മാത്തനും, മിന്നൽ മുരളിയും, മണവാളൻ വസീമും ഒക്കെ ആകുന്നതിന് മുൻപ് അയാൾ..
ടോവിനോ തോമസ് ഒരുപാട് പ്രയത്നങ്ങളിലൂടെ ഉയർന്നുവന്ന താരമാണ് .സിനിമയിൽ ബന്ധുബലം ഇല്ലാതിരുന്നിട്ടും സ്വപ്രയത്നം കൊണ്ട് ഉയർന്നുവന്ന നടന്മാരിൽ ഒരാളാണ് ടൊവിനോ . ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലാകുന്നത് 2005 ൽ നടന്ന ഒരു ശരീര സൗന്ദര്യ മത്സരത്തിന്റെ ചിത്രമാണ്. അതിൽ 35 ആം നമ്പറിൽ മത്സരിക്കുന്ന ചുള്ളൻ ടൊവീനോയെയും കാണാം. 2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ ടൊവീനോ അഭിനയജീവിതത്തിൽ മഹത്തായ പത്താംവര്‍ഷം തികയ്ക്കുകയാണ്. അപ്പോഴേയ്ക്കും മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന പരിവേഷം സ്വന്തമാക്കി അദ്ദേഹം. മിന്നൽ മുരളി ഇന്ത്യ മുഴുവൻ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. അതിന്റെ രണ്ടാംഭാഗത്തിനു വേണ്ടി ഏവരും ക്ഷമയോടെ കാത്തിരിക്കുകയാണ്.
**