ഡൽഹിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെ തിളക്കുന്ന സംഘികൾ ഉണ്ട്, അവസരം ഒത്തുവരാത്തത് കൊണ്ടു മാത്രമാണ് ഇവിടെ അക്രമം അഴിച്ചു വിടാത്തത്

144

Totto Chan

സംഘികൾ ഒരവസരം കാത്തു നിൽക്കുകയാണ് .ഡൽഹിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇവിടെ തിളക്കുന്ന സംഘികൾ ഉണ്ട്. അവസരം ഒത്തുവരാത്തത് കൊണ്ടു മാത്രമാണ് ഇവിടെ കേരളത്തിൽ അക്രമം അഴിച്ചു വിടാത്തത് (ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ പണി പാലും വെള്ളത്തിൽ കിട്ടുമെന്നത് വേറെ കാര്യം).സോഷ്യൽ മീഡിയയിൽ വരുന്ന ഹൃദയ ഭേദകമായ കലാപ ഫോട്ടോകളിൽ ‘ചിരി’ വികാരം പ്രകടിപ്പിച്ച ഓരോ ആളുകളിലും അതിന്റെ സ്പെസിമെന് ഞാൻ കാണുന്നുണ്ട്. കോട്ടും സ്യുടും ഇട്ട രായാവ് എന്തോ സംഭവം ആണെന്നും, അദ്ദേഹത്തിന് ഈ കച്ചറ ടീമുകളിൽ ബന്ധം ഒന്നുമില്ല എന്നൊക്കെ വിശ്വസിക്കുന്ന നിഷ്‌കുകളും ഉണ്ട്. അയാളൊക്കെ ഇപ്പൊ കലാപത്തിന്റെ ഭാഗം ആകാൻ പറ്റാത്തതിൽ നേടുവീർപ്പ് ഇടുന്നുണ്ടാകും.രായാവ് ആയിപ്പോയില്ലേ

മേൽപറഞ്ഞ നിഷ്ക്കുകൾ ഈ ഇപ്പൊ നടക്കുന്ന വംശീയ ഉന്മൂലനത്തിൽ ഒരക്ഷരം മിണ്ടില്ല എന്നു മാത്രമല്ല, ഒരു പൊട്ടൻഷ്യൽ ബോംബ് ആണെന് കൂടി ഓർക്കുക. അത് കൊണ്ട് സംഘി എന്നോ പ്രോ സംഘി എന്നോ, പ്രോ സി എ എ എന്നൊന്നും വിളിച്ചു ഡൈല്യൂട്ട് ചെയ്യരുത്. അവരെ അവസരം കിട്ടാത്ത തീവ്രവാദികൾ എന്നെ ഞാൻ വിളിക്കൂ.നേരിട്ട് അറിയുന്നവരും, സുഹൃത്ത് ലിസ്റ്റിൽ ഉള്ളവരും ഒക്കെയായി ധാരാളം പേരുണ്ട്. എന്തിന് പഠിപ്പിച്ച മാഷന്മാർ വരെയുണ്ട്. കൃത്യമായ അകലം പാലിച്ചു കൊണ്ട് തന്നെ മുന്നോട്ട് പോകുന്നു. നിങ്ങൾക്ക് എന്നെ വർഗീയ വാദി എന്നു വിളിക്കാം, പക്‌ഷേ ഇതെന്റെ സർവൈവൽ ചോയ്സ് ആണ്

Advertisements