കാർത്തി നായകനായ ‘ജപ്പാൻ’ ലെ ടച്ചിങ് ടച്ചിങ് എന്ന വീഡിയോ സോങ് പുറത്തിറങ്ങി . കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ജപ്പാൻ’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ് അണിയിച്ചൊരുക്കുന്നത്. ജി.വി പ്രകാശ് കുമാറാണ് സംഗീതം, വരികൾ എഴുതിയത് അരുൺ രാജ കാമരാജ്, ആലപിച്ചിരിക്കുന്നത് കാർത്തിയും ഇന്ദ്രാവതി ചൗഹാനും ചേർന്ന്.

രാജു മുരുഗൻ (ജോക്കർ, ജിപ്സി, കുക്കു) സംവിധാനവും രചനയും നിർവഹിക്കുന്ന ചിത്രത്തിൽ അനു ഇമാനുവൽ ആണ് നായിക.ഡ്രീം വാരിയർ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന് ജി.വി പ്രകാശ് കുമാറാണ് സംഗീതം നൽകുന്നത്.വ്യത്യസ്തമായ രൂപ ഭാവത്തിലുള്ള നായക കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. തൂത്തുക്കുടി, കേരളം എന്നിവിടങ്ങളിലയാണ് ചിത്രീകരണം . തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ തമിഴിൽ ചുവടു വയ്ക്കുകയാണ്. അല്ലു അർജുൻ്റെ ‘പുഷ്പ’യിൽ ‘മംഗളം സീനു’ എന്ന വില്ലൻ വേഷം ചെയ്ത് കയ്യടി നേടിയ അഭിനേതാവാണ് സുനിൽ. പൊന്നിയിൻ സെൽവനിലൂടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ രവി വർമ്മനാണ് ഛായഗ്രാഹകൻ. ജീ. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.സംഗീത സംവിധായകൻ ജീ. വി. പ്രകാശ് കുമാർ

 

You May Also Like

‘അച്ഛനൊരു വാഴ വെച്ചു’

“അച്ഛനൊരു വാഴ വെച്ചു” ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാൻഡായ എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ…

ആരുമറിയാതെ മരിക്കുന്ന സിനിമയിലെ പ്രമുഖർ

ബി എൻ ഷജീർ ഷാ ആരുമറിയാതെ മരിക്കുന്ന സിനിമയിലെ പ്രമുഖർ എത്തിപ്പെടാൻ മാത്രമല്ല നിലനിൽക്കാനും ഏറെ…

‘മംഗൾവാരം’ ട്രെയിലർ, ബോൾഡ് ആയി നടി പായൽ രജ്പുത്

തെലുങ്ക് ചിത്രം ‘ആർ.എക്‌സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ…

പൊന്നിയിൻ സെൽവൻ രണ്ടാംഭാഗത്തിലെ ‘വീര രാജ വീര’ എന്ന ഗാനം റിലീസായി

ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ തൂത്തുവാരി നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി പൊന്നിയിൻ സെൽവൻ രണ്ടാംഭാഗവും…