ടോവിനോ ചിത്രം അവറാന്‍

ജിനു എബ്രഹാം ഇന്നോവേഷന്റെ ബാനറിൽ ജിനു വി എബ്രഹാം നിര്‍മ്മിച്ച് ശില്പ അലക്സാണ്ടര്‍ സംവിധാനം ചെയ്യുന്ന ‘അവറാന്‍’ എന്ന ടോവിനോ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, മഞ്ജു വാര്യര്‍ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലമാണ് അവറാന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. മാസ് റോം-കോം ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിലെ മറ്റഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ്‌ എഡിറ്റിംഗും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതസംവിധായകന്‍ ജേക്സ് ബിജോയ്‌ ആണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഷാജി നടുവില്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു.മേക്കപ്പ്: റോണക്സ്‌ സേവ്യര്‍, സഹനിര്‍മ്മാണം: ദിവ്യ ജിനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സൂരജ് കുമാര്‍, സൗണ്ട് ഡിസൈന്‍: സിങ്ക് സിനിമ, സൗണ്ട് മിക്സിംഗ്: അരവിന്ദ് മേനോന്‍, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, മോഷന്‍ പോസ്റ്റര്‍: ഐഡന്റ് ലാബ്സ്, ഡിസൈന്‍: തോട്ട് സ്റ്റേഷന്‍, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ശബരി

You May Also Like

തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൻസ് പുത്രൻ, കാരണം ഇതാണ്

സംവിധായകനും നിർമ്മാതാവും നടനുമായ അൽഫോൻസ് പുത്രൻ തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം തനിക്ക്…

ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാനും ശ്രീദേവിയുടെ മകൾ ഖുഷി കപൂറും പ്രധാനകഥാപാത്രങ്ങളായ ‘ദ് ആർച്ചീസ്’ ട്രെയിർ

ഷാറൂഖ് ഖാന്റെ മകൾ സുഹാന ഖാൻ, ബോണി കപൂർ–ശ്രീദേവി ദമ്പതികളുടെ മകൾ ഖുഷി കപൂർ എന്നിവരെ…

‘മലൈകോട്ടൈ വാലിബന്‍’ മോഹൻലാലിൻറെ പിറന്നാൾ ദിനത്തിൽ പ്രത്യേക വീഡിയോ പുറത്തുവിട്ട് സിനിമാ ടീം

മോഹന്‍ലാലിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സർപ്രൈസ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട് ‘മലൈകോട്ടൈ വാലിബന്‍’…

സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫലി നായകനായ ‘കൊത്ത്’ ട്രെയ്‌ലർ പുറത്തിറങ്ങി

സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫലി, റോഷൻ മാത്യു, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന…