ടോവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ചിത്രീകരണം പൂർത്തിയായി

പി ആർ ഒ : ശബരി

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന ടൊവിനോ ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ പൂർത്തിയായി. രണ്ട് ഷെഡ്യുളുകളായി 75 ദിവസങ്ങൾ നീണ്ടുനിന്ന ചിത്രീകരണമാണ് അവസാനിച്ചത്. ഇതിൽ 35 ദിവസങ്ങൾ നീണ്ടുനിന്ന ആദ്യ ഷെഡ്യുളിൽ കോട്ടയം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലാണ് ചിത്രീകരണം പൂർത്തിയായത്. ടോവിനോയോടൊപ്പം സിദ്ദിഖ്,ഹരിശ്രീ അശോകൻ,പി പി കുഞ്ഞികൃഷ്ണൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാർവിൻ കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാപ്പയുടെ മികച്ച വിജയത്തിന് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസ് ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്രസംവിധാനത്തിലേക്കെത്തുന്നത്. മാർച്ച് ആറിന് ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു. എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട് പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് സിനിമ സംസാരിക്കുന്നത്. തങ്കത്തിന് ശേഷം ഗൗതം ശങ്കർ ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. എഡിറ്റിംഗ്- സൈജു ശ്രീധർ,കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യുംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ.

Leave a Reply
You May Also Like

‘അനുരാഗം’ ഇന്നു മുതൽ

‘അനുരാഗം’ ഇന്നു മുതൽ. തെന്നിന്ത്യൻ ഡയറക്ടർ ഗൗതം വാസുദേവ് മേനോൻ,ജോണി ആന്റണി,ക്വീൻ, കളർപടം തുടങ്ങിയ ഹിറ്റുകളിലൂടെ…

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗ്യാങ്സ്റ്റർ സിനിമകകളിൽ ഒന്ന്, ഇന്ന് സുബ്രഹ്മണ്യപുരം തമിഴ്നാട്ടിലെങ്ങും റീ റിലീസ് ചെയ്യുകയാണ്

Shaju Surendran തമിഴിലെന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഇറങ്ങിയ മികച്ച ഗ്യാങ്സ്റ്റർ സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തതാവുന്ന…

ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ ആയിരിക്കാം നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്, വിട്ടുകളയരുത്

Shinto Thomas നല്ലത് ചെയ്‌താൽ നല്ലത് കിട്ടും എന്നാ വാചകം ചെറുപ്പം മുതലേ കേട്ടു വളർന്ന…

ഇത്രയൊക്കെ ഇതിലുണ്ടെന്ന് അറിയുമോ ? ഇന്ത്യന്‍ സംഗീതത്തില്‍ എന്നല്ല ലോക സംഗീതത്തില്‍ തന്നെ ഇങ്ങനെ ഒരു ഗാനം ഏതെങ്കിലും സംഗീത സംവിധായകര്‍ സൃഷ്ടിച്ചു കാണുമോ എന്ന് സംശയമാണ്

1990ല്‍ പുറത്തിറങ്ങിയ ഹിസ്‌ ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തില്‍ കൈതപ്രം തിരുമേനി എഴുതി രവീന്ദ്രന്‍ മാഷ്‌ സംഗീതം നല്‍കിയ ദേവസഭാതലം എന്ന ഗാനത്തെ പറ്റിയാണ് ഇവിടെ പറയാന്‍ പോകുന്നത്.