ചെങ്കുത്തായ പാറക്കെട്ടിൽ ‘മിന്നൽ മുരളി’യെ പോലെ അതിസാഹസികമായി വലിഞ്ഞുകയറുന്ന ടൊവിനോയുടെ വിഡിയോ വൈറലാകുകയാണ്. അല്ലെങ്കിൽ തന്നെ സാഹസികത ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ടൊവിനോ തോമസ്. ഏറെ അപകടം പിടിച്ച ഒരു പാറക്കെട്ടാണ് അതെന്നാണ് കണ്ടാൽ തന്നെ മനസിലാകുന്നത് .ഒരു പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ടോവിനോയുടെ സാഹസിക പ്രകടനം. പല താരങ്ങളും ഡ്യൂപ്പിന്റെയും വിഎഫ്എക്സിന്റെയുമൊക്കെ സഹായത്തോടെ ഇതെല്ലാം ചെയുമ്പോൾ പാറക്കെട്ടിൽ ഒറ്റയ്ക്ക് കയറാൻ തീരുമാനിക്കുകയായിരുന്നു ടോവിനോ. മലയാളത്തിലെ ഏക സൂപ്പർഹീറോ വേഷം ചെയ്ത താരം ജീവിതത്തിലും അതുതന്നെയാണ് എന്നൊക്കെയാണ് കമന്റുകൾ. സിനിമയിൽ സംഘടനരംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയുന്ന ഈ ഡ്യൂപ്പല്ലാത്ത വിഡിയോയും വൈറലാകുന്നുണ്ട്.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ