Connect with us

jobs

ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന 10 ജോലികള്‍ 

ഇതൊക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ച ജോലികള്‍ എന്നു പറയാം. അതായത് ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടാന്‍ സാധ്യതയുള്ളത് ഈ 10 ജോലികള്‍ക്കാണ്.

 27 total views,  1 views today

Published

on

ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന 10 ജോലികള്‍ 

ഇതൊക്കെയാണ് ലോകത്തിലെ ഏറ്റവും മികച്ച ജോലികള്‍ എന്നു പറയാം. അതായത് ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടാന്‍ സാധ്യതയുള്ളത് ഈ 10 ജോലികള്‍ക്കാണ്.

ലോകത്തിലെ ഏറ്റവും നല്ല ജോലി ഏത്, ഏറ്റവും മോശം ജോലി ഏത് തുടങ്ങിയ കാര്യങ്ങള്‍ ഇടക്ക് ഇടക്ക് വാര്‍ത്തയില്‍ ഇടംപിടിക്കാറുണ്ട്. നമ്മുടെ നാട്ടില്‍ കുട്ടികളെ രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് പഠിപ്പിച്ചുവിടുന്ന പല ജോലികളും അതിലെ മോശം പട്ടികയിലാണ് വരാറുള്ളത്. ചില കോഴ്‌സുകള്‍ ജോലിയില്‍ ഇടംനേടാറേ ഇല്ല. ജോലി തേടുന്നവര്‍ക്ക് ഒരു കുറവും ഇല്ലാത്ത നാടാണ് കേരളം. ഒരു ജോലിയില്‍ നിന്ന് മറ്റൊരു ജോലിയിലേക്ക് ചാടാന്‍ വെമ്പുന്നവരും കുറവല്ല. പുതുമുഖങ്ങളെ സംബന്ധിച്ച് മികച്ച ശമ്പളം ലഭിക്കുന്ന ജോലികള്‍ ഏതൊക്കെയാണെന്ന് നോക്കാം. കൊറോണക്കപ്പുറം ഏതൊക്കെ തൊഴില്‍ മേഖലകളാണ് വളരുന്നത്, ജോലിയിലെ മാറ്റങ്ങള്‍ എങ്ങനൊവും എന്നൊക്ക ചിന്തിക്കാത്തവരുണ്ടാവില്ല. ഓരോ വര്‍ഷം കഴിയുന്നതനുസരിച്ച് ജോലി സാധ്യതകള്‍ മാറി മാറിയാണ് വരുന്നത്. ജോലിക്ക് അപേക്ഷിക്കുന്നതുള്‍പ്പെടെ അഭിമുഖത്തിന്റെ രീതിക്ക് വരെ മാറ്റം വന്നു കഴിഞ്ഞു.
2020ലെ മികച്ച തൊഴിലവസരങ്ങള്‍ ഏതൊക്കെ? ഏത് മേഖലയിലാണ് 2020ല്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭിക്കുന്നത്? എന്നിങ്ങനെ അനേകം ചര്‍ച്ചകള്‍ നടക്കെയാണ് കൊറോണ ലോകത്തെ വലയംവെച്ചത്.

എന്നിരുന്നാലും മികച്ച 10 തൊഴിലവസരങ്ങളാണ് നിങ്ങളെ ഇന്ന് പരിചയപ്പെടുത്തുന്നത്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ഇപ്പോള്‍ എങ്ങും എഐ ആണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാത്ത മേഖലകള്‍ ചുരുക്കമാണെന്ന് പറയാം. വലിയ കമ്പനികളില്‍ എഐ ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞു. അതായത്, എഐ കുറച്ച് പേരുടെ ജോലി സാധ്യത തട്ടിയെടുത്തെങ്കിലും പുതിയ ജോലി സാധ്യതകള്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് സാരം. അതേസമയം, യു.എസിലെ ഹോട്ടസ്റ്റ് ജോബ് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌പെഷ്യലിസ്റ്റ്. മനുഷ്യനെപ്പോലെ യന്ത്രങ്ങളേയും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പഠിപ്പിക്കുന്നതാണ് എ.ഐ. മെഷീന്‍ ലേണിങ്, ഡീപ് ലേണിങ്, ടെന്‍സര്‍ ഫ്‌ലോ, പൈത്തണ്‍, നാച്വറല്‍ ലാംഗ്വേജ് പ്രേസസിങ് എന്നിവയാണ് ഇക്കൂട്ടര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത്.

ഡാറ്റ അനലിസ്റ്റ്

നല്ല സൂക്ഷ്മമായി ജോലി ചെയ്യാമെന്ന് ഉറപ്പുള്ളവര്‍ ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്താല്‍ മതിയാകും. ഡാറ്റ അനലിസ്റ്റുകള്‍ക്ക് എപ്പോഴും ഫ്രീ ടൈം ലഭിക്കണമെന്നില്ല. നല്ല സൂക്ഷ്മതയും വേണം. ഇന്ന്, വിവിധ തരത്തിലുള്ള വ്യവസായങ്ങളില്‍ ഡാറ്റാ അനലിസ്റ്റുകളെ കണ്ടെത്താന്‍ കഴിയും, പ്രോഗ്രാമിംഗ് ഭാഷകളും സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ച് വിവിധ തരത്തില്‍ ഡാറ്റ എക്സ്ട്രാക്റ്റുചെയ്യാനും വര്‍ഗ്ഗീകരിക്കാനും അവതരിപ്പിക്കാനും ഓര്‍ഗനൈസേഷന്റെയും ആളുകളുടെയും / അല്ലെങ്കില്‍ കമ്പനിയുടെയും പ്രയോജനത്തിനായി. അസംസ്‌കൃത ഡാറ്റയില്‍ നിന്ന് അര്‍ത്ഥം വേര്‍തിരിച്ചെടുക്കുന്നതിനും സാങ്കേതികേതര ഉപയോക്താക്കള്‍ക്കായി അനലിറ്റിക്കല്‍ ഡാഷ്ബോര്‍ഡുകള്‍ വികസിപ്പിക്കുന്നതിനും ഒപ്പം അവരുടെ കണ്ടെത്തലുകള്‍ പൂര്‍ണ്ണമായി വിശദീകരിക്കുന്നതിന് ഗ്രാഫുകളും കാഴ്ചയില്‍ ആകര്‍ഷിക്കുന്ന മറ്റ് അവതരണങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇക്കൂട്ടര്‍ തയ്യാറായിരിക്കണം.

Advertisement

ഓഡിറ്റര്‍‍

ഏത് മേഖലയിലും ഡിമാന്റുള്ള ഒരു പ്രൊഫഷനാണ് ഓഡിറ്ററുടേത്. ഓഡിറ്റിങ് നടക്കാത്ത സ്ഥാപനങ്ങള്‍ ഇല്ല എന്നതാണ് ഇതിന്റെ കാരണം. തീര്‍ത്തും സ്വതന്ത്രനും യോഗ്യനുമായ ഒരു വ്യക്തി ഒരു സ്ഥാപനത്തിന്റെയോ സംഗതിയുടേയോ പ്രത്യക്ഷാവസ്ഥ, ആസൂത്രിതമായി ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്ത ചില തെളിവുകളുടെ അടിസ്ഥാനത്തിലൂടെ വ്യക്തമാക്കപ്പെട്ട ഒരു കൂട്ടം പ്രമാണങ്ങളോട് എത്രമാത്രം അനുരൂപമാക്കപ്പെട്ടിട്ടുണ്ട് എന്ന് നിര്‍ണ്ണയിക്കുകയും, അതുമായി ബന്ധപ്പെട്ട് ഒരു അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥിതമായ ഒരു പ്രക്രിയായാണ് ഓഡിറ്റിങ്ങിനെ നിര്‍വചിച്ചിട്ടുള്ളത്. പ്രധാനമായും ഒരു സ്ഥാപനത്തിന്റെ ധനകാര്യ പ്രവര്‍ത്തങ്ങളാണ് ധനകാര്യ ഓഡിറ്റില്‍ പരിശോധിക്കപ്പെടുന്നത്.

ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്

സാമ്പത്തിക മേഖലയിലെ മികച്ച ജോലികളില്‍ ഒന്നാണ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്. സാമ്പത്തിക ഉദാരീകരണ നയങ്ങള്‍ ലോകത്തിനൊപ്പം ഇന്ത്യയിലും വേരോടുമ്പോള്‍ സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ക്ക് തുറന്നുകിട്ടുന്നത് സാധ്യതകളുടെ കലവറയാണ്. എന്നാല്‍, തുറന്നുകിട്ടുന്ന അവസരങ്ങള്‍ മുതലാക്കാന്‍ ദിശാബോധമുള്ള പരിശീലനം അനിവാര്യമാവുകയാണ്. മിക്ക മാനേജ്‌മെന്റ് കോഴ്‌സുകളിലെയും പ്രധാന വിഷയങ്ങളിലൊന്ന് സാമ്പത്തികശാസ്ത്രമാണ്. അതുകൊണ്ടുതന്നെ സാമ്പത്തിക ശാസ്ത്ര ബിരുദധാരികള്‍ എം.ബി.എ കോഴ്‌സുകള്‍ ചെയ്യുന്നതോടെ തൊഴില്‍വിപണിയില്‍ അവരുടെ സാധ്യത ഏറുകയാണ്. വെറുമൊരു തൊഴിലല്ല, ആരെയും മോഹിപ്പിക്കുന്ന വരുമാനത്തോടെ തൊഴില്‍ നേടാനുള്ള സാധ്യതയിലേക്കാണ് അവര്‍ ഒരു ചുവട് അടുക്കുന്നതെന്ന് മറക്കണ്ട.

സിവില്‍ എന്‍ജിനീയറിങ്

മെക്കാനിക്കലിനെപ്പോലെ അത്ര ഗ്ലാമറില്ലാതെയാണ് സിവില്‍ എന്‍ജിനീയറിങ്ങിനേയും കണ്ടിരുന്നത്. പക്ഷേ സിവിലിന്റെ ശമ്പളവും ഒട്ടും മോശം അല്ല. മെക്കാനിക്കലിനൊപ്പം പിടിച്ചുനില്‍ക്കുന്ന ശമ്പളമാണ് ഈ വിഭാഗവും നല്‍കുന്നത്. എന്‍ജിനീയറിങ് പഠന ശാഖകളിലെ മുത്തച്ഛനാണ് സിവില്‍ എന്‍ജിനീയറിങ്. ആധുനികവും ആസൂത്രിതവുമായ സുന്ദരനഗരങ്ങള്‍ ലോകമെമ്പാടും കാണുന്നതിന്റെ ക്രെഡിറ്റ് സിവില്‍ എന്‍ജിനീയറിങ്ങിനാണ്. കുറച്ചുകാലം മുമ്പുവരെ സിവില്‍ എന്‍ജിനീയറിങ്ങില്‍ തൊഴില്‍ സാദ്ധ്യതകള്‍ കുറവായിരുന്നെങ്കിലും രാജ്യത്ത് മെട്രോ നഗരങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതുകൊണ്ട് നിരവധി സിവില്‍ എന്‍ജിനീയര്‍മാരെ ആവശ്യമായിട്ടുണ്ട്. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബിരുദത്തിനൊപ്പം പുതിയ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്യാനുള്ള കഴിവുമുണ്ടെകില്‍ ശരാശരി 75,000 രൂപവരെ പ്രതിമാസം നേടാം.

സപ്ലൈ ചെയിന്‍ അനലിസ്റ്റ്

Advertisement

കേരളക്കാരെ സംബന്ധിച്ച് അത്ര കേട്ടുകേള്‍വിയുള്ള ജോലിയല്ല സപ്ലൈ ചെയിന്‍ അനലിസ്റ്റ്. എന്നാല്‍ ഈ മേഖലിയിലെ ശമ്പളം അറിഞ്ഞാല്‍ മലയാളികള്‍ പതിയെ ചേക്കാറാന്‍ തുടങ്ങുമെന്നതില്‍ സംശയം വേണ്ട. മുപ്പതുലക്ഷത്തിനു മുകളില്‍ വാര്‍ഷിക ശമ്പളം ലഭിക്കുന്ന ജോലികളില്‍ ഒന്നാണ് സപ്ലൈ ചെയിന്‍ അനലിസ്റ്റുമാരുടേത്. വിതരണ ശൃംഖലയുടെ മേല്‍നോട്ടം വഹിക്കുന്ന കാര്യങ്ങള്‍ സപ്ലൈ ചെയിന്‍ മാനേജ്‌മെന്റിലാണ് ഉള്‍പ്പെടുന്നത്. പരസ്പരം ബന്ധിത ബിസിനസുകളുടെ ഒരു ശൃംഖലയാണ് വിതരണ ശൃംഖല. ഓരോ വ്യാപാരവും ചങ്ങലയുടെ ഒരു വശം, ഉല്പാദനത്തില്‍ നിന്ന് അസംസ്‌കൃത വസ്തുക്കളുടെ സംഭരണം, ഉപഭോഗസാധ്യതകള്‍, ഉപഭോക്തൃ വിപണിയുടെ ഉപഭോഗത്തിന് ഉപഭോഗ പ്രക്രിയകളിലേക്ക് വസ്തുക്കള്‍ കൊണ്ടുപോകുന്നതിലേയ്ക്ക് സംഭാവന ചെയ്യുന്നു. വിതരണ ശൃംഖല മാനേജ്‌മെന്റിന്റെ ആത്യന്തിക ലക്ഷ്യം ഈ ശൃംഖല ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെലവുകള്‍ കുറക്കുകയും ഉപഭോക്തൃ സംതൃപ്തി കൈവരിക്കുകയും ചെയ്യുക എന്നതാണ്.

ബിസിനസ് അനലിസ്റ്റ്

മികച്ച ശമ്പളം ലഭിക്കുന്ന മേഖലകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബിസിനസ് അനലിസ്റ്റ്. മാറുന്ന ബിസിനസ് പരിതസ്ഥിതിയില്‍ മത്സരത്തെ അതിജീവിച്ചു പിടിച്ചു നില്‍ക്കണമെങ്കില്‍ വ്യാപാരത്തെ സംബന്ധിച്ച് ഇഴകീറിയുള്ള പരിശോധന ആവശ്യമാണ്. ഒരു ബിസിനസ്സിന്റെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം മുന്‍കൂട്ടി കാണാനും അതിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കണക്കുകളെ അപഗ്രഥിച്ചു നല്‍കാനും ബിസിനസ് അനലിസ്റ്റിനു സാധിക്കണം. ആറു ലക്ഷം രൂപ വരെ തുടക്കക്കാര്‍ക്ക് വേതനം പ്രതീക്ഷിക്കാം. ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ഒപ്ടിമൈസേഷന്‍ ഈ വിഭാഗക്കാരുടെ ഉത്തരവാദിത്തമാണ്. ഉല്‍പ്പാദനം, വിപണനം, ധനകാര്യം, ഉദ്പ്പാദനക്ഷമത, നിക്ഷേപം എന്നീ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് ഇവരുടെ ജോലി. എല്ലാ വിഭാഗങ്ങളുടേയും സംയോജിത പ്രവര്‍ത്തനം ഉറപ്പുവരുത്തി ഒരു സ്ഥാപനത്തെ മുന്നോട്ട് നയിക്കുക എന്ന കര്‍ത്തവ്യം ബിസിനസ് അനലിസ്റ്റുകളുടെയാണ്.

മെക്കാനിക്കല്‍ എന്‍ജിനീയര്‍

നമ്മുടെ നാട്ടിലെ എന്‍ജിനീയറിങ് കോളേജുകളില്‍ മെക്കാനിക്കല്‍ വിഭാഗത്തിന് അത്ര പിടിപാടില്ലെങ്കിലും ശമ്പളം ലഭിക്കുന്ന കാര്യത്തില്‍ ഈ മേഖല മുന്നിലാണെന്ന് മറക്കണ്ട. വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങളുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും ബന്ധപ്പെട്ട ഗവേഷണങ്ങളുമാണ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ പ്രധാനമായുമുള്ളത്. ജനറേറ്ററുകള്‍, വിവിധതരം എന്‍ജിനുകള്‍, ടര്‍ബൈനുകള്‍ തുടങ്ങിയ ഉപകരണങ്ങളെല്ലാം ഇതിലുള്‍പ്പെടും. വ്യാവസായിക മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതുകൊണ്ടും മറ്റു മേഖലകള്‍ക്കുളള ഉപകരണങ്ങളുടെ ഉല്‍പാദന ശാഖയായതുകൊണ്ടും എപ്പോഴും ഭാവിയിലും തൊഴില്‍ സുരക്ഷിതത്വം ഇത് ഉറപ്പുതരുന്നു. ശരാശരി 75,000 രൂപയ്ക്കു മുകളില്‍ ശമ്പളം ലഭിക്കുന്ന ഈ മേഖലയ്ക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദമുള്ളവര്‍ക്കാണ് അവസരം. തിരുവന്തപുരം എന്‍ജിനീയറിങ് കോളേജ്, ഐഐടി ഡല്‍ഹി, ഐഐടി ഗുവാഹട്ടി, ഐഐടി മദ്രാസ് എന്നിവിടങ്ങളില്‍ മികച്ച കോഴ്‌സുകള്‍ ലഭ്യമാണ്.

ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍

വൈദ്യുതിയുടെ ഉത്പാദനം, വിതരണം, വിനിയോഗം എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുകയും അവ പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുന്ന എഞ്ചിനിയറിംഗ് ശാഖയാണ് ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ്. ബിരുദ പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്നവരെ സംബന്ധിച്ച് ഏറ്റവും ശമ്പളം ലഭിക്കാനിടയുള്ള ജോലികളില്‍ ഒന്നാണ് ഇളക്ട്രിക്കല്‍ എന്‍ജിനീയറിങ്. ശരാശരി 36 ലക്ഷത്തോടടുത്ത് വാര്‍ഷിക വരുമാനം ആദ്യം തന്നെ ലഭിക്കും. ഗവണ്‍മെന്റിലും പ്രൈവറ്റ് സെക്ടറിലുമായി നിരവധി തൊഴിലവസരങ്ങളാണ് എല്ലാ മാസവും രേഖപ്പെടുത്തുന്നത്. ഇലക്ട്രോണിക് ഉപകാരണങ്ങളുടെ ആവശ്യകതയും മാര്‍ക്കറ്റ് സാധ്യതകളും അവസാനിക്കാത്തിടത്തോളം ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് തൊഴില്‍ മേഖല സുരക്ഷിതമായിരിക്കും.ഐ ഐടി ബോംബെ, ഡല്‍ഹി ഐഐടി, കാണ്‍പൂര്‍ ഐഐടി, മദ്രാസ് ഐഐടി എന്നിവടങ്ങളില്‍ മികച്ച കോഴ്‌സുകള്‍ ലഭ്യമാണ്.

Advertisement

സോഫ്റ്റ് വെയര്‍ ഡവലപ്പര്‍

നിങ്ങള്‍ ഒരു കമ്പ്യൂട്ടര്‍, സെല്‍ ഫോണ്‍, ടാബ്ലെറ്റ്, വീഡിയോ ഗെയിം സിസ്റ്റം അല്ലെങ്കില്‍ ഇ-റീഡര്‍ ഉപയോഗിക്കുമ്പോഴോ അല്ലെങ്കില്‍ ഏതെങ്കിലും സോഫ്റ്റ് വെയറോ ഗെയിമുകളിലോ ആപ്ലിക്കേഷനോ ഉപയോഗിക്കുകയാണെങ്കില്‍ അത് സാധ്യമാക്കാന്‍ നിങ്ങളെ സഹായിക്കുന്ന വ്യക്തിയാണ് സോഫ്റ്റ് വെയര്‍ ഡവലപ്പര്‍. ഇത്തരത്തിലുള്ള എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം നല്‍കുന്നത് സോഫ്റ്റ് വെയര്‍ ഡവലപ്പര്‍മാരാണ്. സോഫ്റ്റ് വെയര്‍ സ്‌പെസിഫിക്കേഷനുകളും രൂപകല്‍പ്പനയും അടിസ്ഥാനമാക്കിയുള്ള കോഡ്, ടെസ്റ്റ് സോഫ്റ്റ് വെയറുകള്‍, കാലാകാലങ്ങളിലെയും ചെലവുകളുടെ പരിമിതിക്കനുസൃതമായും ഡിസൈനുകളുടെ സാധ്യത മനസിലാക്കാന്‍ ഉപയോക്താവിന്റെ ആവശ്യങ്ങളും സോഫ്റ്റ് വെയറുകളും ആവശ്യപ്പെടുക, നിലവിലുള്ള സോഫ്റ്റ് വെയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, ഡിസൈന്‍ ഡോക്യുമെന്റേഷന്‍ തയ്യാറാക്കുക തുടങ്ങി ആയിരം ജോലികളിലൂടെയാണ് ഇക്കൂട്ടര്‍ കടന്നുപോവേണ്ടത്. ഇവരെ സംബന്ധിച്ച് തുടക്കത്തില്‍തന്നെ മികച്ച ശമ്പളം ലഭിക്കും. ശരാശരി വാര്‍ഷിക വരുമാനം 36 ലക്ഷത്തിനും മേലെയാണ്.

 28 total views,  2 views today

Continue Reading
Advertisement

Advertisement
Entertainment20 hours ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment2 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment2 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment3 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment4 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment4 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

നല്ല ഗാനത്തിലുപരി ഇത് മുന്നോട്ടു വയ്ക്കുന്നുണ്ട് ചില ഐക്യപ്പെടലുകൾ

Entertainment5 days ago

രണ്ടു വ്യത്യസ്ത വിഷയങ്ങളുമായി ഗൗതം ഗോരോചനം

Entertainment6 days ago

പ്രശാന്ത് മുരളി അവിസ്മരണീയമാക്കിയ ‘ജോണി’ യുടെ ആത്മസംഘർഷങ്ങളും നിരാശകളും

Entertainment6 days ago

റെഡ് മെർക്കുറി റുപ്പീസ് 220 , ആക്രി ബഷീറിന് കിട്ടിയ എട്ടിന്റെ പണി

Humour2 months ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

2 months ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment3 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews4 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Advertisement