ഇന്ത്യയിൽ അന്യഗ്രഹജീവികൾ നിർമ്മിച്ച അമ്പലങ്ങൾ കണ്ടിട്ടുണ്ടോ ?

0
572

Totto Chan എഴുതുന്നു 

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി മലയാളം യു ട്യൂബ് കോൺടെന്റ്ൽ സൂക്ഷമമായി പരിശോധിക്കുകയായിരുന്നു.അവ ഏതാണെന്നും എന്താണെന്നും പറഞ്ഞു ചുമ്മാ അവർക്ക് റീച് കൂട്ടിക്കൊടുക്കുന്നില്ല .നമ്മൾ വിമർശിക്കാൻ പോയി കണ്ടാലും , അവരെ അംഗീകരിക്കാൻ കണ്ടാലും അവർക്ക് അതിന്റെ പ്രതിഫലമായി ഡോളർ കിട്ടും.മലയാളം യൂട്യൂബിലെ കണ്ടന്റുകൾ കണ്ടാൽ കിളിപാറിപ്പോകും .

കൂടുതലും നിഗൂഢമായി പറയുന്ന രീതിയിൽ , ചില സ്ഥലത്തു ഇല്ലുമിനാറി മിക്സ് ചെയ്തു ,ചില സ്ഥലങ്ങളിൽ പാരലൽ യൂണിവേഴ്‌സ് പറഞ്ഞു കൊണ്ടും , ചിലസ്ഥലങ്ങളിൽ പുരാതന സംസ്കാരങ്ങളെ കൂട്ടുപിടിച്ചു കുരുട്ടുഭാവന മിക്സ്ചെയ്തു യാതൊരു ഉളുപ്പും ഇല്ലാതെ വസ്തുതാവിരുദ്ധം ആയിട്ടുള്ള കാര്യങ്ങൾ പടച്ചുവിടുന്നു. നമ്മൾ ഒന്നുരണ്ടു ഈ ടൈപ്പ് വിഡിയോ കണ്ടാൽ പിന്നെ യൂട്യൂബ് അൽഗോരിതം പിന്നെ മുഴുവൻ അത്തരം ടോപിക് മാത്രമേ കാണിക്കുന്നുള്ളു എന്നതും സംഗതി വഷളാക്കുന്നു . ഞാൻ ഒന്ന് രണ്ടു വിഡിയോ കണ്ടപ്പോ എന്റെ യുട്യൂബ് ഡാഷ്ബോർഡ് മുഴുവനും’ സാത്താൻ സേവാ’, ‘ഇല്ലുമിനാട്ടി’,’ഇന്ത്യയിൽ അന്യഗ്രഹ ജീവികൾ നിർമ്മിച്ച അമ്പലങ്ങൾ’ ഒക്കെയാ കാണുന്നത്.അതൊന്നും അഭ്യൂഹമായിട്ട് ഒന്നുമല്ല പറയുന്നത്.ഉറച്ച സത്യം ആയിട്ടാണ് .കമന്റ് ബോക്സിൽ പോയി രണ്ടു പറഞ്ഞു മനസിലാക്കാം എന്ന് വിചാരിച്ചു പോയാൽ അതിലും വലിയ ദുരന്തം കാണാം . “ബ്രോ വിഷയം നന്നായി കൈകാര്യം ചെയ്യുന്നുണ്ട് “, “നല്ല ഹോം വർക് നടത്തിയ വിഡിയോ “,
“നിങ്ങൾ ഒരു സംഭവം ആണ്” എന്നൊക്കെ കമന്റും. ഈ ഓരോ കമന്റിനും സഹ അനുവാചകരുടെ എണ്ണൂറും, തൊള്ളായിരവും ലൈകും. എങ്ങാനും നമ്മുടെ കമന്റ് വീണാൽ ഫാൻസിന്റെ പൊങ്കാല കിട്ടും .ഇത്തരം വീഡിയോയുടെ വ്യൂ നാലും അഞ്ചും ലക്ഷംഒക്കെയാണ് .

ഈ ഒരു പ്രവണതയെ ഞാൻ ശരിക്കും ആശങ്കയോടെയാണ് കാണുന്നത്. കാരണം ഇതിന്റെ കമന്റ് ഭാഗത്തിൽ വരുന്ന ആളുകളുടെ പ്രൊഫൈൽ ഫോട്ടോ നോക്കിയാൽ ഏറിയ പങ്കും ചെറുപ്പക്കക്കാരാണ് .അതായത് ഇത്തരം വീഡിയോയുടെ ഒരു പൊതു സ്വഭാവം ഒരുതരം നിരാകരണം ആണ് .നമ്മുടെ മുമ്പിൽ ലോജിക്കൽ ആയി നിലനിൽക്കുന്ന വസ്തുതകളെ അങ്ങനെ അല്ല എന്ന സന്ദേഹത്തിൽ എത്തിച്ചു അവസാനം അതിനെ നിരാകരിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. ഇതിന്റെ ആകെതുക ഇത്തരം ഓഡിയൻസ് അവസാനം more vulnerable to Fabricated counter knowledge.

ഇങ്ങനെ മിഥ്യ ലോകത്തിൽ അഭിരമിച്ചു വിഡിയോ കാണുന്ന അവന്റെ /അവളുടെ മുമ്പിലേക്ക് വേറെ കണ്ടന്റ് യൂട്യൂബ് എത്തിക്കുന്നില്ല. അല്ലെങ്കി യൂട്യൂബിന്റെ നിർമിതബുദ്ധി ഓഡിയന്സിന്റെ ടേസ്റ്റ് മാത്രം നോക്കി ഒന്നിന് പുറകെ ഒന്നായി ഡാഷ് ബോർഡിലേക്ക് ഓഡിയൻസ് താൽപര്യപ്പെടുന്ന വിഡിയോ എത്തിക്കുന്നു എന്നും പറയാം. സത്യം(Truth) ഒരു മുൻഗണന ആയിവരുന്നില്.

ഇത്തരം കണ്ടന്റിൽ ഫോക്കസ്ഡ് ആയ കക്ഷികൾ എന്തെങ്കിലും രൂഢമൂലമായ വിശ്വാസങ്ങളിലേക്ക് പതുക്കെ എടുത്തെറിയപ്പെടും. അവരുടെ പുറകിൽ ഒരു ഡാർക്ക് പവർ ഉണ്ടെന്ന രീതിയിൽ അവരുടെ ചിന്തകൾ പോകാനുള്ള സാധ്യത ഏറെയാണ്.ഇത്തരക്കാരോട് മായന്മാരുടെ കലണ്ടറിൽ ഏതോ ഒരു നമ്പർ കണ്ടെത്തി എന്നും അത് ഡീകോഡ് ചെയ്തപ്പോൾ 2025 എന്ന് കിട്ടി എന്നും പറഞ്ഞാൽ ഇക്കൂട്ടർ വിശ്വസിക്കും. അന്യഗ്രഹ ജീവികൾ ഇന്ത്യയിൽ വന്നു ക്ഷേത്രം ഉണ്ടാക്കി എന്ന് പറയുന്ന ഒരു വീഡിയോയുടെ കമന്റിൽ കണ്ടത് അതിന്റെ ആധികാരികത ചോദ്യം ചെയ്യുന്നതല്ല .മറിച് അവർ ശിവനെ ആരാധിച്ചോ , വിഷ്ണുവിനെ ആരാധിച്ചോ എന്ന ടൈപ്പ് ചോദ്യങ്ങൾ ആൺ കാണാൻകഴിഞ്ഞത്. അന്യഗ്രഹ ജീവികൾ ഉണ്ടോ എന്നതോ , അവർ ഭൂമിയിൽ വന്നോ എന്നതൊന്നുമല്ല അവരുടെ അന്വേഷണം. ലോജിക്കിൽ അത്രക്ക് പിശുക്കു കാണിക്കുന്നവർ ആണെന്നർത്ഥം. ഏറ്റവും കോമഡി അതിന്റെ കൂടെ സജെസ്റ്റഡ് വിഡിയോയിൽ വരുന്നത് ” അന്യഗ്രഹജീവികൾ വന്നിട്ട് അമേരിക്ക മൂടിവെച്ച്” എന്ന ‘സത്യം’ വെളിപ്പെടുത്തുന്ന വിഡിയോ .

മലയാളം ഫേസ്‌ബുക്കിൽ ഞാൻ കണ്ട ഒരു പോസിറ്റീവ് അതിന്റെ കമന്റ് ത്രെഡിൽ fake ,കള്ളത്തരം ,മുകളിൽ പറഞ്ഞ ടൈപ്പ് വസ്തുതാവിരുദ്ധം ആയിട്ടുള്ള പോസ്റ്റിൽ ഒക്കെ ചൂണ്ടിക്കാണിക്കാൻ ആളുകൾ ഉണ്ടാകും എന്നതാണ് .അതുകൊണ്ടു അത്ര എളുപ്പത്തിൽ കാര്യം സാധിക്കില്ല. പക്ഷെ യു ട്യൂബിലേക്ക് വരുമ്പോ കാര്യം കുറച്ചു ഗൗരവം ആണ് ,ഓഡിയന്സിന്റെ കൗണ്ട ർ ഫെസ്ബൂക് പോസ്റ്റിന്റെ പത്തും നൂറും ഇരട്ടി ഒക്കെയാണ് .തന്നെയുമല്ല ഇത്തരം ‘ഗുരുക്കന്മാർ ‘ ഒരുതരം cult ആയി മാറുന്നതും അവർ ഓഡിയന്സിന്റെ അവസാനവാക്ക് ആയി മാറുന്നതും അത്ര ആശാവഹമല്ല . ഒന്നാമത് അത്തരം ഒരു വാച്ചിങ് കമ്മ്യൂണിറ്റി യെ എവിടേക്ക് വേണമെങ്കിലും തെളിച്ചു കൊണ്ടുപോകാമെന്നതാണ് . അവർ ചെവികൊടുക്കുക മസ്തിഷ്കത്തിന് ആയാസം ഇല്ലാതെ കഥ പോലെ കേൾക്കുന്ന പ്രതിവിജ്ഞാനത്തോട് ആയിരിക്കും. അവന്റെ മുമ്പിൽ എളുപ്പത്തിൽ വാക്സിൻ വിരുദ്ധതത വിൽക്കാം , മോഹന-വടക്കൻ ഐഡിയോളജികൾ മാർക്കറ്റ് ചെയാം , ഫ്ലാറ്റ് എർത് തിയറി വിശ്വസിപ്പിക്കാം, സമൂഹത്തിന്റെ സുഗമമായ പ്രവർത്തനത്തിന് നിർമ്മിക്കപ്പെട്ട ജനാധിപത്യം, അടിസ്ഥാന വിദ്യാഭ്യാസം , മറ്റ് വ്യവസ്ഥാപിത സംവിധാനങ്ങൾ etc ഒക്കെയും നിയന്ത്രിക്കുന്നത് നിഗൂഢ ശക്തികളും ,സാത്താന്മാരും ,പണ്ട് മണ്ണടിഞ്ഞു പോയ ഏതൊക്കെയോ ചക്രവർത്തിമാരുടെ പ്രേതങ്ങളും ഒക്കെയാണ് എന്ന തരത്തിൽ സൈക്കോ ചിന്തയും ആയി ജീവിക്കാൻ തള്ളിവിടാം.

ജസ്റ്റ് ഇമാജിൻ, ഗുരുത്വാകർഷണം കണ്ടുപിടിച്ചത് ന്യൂട്ടൺ ആണെന്ന് നിങ്ങൾ നിങ്ങളുടെ കൗമാരകാൻ /കൗമാരക്കാരിയോടു പറയുമ്പോൾ അവർ നിങ്ങളോടു പറയുന്നു
‘അത് ഒരു കളവാണ് ,നമ്മളെ പഠിപ്പിക്കുന്ന ശാസ്ത്രം ഒരു ഗൂഢാലോചനയുടെ സ്ക്രിപ്ട് അനുസരിച്ചാണ്.പല സത്യങ്ങളും മറഞ്ഞു കിടക്കുന്നതാണ് .നമുക്ക് അറിയില്ല എന്ന്'(അനുഭവം ഉണ്ട്. ഇത്തരം വിഡിയോ കാണുന്ന ഒരുത്തൻ പറഞ്ഞതാണ് ).

നമുക്ക് കൺക്ലൂഡ് ചെയ്യാം , യൂട്യൂബ് ൽ നല്ല വ്യൂ കിട്ടുന്ന ,വലിയ മെനക്കേടില്ലാതെ content ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഷയം ആണ് ഭീതിവ്യാപാരം , നിഗൂഢ സിദ്ധാന്തം ,ചുരുൾ അഴിയാത്ത വസ്തുതകൾ തുടങ്ങിയവ . എന്നാൽ ഇവയിലൊന്നും തന്നെ വസ്തുതാപരമായി ആളുകൾ ചർച്ച ചെയ്യുന്നത് കാണാറില്ല. തലക്കെട്ടു കാണിച്ചു ആളെ കാണിച്ചു വരുമാനം ഉണ്ടാകുക ,ഫാൻബേസ് ഉണ്ടാക്കുക എന്നതാണ് ലക്‌ഷ്യം. മലയാളം content നു ശരാശരി ഒരു ലക്ഷം വ്യൂ നു 5000 രൂപ മുതൽ 15000 രൂപ വരെ കിട്ടും(From You Tube). ഒരു ഏകദേശ കണക്കാണ് . ഉപയോഗിക്കുന്ന content , അൽഗോരിതം പിക് ചെയ്യുന്ന പരസ്യം ഒക്കെ അനുസരിച്ചു അങ്ങോട്ടും ഇങ്ങോട്ടും മാറിയെന്നിരിക്കും. വ്യൂസ് ന്റെ ടാർജറ്റ് ഓഡിയന്സിന്റെ രാജ്യം മാറുന്നതിന് അനുസരിച്ചും മാറും, ഏതായാലും മുകളിൽ പറഞ്ഞ റേഞ്ചിൽ എവിടെയെങ്കിലും ആണ് പേയ്മെന്റ്. ഇതാണ് ഈ content നിർമാതാക്കളെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകം. ഇതിനെ തടയാൻ നമുക്ക് കാര്യമായി റോൾ ഉണ്ടോ എന്ന് ചോദിച്ചാൽ ദി ആൻസർ ഈസ് നോ . പോയി തലവെക്കാത്തിതിരിക്കുകയെ രക്ഷയുള്ളൂ. ലക്ഷക്കണക്കിന് ആളുകൾ ഇത്തരം വിഡിയോ കാണാൻ ഉണ്ടെന്നു അറിഞ്ഞപ്പോ നൂറൂ കണക്കിന് ആളുകളോട് പറയാമെന്നുവെച്ചു.