ടൊവീനോ തോമസിന്റെ ഫാൻസ്‌ എന്ന പേരിൽ ആരെങ്കിലും പ്രശ്നമുണ്ടാക്കിയതായി കേട്ടിട്ടുണ്ടോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
32 SHARES
384 VIEWS

മലയാള സിനിമയിൽ ഫാൻസ്‌ ഫൈറ്റുകൾ അസഹനീയമായി തുടരുകയാണ്. സിനിമയ്ക്ക് വേണ്ടി ഒന്നും ചെയ്യാത്ത എന്നാൽ ആരോഗ്യകരമായ ആസ്വാദനം പോലും വിലക്കപ്പെടുന്ന രീതിയിൽ ആണ് ഫാൻ ഫൈറ്റുകൾ. ഇതിനെതിരെ പ്രശസ്ത താരം ടൊവീനോ തന്റെ അഭിപ്രായം വെളിപ്പെടുത്തുന്നു.

“സിനിമയുടെ പ്രമോഷൻ വർക്കുകൾക്കു വേണ്ടി പലയിടത്തും ഞാൻ പോയിട്ടുണ്ട്. എന്നാൽ അവിടെയുള്ളവർക്കു മലയാള സിനിമ എന്നത് ഒരു ടീമിൽ നിന്നും ഉണ്ടാകുന്നതാണ്. അടുത്ത സിനിമ എന്താണ് എന്നാണ് അവർ ഉറ്റുനോക്കുന്നത്. താരങ്ങൾ വിചാരിച്ചാൽ ഫാൻ ഫൈറ്റുകൾ ഇല്ലാതാക്കാവുന്നതേയുള്ളൂ. ”

“താരങ്ങൾ തമ്മിൽ നല്ല ബന്ധമാണ്. ഈ ബന്ധം അറിയാമെങ്കിൽ ഫാൻ ഫൈറ്റുകൾ ഉണ്ടാകില്ല. ഒരു നടന്റെ സിനിമ റിലീസ് ചെയ്താൽ എല്ലാ താരങ്ങളുടെ ഫാൻസും അത് കാണുകയും വമ്പിച്ച സ്വീകാര്യത നൽകുകയും ചെയ്താൽ ആ സിനിമയ്ക്ക് വളരെ ഗുണമേ ഉണ്ടാകൂ. ഒരാളിന്റെ ഫാൻ എന്ന് കരുതി മറ്റൊരു നടന്റെ സിനിമ ഒന്നും കൊള്ളില്ല എന്ന് പറയുമ്പോൾ നഷ്ടം ആർക്കാണ് ? അത് മലയാള സിനിമയ്ക്ക് മാത്രം. ”

“ടൊവീനോ തോമസിന്റെ ഫാൻസ്‌ എന്ന പേരിൽ ആരെങ്കിലും പ്രശ്നമുണ്ടാക്കിയതായി കേട്ടിട്ടുണ്ടോ ? അല്ലെങ്കിൽ ആരുടെയെങ്കിലും കമന്റ് ബോക്സിൽ തെറി വിളിച്ചതായി കേട്ടിട്ടുണ്ടോ ?ഫാൻസ്‌ ഓരോ വ്യക്തികളാണ്. അവർക്കു അവരുടെ ഇഷ്ടങ്ങൾ ഉണ്ടാകും. എന്നാൽ താരങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കരുത്. ഫാൻസുകൾ തമ്മിൽ പൊരുതുന്നതുകൊണ്ടു ഒരു ഗുണവും ഉണ്ടാകുന്നില്ല. ”

“മലയാള സിനിമ ഒരു ടീം ആണ്. ഞാൻ ആ ടീമിലെ കളിക്കാരിൽ ഒരാൾ മാത്രം. നാഷനലും ഇന്റർനാഷണലും എത്തി വിജയിച്ചാൽ അത് ടീമിന്റെ മൊത്തം വിജയമാണ്. ആരെയും ഡീഗ്രേഡ് ചെയ്തു എനിക്ക് മുകളിൽ എത്തണ്ട ”

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ