അവളുടെ ഹൃദയത്തിലേക്ക് ദേ ഇങ്ങനെ ഇങ്ങനെ..

0
1813

01

നമ്മുടെ യോയൊ ആമ്പിള്ളേര്‍ക്ക് പൊതുവെ ഒരു ധാരണയുണ്ട്, മനസ്സ് വെച്ചാല്‍ വീഴാത്ത ഒരുത്തിയും ഈ ഭൂമിമലയാളത്തില്‍ ഇല്ലെന്ന്.. ഇതൊരു അബദ്ധധാരണയാണെന്ന് നമുക്കറിയാം.. ഏത് …!! ഇനിയോരാശ്വസത്തിന് സമ്മതിച്ചു കൊടുക്കാമെന്നു വെച്ചാല്‍ തന്നെയും, നമ്മുടെ പെണ്‍കുട്ട്യോളുടെ മനസ്സിലേക്ക് പിടിച്ചു പിടിച്ചു കയറാന്‍ സഹായിക്കുന്ന ഒരു 10 ഇന പരിപാടിയാണ് താഴെ പറയുന്നത് കേട്ടോ. തല്പരകക്ഷികള്‍ക്കെല്ലാം ഇവിടെ ശ്രദ്ധിക്കാം

1. ‘ചങ്ക് തുറന്നു കാട്ടീട്ടും ചെമ്പരത്തിപ്പൂവെന്നാണല്ലോ ‘, പണ്ട് കവി പറഞ്ഞെതോന്നോര്‍ത്തു ആശ്വസിക്കുവാണോ ..? എന്തിനീ പരാക്രമം ..ദേ ..ആ…കണ്ണുകളുടെ ആഴങ്ങളിലെക്കൊന്നു 60 സെകെന്റ് നേരം തീര്‍ത്തും നോക്കിയേ..ആഹാ ..സത്യം ..! യുവസുന്ദരി അലിഞ്ഞലിഞ്ഞില്ലാതാകാന്‍ ഇത്രേം മതി .

2. ‘അവളുടെ ഒരു മുടിഞ്ഞ ജാഡ ‘യെന്നൊക്കെ പറഞ്ഞ് രെക്ഷപ്പെടാന്‍ വരട്ടെ .!..ചുമ്മാതാന്നേ …പാവത്തുങ്ങള്‍ക്ക് അറിയാന്മേല്ലാ ..മനസ്സ് തുറന്നൊന്നു പ്രശംസിച്ചു നോക്കിക്കേ …’ നിനക്കിന്ന് വല്ലാത്തൊരു സൌന്ദര്യം ‘ ന്ന് തുറന്ന് പറഞ്ഞോളൂ കുട്ടാ ..കക്ഷി ദാ എപ്പോ നമ്മുടെ കൂടെ കൂടീന്നു നോക്ക് .

3. പിന്നൊരു കാര്യം . ചിലേ വിഷയങ്ങള്‍ അറിയാനും, സംസാരിക്കാനും, ഒന്നിടപെട്ട് നോക്കാനും നമ്മള്‍ പുരുഷ കേസരികള്‍ ക്കുള്ള താല്പര്യമൊന്നും ഈ ചീള് പെമ്പിള്ളേര്‍ക്കില്ലട്ടോ ..! അത്തരക്കാരെ ‘ഡേര്‍ട്ടി ഫെല്ലോ’ എന്ന് വിളിക്കോം കൂടി ചെയ്യും ഈ കണ്ണീചോരയില്ലാത്ത വര്‍ഗം .

4. എത്ര അറുബോറന്‍ ചെക്കന്‍ ആണേലും , അവന്‍ പണ്ടെങ്ങാണ്ടോ പറഞ്ഞിട്ടുള്ള ആ ‘സെന്ടി ഡയലോഗ് ‘ വരെ വള്ളിപുള്ളി വിടാതെ ഒര്‌തെടുക്കും പോലും …ആര് ..??? നമ്മുടെ Gals !! വേരുതെയല്ല പണ്ടാരാണ്ട് പറഞ്ഞത് , ‘ ആ സെന്ടിമെന്റ്‌സ് ലൂടെ പിടിച്ചു പിടിച്ചു കയറാംന്ന് ..

5. ഒരിക്കലൊരിഷ്ടം തോന്നിയാല്‍ ജീവിതകാലം മുഴുവന്‍ നെഞ്ചകത്ത് കൊണ്ട് നടക്കുമെന്നൊന്നും ഈ മിടുക്കികള്‍ അവകാശപ്പെടുന്നില്ല …പക്ഷെ , തങ്ങളുടെ ഹൃദയം കവര്‍ന്നവരെ പറ്റി തന്നെ ഓര്‍ത്തിരിക്കുവാനാന്‍ ആണത്രേ അഭിനവ കാമുകിമാര്‍ ഒരു ദിവസത്തിന്റെ മുക്കാല്‍ഭാഗവും മാറ്റി വെക്കുന്നത് !! വിനോദമോ…രോഗമോ …എന്തായാലും ഇതിന്റെയൊന്നും യാതൊരു അഹംഭാവവും ങ്ങേഹെ !!!

6. ഓമനേ , കരളേ , പൊന്നേ …തുടങ്ങി ഡാര്‍ലിംഗ് , ഡിയര്‍ , ബേബേ വരേയുള്ള ചെല്ലപേരുകള്‍ക്കൊന്നും പുറകെ ഇനി തപ്പി നടക്കണ്ട . അതേ …വിശ്വസിക്കാമെങ്കില്‍ ദേ ഇതൂടെ ചേര്‍ത്ത് വായിക്ക്‌ന്നേ ..ഇന്നത്തെ Gals സ്വന്തം വ്യക്തിത്വത്തിലൂടെ അഴക് പ്രദര്‍ശിപ്പിക്കുന്നവരായത് കൊണ്ടാണോ ആവോ , സ്വന്തം പേര് ചൊല്ലി വിളിക്കുന്നതാണത്രേ അംഗനമാരെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത് . അപ്പൊ വൈകണ്ട ..പെട്ടെന്ന് െ്രെട ചെയ്തു നോക്കിയാട്ടെ ..!

7. എന്തൊക്കെ മറന്നാലും , ഹൃദയത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടി ഭക്ഷണത്തിലൂടെയാണെന്നുള്ള വേദവാക്യം ഇവര്‍ മറന്നില്ലന്നേ ..മനസ്സിലായില്ലാ…ശ്ശോ …നമ്മുടെ പെണ്‍പിള്ളേര്‍ സ്വന്തം കൈയാല്‍ എന്തേലും വെച്ചു വിളമ്പി നീട്ടുന്നുണ്ടേല്‍ ..കരുതിയിരുന്നോളാന്‍ …. ..ഇതൊരു കുതിച്ചുചാട്ടത്തിനുള്ള പുറപ്പാടാ….മൂന്നരത്തരം..!!

8. ആരുടേം കണ്ണില്‍പ്പെടാതെയും , മിണ്ടാതെയും ഹൃദയ വികാരങ്ങള്‍ കൈമാറി , സാധിച്ചാല്‍ ഒന്ന് അടുത്ത് നിന്ന് സ്‌നേഹസായൂജ്യമടയുന്ന കാലത്തെ കാര്യമല്ല ഇനി പറയാന്‍ പോണേ ..നല്ല കിടിലന്‍ ബോളിവുഡ് സ്‌റ്റൈലില്‍ തന്റെ നായികയുടെ അരയിലൂടെ കൈ ചേര്‍ത്ത് തന്നോട് അടുപ്പിച്ചു നിര്‍ത്തുന്നവരോടാണ് തങ്ങള്‍ വൈകാരികമായി കൂടുതല്‍ ആകര്‍ഷിക്കപെടുന്നതെന്നൊരു Bold Statement ഇറക്കിയിരിക്കുന്നു , അഭിനവ സുന്ദരികള്‍ .

9. ഇനി എന്തൊക്കെ ചെയ്താലും വമ്പന്‍ തിരിച്ചടി കിട്ടാന്‍ സാദ്ധ്യതയുള്ള രണ്ട് പ്രധാന കാര്യങ്ങളാണ് ഇനി പ്രസ്താവിക്കുന്നത്‌ട്ടോ ..!
ആദ്യത്തേത് , ആണും പെണ്ണും ഉള്ള കാലം മുതല്‍ പറഞ്ഞു പഴകിയതാ ….ആ ..അത്‌ന്നെ..ദുര്‍ഗന്ധം , വൃത്തിയില്ലായ്മ . അതായത് ചുരുങ്ങിയത് കുളിക്കാനും, പല്ല് തേക്കാനും മടിയുള്ളവര്‍ ആ വശത്തേക്ക് നോക്കാന്‍ പോലും നില്‍ക്കണ്ടെന്നര്‍ത്ഥം .

10. ഏറ്റവും പ്രധാനപെട്ടതും എന്നാല്‍ അവസാനത്തേതുമായ ആ രഹസ്യം കൂടി കേട്ടോളൂ ….
ഈ ജീവന്മരണ പോരാട്ടമൊക്കെ നടത്തി പെണ്ണൊരുത്തിയുടെ മനസ്സ് കൈക്കലാക്കിയാല്‍ തന്നെയും , ഒട്ടും ഗൗരവം ചോരാതെ , ബൌദ്ധികവും , ഗഹനവുമായ സംഭാഷണങ്ങളിലൂടെ ജീവിതത്തിന്റെ അനന്ത ച്ചക്രവാളത്തിലേക്ക് അവളെയും കൂട്ടാമെന്ന അത്യാഗ്രഹം ഒരു ‘ മണകൊണാഞ്ചനും ‘ വെച്ച് പുലര്‌ത്തെണ്ടെന്നു സാരം …