ഈ എൻകൗണ്ടറിന്റ കയ്യടി ആരവത്തിൽ ചില ചോദ്യങ്ങൾ ഉണ്ട്

  159

  Totto Chan

  ഈ എൻകൗണ്ടറിന്റ കയ്യടി ആരവത്തിൽ ചില ചോദ്യങ്ങൾ ഉണ്ട്😊 .

  1. പോലീസ് ഇവരെ തെളിവെടുപ്പിന് കൊണ്ടു വരുമ്പോൾ മതിയായ മുൻകരുതൽ എടുക്കണമായിരുന്നു. അവർ പ്രൊഫഷണൽ ആണല്ലോ.എന്നാൽ ഒന്ന് വിജിലന്റ് ആണെങ്കിൽ ചുരുങ്ങിയ പക്ഷം ഫോഴ്സിനെ ഒന്ന് ശക്തിപ്പെടുത്തമായിരുന്നു. ഇനി അഥവാ ഇവർ ഓടിയാലും കാലിന് വെടിവെച്ചെങ്കിലും പിടിക്കാൻ പൊലീസിന് ബാധ്യത ഉണ്ട്. ഇത് നാലു പേരും കൊല്ലപ്പെട്ടത് something wrong. പ്രതികൾ ഇവിടെ ആയുധ ധാരികൾ അല്ല എന്നത് പ്രത്യേക ഓര്മിക്കണം.പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകൾ.അവരെ manage ചെയ്യാൻ കഴിഞ്ഞില്ല എന്നു വെച്ചാൽ, ഒന്നുകിൽ എന്തോ തരികിട അല്ലെങ്കിൽ പൊലീസുകാർ വകക്ക് കൊള്ളില്ല. മൂന്നാമത് എന്തെങ്കിലും ഓപ്‌ഷൻ ഉണ്ടോ പറയാൻ?
  2. പൊലീസിന് അമ്മ പെങ്ങന്മാർ ഉണ്ട് എന്ന വാദമാണ് ചിലരുടേത്. അമ്മ ഇല്ലാതെ പോലീസ് ഉണ്ടാവില്ലലോ.ഓഹ്, അത് പോട്ടെ. ഇവരുടെ മനോ വികാരം അനുസരിച്ചാണോ പ്രതികളെ കൈകാര്യം ചെയ്യേണ്ടത് . പ്രതികൾ എന്നു ആരോപിക്കപ്പെട്ടവർ എന്തു വലിയ കുറ്റ കൃത്യം നടത്തിയാലും ലോല വികാരങ്ങൾ വെളിയിൽ വെച്ചല്ലേ പോലീസ് ജോലി ചെയ്യണ്ടത്. അല്ലാതെ പെട്ടെന്ന് വീട്ടിലെ മകളെ ഓർമയായി ഷൂട് ചെയ്യാൻ അല്ലാലോ ഇവർക്ക് പ്രൊഫഷണൽ ട്രെയിനിങ് കൊടുത്തത്.ആണോ?

  3.നാളെ ഇത് ഒരു norm ,അല്ലെങ്കിൽ നാട്ടു നടപ്പ് ആയാലോ?ഇന്ത്യയിലെ പല പോലീസ് ഫോഴ്സിലും ധാരാളം പുഴുകുത്തുകൾ ഉണ്ട്..നാളെ ഒരു സാധാരണ പൗരനു എന്തെങ്കിലും കുറ്റം ആരോപിച്ചു എൻകൗണ്ടർ നടത്തി വെടിവെച്ചാലോ? അവൻ ഒരു മോശം കുറ്റം ചെയ്തത് കൊണ്ടാണ് എന്ന് നിങ്ങളോടു പോലീസ് വിശദീകരണം തന്നാൽ നിങ്ങൾ കന്വിൻസ്ഡ് ആവുമോ?

  4.ഈ വെടിവെപ്പ്‌ കൊണ്ടു കേസ് അവസാനിക്കാൻ കാരണം ആയാലോ? ഉദാഹരണത്തിന് ഏതെങ്കിലും വേറെ ഒരു വലിയ ക്രിമിനൽ arrange ചെയ്ത ഒരു സംഘത്തിലെ നാലു പേർ മാത്രം ആണെങ്കിലോ ഇവർ? അങ്ങനെ ആണെങ്കിൽ ആ ക്രിമിനൽ ബോസ്സ് കേസിൽ നിന്ന് തടി ഊരിയില്ലേ. നിങ്ങടെ കയ്യടി നാളെ ഒരു ആചാരം ആയി മാറിയാൽ, ഒരുപാട് മാസ്റ്റർ മൈൻഡുകൾ ഇങ്ങനെ വാടക ക്രിമിനൽ നെ സംഘടിപ്പിച്ചു പോലീസുമായി ഒത്തു കളിച്ചു shoot at the sight ആക്കും. So mastermind ഒരിക്കലും ജുഡീഷ്യറിയുടെ മുമ്പിൽ വരില്ല. ഇതൊരു കലയാക്കി മാറ്റാൻ അറിയുന്ന നാട്ടിൽ നിങ്ങൾക്ക് ഗ്യാരന്റി ചെയ്യാൻ പറ്റുമോ ഇങ്ങനെ സംഭവിക്കില്ല എന്ന്?

  1. ഇനിയിപ്പോ ഇവർ മാത്രമാണ് പ്രതികൾ എങ്കിൽ, അവർക്ക് ഈ ഒരു instant killing കൊണ്ടു സംഗതി തീർന്നോ?അവരുടെ ശിക്ഷ അത്ര മാത്രം ആയി ചുരുങ്ങിയില്ലേ?
   ശിക്ഷ കാത്തു നിൽക്കുന്ന തലവേദനയും, ഇമോഷണൽ pressure ഉം, സമൂഹത്തിന്റെ aversion ,ഒടുവിൽ കുറെ കാലത്തിന് ശേഷം ഉള്ള ശിക്ഷ വിധിക്കലും ,ഒന്നോ രണ്ടോ ജീവ പര്യന്തവും, ചിലപ്പോ മരണം വരെ തൂക്കി കൊല്ലലും ഒക്കെയായി പ്രതികൾ അനുഭവിക്കുന്ന മാനസിക സംഘർശങ്ങൾ, അല്ലെങ്കിൽ ഒന്നും ചെയ്യാൻ പറ്റാത്ത രീതിയിൽ locked ആയ ജീവിതം ഇതൊക്കെ കൊടുക്കുന്ന ഒരു ‘കൊല്ലാതെ കൊല്ലൽ’ ശിക്ഷ ഒക്കെ അനുഭവിക്കാതെ; മണിക്കൂറുകൾ പീഡിപ്പിക്കപ്പെട്ട ഒരു ഇരക്ക് 5 മിനുറ്റ് ‘കൊല്ലൽ’ എന്ന പീഡന മാത്രമായി ചുരുങ്ങി പോയില്ലേ?
 • പ്രതികളുടെ നിരപരാധിത്വം തെളിയിക്കാൻ ഉള്ള അവകാശത്തെ പറ്റി എന്താണ് പറയാൻ ഉള്ളത്. ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു എന്നു പൊലീസ് പറഞ്ഞ സ്ഥിതിക്ക് അതൊക്കെ റദ്ദ് ചെയ്യപ്പെട്ടു എന്നാണോ?
 • നീതിന്യായ വ്യവസ്‌ഥയുടെ നടപ്പ് രീതിയിൽ പോരായമക്ൾ ഉണ്ടെന്നത് സമ്മതിക്കുന്നു. എന്നാലും നിങ്ങൾക്ക് ഉറപ്പാണോ അഞ്ചാമത് ഒരു പ്രതി ഇതിൽ involved അല്ല എന്നത്. അല്ലെങ്കിൽ ഒരു സൂത്രധാരൻ?.എൻകൗണ്ടർ കൊലയോടെ അതിന്റെ സാധ്യത തീർന്നു.so, കേസ് വഴിതിരിക്കാൻ അല്ലെങ്കിൽ തീർക്കാൻ അങ്ങനെ ഒരു attempt നടത്തിയത് ആണെങ്കിൽ?അപ്പൊ എന്തിനാണ് ഇവിടെ ജുഡീഷ്യറി?പോലീസ് മതി എന്നാണോ?

 • 8.ജുഡീഷ്യറി ഇവിടെ നിന്ന്ന് എടുത്തു മാറ്റി പകരം മുഴുവൻ സായുധ സേനക്ക് കൊടുക്കുന്നു. ഇന്ന് പുലരുന്ന നീതിയുടെ 10% അങ്ങനെ ഒരു വ്യവസ്ഥയിൽ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
  ഇന്ന് ഡിസംബർ 6, അംബേദ്കർ സമാധി ദിനം. വെറുതെ ഓർമ്മിപ്പിച്ചതാണ്
  Ps:പോലിസ് എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിച്ചത് ഈ വിഷയത്തിൽ involve ആയ ഫോഴ്‌സ് ആണ്. Not a generalisation