ഇന്ത്യയില്‍ സെന്‍സര്‍ ബോര്‍ഡ് നിരോധിച്ച 10 മികച്ച സിനിമകള്‍

Vishnu P Ramesh

ഒരു ചലച്ചിത്ര ആസ്വാദകനും സംവിധായകനും മാത്രം ഇഷ്ടപ്പെട്ടാല്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ഒരു രാജ്യമല്ല ഇന്ത്യ. സെന്‍സര്‍ കടമ്പയും കടക്കണം, സെന്‍സര്‍ കടമ്പയില്‍ തട്ടിവീണ ചില ഇന്ത്യന്‍ ചിത്രങ്ങളാണ് ഇവിടെ. രാഷ്ട്രീയവും,മതവും ഒക്കെ ഈ സെന്‍സര്‍ കടമ്പയ്ക്ക് പിന്നില്‍ ഒളിച്ചുനില്‍ക്കുന്നതും ഈ ചിത്രങ്ങളുടെ ഉള്ളടക്കം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു.

ബാന്‍ഡിറ്റ് ക്യൂന്‍- 1994

ഫൂലന്‍ ദേവിയുടെ ജീവിതം സെല്ലുലോയിഡില്‍ എത്തിച്ച ചിത്രം. പ്രകോപനം, അശ്ലീലം എന്നീ കാരണങ്ങള്‍ പറഞ്ഞാണ് ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചത്. എന്നാല്‍ കോടതിയില്‍ പോയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ശേഖര്‍ കപൂര്‍ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നേടിയത്. സീമ ബിശ്വാസിന്‍റെ ചിത്രത്തിലെ റോള്‍ ഏറെ ശ്രദ്ധേയമായിരുന്നു

ഫയര്‍-1994

ദീപമേത്തയുടെ ഈ സിനിമ ആഗോള തലത്തില്‍ വന്‍ ശ്രദ്ധ നേടിയെങ്കിലും ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് തടസ്സം നിന്നു. പ്രധാനമായും ഹിന്ദു സംഘടനകളാണ് ചിത്രത്തെ എതിര്‍ത്ത് രംഗത്ത് എത്തിയത്. ശബാനാ അസ്മിയും, നന്ദിത ദാസും പ്രധാന റോളില്‍ എത്തിയ ചിത്രം സ്വവര്‍ഗ്ഗ പ്രണയമായിരുന്നു വിഷയമാക്കിയത്.

കാമസൂത്ര – ടെയില്‍ ഓഫ് ലവ് -1996

സദാചാര വിരുദ്ധം, പരമ്പര്യത്തിന് നിരയ്ക്കാത്തത് എന്നോക്കെയായിരുന്നു മീര നായരുടെ ഈ ചിത്രത്തിന് എതിരെ നിരോധിക്കാന്‍ കണ്ടെത്തിയ കാരണങ്ങള്‍. 16 സെഞ്ച്വറിയിലെ ഇന്ത്യന്‍ രാജ ഭരണകാലത്തെ കഥയാണ് അന്താരാഷ്ട്ര പ്രോഡക്ഷന്‍ സംവിധാനത്തോടെ മീര നായര്‍ പറഞ്ഞത്.

പിങ്ക് മിറര്‍ – 2003

സിദ്ദാര്‍ത്ഥ് രാഘവ് സംവിധാനം ചെയ്ത ചിത്രം മൂന്നാംലിംഗക്കാരുടെ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന് ആ കാര്യങ്ങള്‍ മനസ്സിലായില്ല. കോടതിയാണ് ഒടുവില്‍ അനുമതി നല്‍കിയത്.

പാഞ്ച് -2003

അനുരാഗ് കാശ്യാപ് സംവിധാനം ചെയ്ത ചിത്രം, വയലന്‍സും, മോശമായ ഭാഷയാണെന്നും പറഞ്ഞാണ് സെന്‍സര്‍ ബോര്‍ഡ് വിലക്ക് ഏര്‍പ്പെടുത്തിയത്. ജോഷി- അഭിയന്‍കര്‍ ഹിറ്റ് ആന്‍റ് റണ്‍ കേസായിരുന്നു ചിത്രത്തിന്‍റെ ഇതിവൃത്തം.

ബ്ലാക്ക് ഫ്രൈഡേ- 2004

മുംബൈ ബോംബ് ആക്രമണത്തിനെ ഇതിവൃത്തമാക്കി അനുരാഗ് കാശ്യപ് ചിത്രം ചിത്രീകരണത്തിന് ശേഷം ഏതാണ്ട് 5 വര്‍ഷത്തോളം പെട്ടിയില്‍ കിടന്നു. പിന്നീട് ബോംബെ സ്ഫോടന പരമ്പര കേസ് വിചാരണ കഴിഞ്ഞതിന് ശേഷം മാത്രമാണ് ചിത്രത്തിന് പ്രദര്‍ശനത്തിന് അനുമതി കിട്ടിയത്.

പാര്‍സാനീയ- 2005

ഗുജറാത്ത് കലാപത്തിന്‍റെ ദുരന്ത കാഴ്ചകള്‍ വിഷയമാക്കിയ ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്. ദേശീയ അവാര്‍ഡ് നേടിയ ചിത്രം രാഹുല്‍ ദോല്‍ക്കിയ ആണ് സംവിധാനം ചെയ്തത്. നസ്റൂദ്ദീന്‍ ഷാ അടക്കമുള്ള പ്രമുഖര്‍ ചിത്രത്തില്‍ അഭിനയിച്ചു.

സിന്‍സ്-2005

ഒരു ക്രിസ്ത്യന്‍ പുരോഹിതനും ഒരു സ്ത്രീയും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ലൈംഗിക രംഗങ്ങളാണ് ചിത്രത്തിന് എതിരെ ഉയര്‍ന്ന് ആരോപണം എങ്കിലും മതവികാരങ്ങള്‍ വൃണപ്പെടുത്തും എന്നതായിരുന്നു സെന്‍സര്‍ ബോര്‍ഡ‍ിന്‍റെ കണ്ടെത്തല്‍. ഷീനി അഹൂജ നായകനായ ചിത്രം വിനോദ് പാണ്ഡേയാണ് സംവിധാനം ചെയ്തത്.

വാട്ടര്‍ -2005

വീണ്ടും ദീപാമേത്ത ചിത്രം, സ്വതന്ത്ര്യസമര കാലത്തെ ഇന്ത്യന്‍ വിധവകളുടെ കഥ പറഞ്ഞ ചിത്രത്തിന് എതിരെ രംഗത്ത് എത്തിയത് ഹിന്ദുസംഘടനകളാണ്, അതിനോടപ്പം സെന്‍സര്‍ ബോര്‍ഡും ഓസ്കാര്‍ നോമിനേഷന്‍ കിട്ടിയ ചിത്രത്തെ താല്‍ക്കാലികമായി നിരോധിച്ചു.

ഫിറാഖ്- 2008

വീണ്ടും ഗുജറാത്ത് കലാപം തന്നെയാണ് നന്ദിത ദാസ് ചിത്രത്തിനെ സെന്‍സര്‍ബോര്‍ഡ് തടയാന്‍ കാരണമായത്. പല മത സംഘടനകളും ചിത്രത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ വിദേശ ചലച്ചിത്ര മേളകളില്‍ ചിത്രം മികച്ച പ്രതികരണം സൃഷ്ടിച്ചു..

You May Also Like

“കൊച്ചു കഥകൾ വലിച്ചു നീട്ടി സിനിമയാക്കുമ്പോൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ല”, കുറിപ്പ്

കൊടും സ്പോയ്‌ലർ അലേർട്ട്! San Geo സ്‌ട്രിക്‌ട്ലി OTT സിനിമ എന്ന തോന്നൽ സാക്ഷ്യപെടുത്താൻ ഒഴിഞ്ഞ…

‘പുഷ്പകി’നെക്കുറിച്ച് കമൽഹാസൻ വലിയ പ്രഖ്യാപനം നടത്തി

തന്റെ നിശ്ശബ്ദ ചിത്രമായ പുഷ്പകിനെക്കുറിച്ച് കമൽഹാസൻ വലിയ പ്രഖ്യാപനം നടത്തി, അത് വീണ്ടും തിയറ്ററുകളിലെത്തും. അർദേശിർ…

തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ചലച്ചിത്ര ജീവിതത്തിന്റെ 45 വർഷങ്ങൾ

തെലുങ്ക് മെഗാ സ്റ്റാർ ചിരഞ്ജീവിയുടെ ചലച്ചിത്ര ജീവിതത്തിന്റെ 45 വർഷങ്ങൾ. Bineesh K Achuthan അഡയാർ…

അതൊക്കെ അടഞ്ഞ അധ്യായമെന്ന് സായികുമാർ

മലയാളത്തിൽ വളരെ പക്വതയാർന്ന വേഷങ്ങൾ അവതരിപ്പിച്ച നടനാണ് സായികുമാർ. വില്ലനായാലും സഹനടനായാലും അദ്ദേഹത്തിന്റെ റേഞ്ച് ഒന്നുവേറെ…