1

ഇന്റര്‍നെറ്റില്‍ ചടഞ്ഞിരിക്കുന്ന ഗൂഗിള്‍ ജനറേഷന്‍ മസ്തിഷ്ക മരണം വരെയുള്ള അതി ഭീകരമായ അവസ്ഥയിലേക്ക് എത്തിപ്പെടുമെന്നു റിപ്പോര്‍ട്ട്. ഒരു യു കെ ശാസ്ത്രഞ്ജന്‍ ആണ് ഇങ്ങനെ ഒരു മുന്നറിയിപ്പുമായി രംഗത്ത്‌ വന്നിരിക്കുന്നത്. മനുഷ്യ മസിലുകളുടെ ശക്തിയാല്‍ പ്രവര്‍ത്തിക്കുന്ന വൈന്‍ഡ് അപ്പ്‌ റേഡിയോ കണ്ടു പിടിച്ച ട്രെവര്‍ ബേലസ് കുട്ടികളില്‍ തങ്ങളുടെ ക്രിയേറ്റിവിറ്റിയും പ്രാക്റ്റിക്കല്‍ സ്കില്ലുകളും അമിത ഇന്റര്‍നെറ്റ്‌ ഉപയോഗം മൂലം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

സ്വന്തം കൈകൊണ്ടു ഒന്നും കണ്ടു പിടിക്കുവാനോ നിര്‍മ്മിക്കുവാനോ ഈ ഗൂഗിള്‍ ജനറേഷന്‍ എന്നറിയപ്പെടുന്ന പുതിയ തലമുറയ്ക്ക് സാധിക്കില്ലെന്ന് താന്‍ ഭയപ്പെടുന്നതായി യു കെയില്‍ നിന്ന് തന്നെയുള്ള 75 വയസ്സുള്ള ഒരു വൃദ്ധന്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ കയ്യിലുള്ള മൊബൈലും ടാബ് ലറ്റും ഒക്കെ മാറ്റി വെച്ച് കുട്ടികള്‍ തങ്ങളുടേതായ പാവക്കുട്ടികളും മറ്റും ഉണ്ടാക്കാന്‍ പഠിക്കട്ടെ എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ട്രെവര്‍ ബേലസും ഇതിനോട് അനുകൂലിക്കുന്നു. കുട്ടികള്‍ മൊബൈലും കമ്പ്യൂട്ടറും ഉപയോഗിച്ചാണ് പുതിയ സാധനങ്ങള്‍ ഉണ്ടാക്കേണ്ടത്, മറിച്ച് അവര്‍ സ്വന്തം കൈകൊണ്ട് ശ്രമിക്കട്ടെ, ട്രെവര്‍ ബേലസ് വരും തലമുറയോടും മാതാപിതാക്കളോടും ആവശ്യപ്പെടുന്നു.

Trevor Baylis

എന്ത് ചോദ്യം മനസ്സില്‍ വന്നാലും ഗൂഗിളില്‍ അല്ലെങ്കില്‍ വിക്കിപീഡിയയില്‍ തിരയാനാണ് ഇക്കൂട്ടര്‍ ആദ്യം ശ്രമിക്കുന്നത്. ഇതിനകം തന്നെ പലരുടെയും മസ്തിഷ്ക മരണം സംഭവിച്ചു കഴിഞ്ഞതായും ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ അവര്‍ ജീവിക്കുന്നത് ഗൂഗിള്‍ തലച്ചോറുമായാണ്. അവര്‍ എന്ത് ചെയ്യണം എന്ന് തീരുമാനിക്കുന്നത് ഗൂഗിളാണ്, ട്രെവര്‍ ബേലസ് പറയുന്നു.

Advertisements