണ്ടകൾ വീണ്ടും വരുമ്പോൾ അവരുടെ മുന്നിൽ ഒറ്റ കൈയും ആയി പോയി നിക്കും.. അപ്പൊ ഒരു കുഞ്ഞി കൊച്ചു വന്ന് ഒരു വാൾ കൊടുക്കും.. അതും വാങ്ങിച്ചിട്ട് ഒരു നോട്ടമുണ്ട്.. യാ മോനെ..! വേറെന്തു വേണം ആ പയ്യനെ ഇങ്ങനെ നെഞ്ചോടു ചേർക്കാൻ.. The most realistic don ever in malayalam cinema..!

പിന്നെ 90കളുടെ തുടക്കത്തിൽ തന്നെ ഇന്ദ്രജാലം 90കളുടെ അവസാനം ഉസ്താദ്.. അങ്ങനെ ആ പയ്യൻ വളർന്ന്.. ഒടുവിൽ തന്റെ കരീറിലെ ഏറ്റവും വലിയ ഡിസാസ്റ്ററുകളിൽ ഒന്ന് നേരിടേണ്ടി വന്നപ്പോഴും.. ആ പയ്യൻ ഇന്ന് മലയാളികൾക്ക് ആരാണെന്നു പോലും ഓർക്കാതെ പുച്ഛിച്ചു തള്ളിയവരെ പുഞ്ചിരിച്ചു തള്ളാൻ ഒരു ഫാൻ ബോയ്ക്ക് അങ്ങേരെ വീണ്ടും ഒന്ന് ഡോൺ ആകേണ്ടി വന്നതേ ഉളളൂ.. അതോലോകങ്ങളുടെ രാജാവാക്കേണ്ടി വന്നതേ ഉളളൂ.. അങ്ങേര് ഇപ്പോഴും ഒരേ ഒരു രാജാവ് ആണെന്ന് ഓർമിപ്പിക്കേണ്ടി വന്നതേ ഉളളൂ..!!
1986ൽ തുടങ്ങിയ രാജാവാഴ്ച്ചക്ക് ഇപ്പോഴും ഒരു കോട്ടം തട്ടിയില്ലെന്നു പുച്ഛിച്ചു തള്ളിയവർക്ക് മനസ്സിലായി.. ആ ഫാൻ ബോയ് തന്നെ ഒരു tribute പോലെ കൊടുക്കുന്ന ആ അധോലോകങ്ങളുടെ രാജാവിന്റെ രണ്ടു പടങ്ങൾ കൂടെ വരാനിരിക്കുമ്പോൾ 26ആം വയസ്സിൽ തുടങ്ങിയ രാജവാഴ്ചക്ക് 4 പതിറ്റാണ്ടിന്റെ ആയുസ്സ് ഉണ്ടാവുമെന്ന് തീർച്ച..

ഒരിക്കൽ ബഡായി ബംഗ്ലാവിൽ അദ്ദേഹം വന്ന എപ്പിസോഡിൽ ഒരു പെൺ കൊച്ച് 2255 എന്നാ ഡയലോഗിനെ കുറിച്ച് ചോദിക്കുന്നുണ്ട്.. ഇത് കേട്ട് മുകേഷ് പൊട്ടി ചിരിച്ചിട്ട്.. ഇവൾ അന്ന് ജനിച്ചിട്ടു പോലും കാണില്ല.. അല്ല ഇവളുടെ അച്ഛൻ പോലും അന്ന് ജനിച്ചിട്ടുണ്ടോന്നു സംശയം ആണ് എന്ന് പറയുന്നുണ്ട്.. ഇരുപതാം നൂറ്റാണ്ടിൽ Narcotics is a dirty business എന്ന് പറയുമ്പോൾ അത് മാറ്റ് ഡയലോഗുകൾ പോലെ സാധാ ഒരു ഡയലോഗ് ആയിരുന്നു.. എന്നാൽ 32 വർഷങ്ങൾക്ക് ഇപ്പുറം ആ ഡയലോഗ് ലൂസിഫറിൽ ആവർത്തിച്ചപ്പോൾ നമ്മൾ ഓരോരുത്തരും ഒരു പോലെ ആഘോഷിച്ചത് ആണ്.. ഞാനൊക്കെ ഇരുന്ന ഇരിപ്പിൽ നിന്ന് ഒറ്റ നിമിഷത്തിൽ എയറിലോട്ട് ചാടുവായിരുന്നു.. ഏത്.. 20ആം നൂറ്റാണ്ട് ഇറങ്ങി ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ജനിച്ചിട്ടില്ലാത്ത ഞാൻ..

1986ഇൽ രാജാവിന്റെ മകൻ ഇറങ്ങിയത് മുതൽ ഇപ്പോ 2021ൽ വന്ന് നിക്കുമ്പോൾ നമ്മുടെയൊക്കെ അച്ഛനമ്മമാർ ചേട്ടന്മാർ ചേച്ചിമാർ ഇനിയങ്ങോട്ട് നമ്മുടെ അനിയന്മാർ തുടങ്ങി നമ്മൾ മലയാളികൾക്കൊക്കെ ഒരേ ഒരു ഡോണേ ഉളളൂ.. നമ്മുടെ മനസ്സിലെ അധോലോകങ്ങളുടെ രാജാവിന് ഒരു മുഖമേ ഉളളൂ.. മോഹൻലാൽ !!