എലിസബത്ത് രാജ്ഞിയും ഒരു കത്തിടപാടും

Tp Abdurahiman

വ്യാഴാഴ്ച അന്തരിച്ച ബഹുമാന്യയായ എലിസബത്ത് രാജ്ഞി ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പു ശേഖരത്തിന്റെ ഉടമയാണ്. എങ്കിലും സ്റ്റാമ്പുകളിലെ എല്ലാ വെറെറ്റികളും അതിലില്ലെന്ന് എനിക്കറിയാമായിരുന്നു. അത് കൊണ്ട് എന്റെ കയ്യിലുള്ള LFS എന്ന തുളകളിട്ട മലബാർ പെർഫിൻ സ്റ്റാമ്പുകളിൽ കുറച്ചെണ്ണം അവരുടെ ശേഖരത്തിലേക്ക് സമ്മാനിച്ചു. ഏതെങ്കിലും “ഇബിനു ബത്തൂത്തയോ ഹുയാൻസാങ്ങോ ” നൂറ്റാണ്ടുകൾക്ക് ശേഷം റോയൽ ആൽബം മറിച്ചു നോക്കി ഈയുള്ളവന്റെ പേരു പരാമർശിക്കുന്നത് എന്റെ കാലശേഷവും നാലാളറിയുന്നത് കൗതുകകരമായിരിക്കുമല്ലോ.

1997 ഡിസംബർ 17 ന് ആണ് ഞാൻ ഈ സമ്മാനം അവർക്കയച്ചത്. 16.2.1998 ൽ എനിക്ക് മറുപടി ലഭിച്ചു. പിതാമഹാൻമാരുടെ കാലം തൊട്ടേ റോയൽ സ്റ്റാമ്പു ശേഖരത്തിലേക്ക് സമ്മാനം സ്വീകരിക്കുന്ന സമ്പ്രദായം ഇല്ലാത്തതിനാൽ രാജ്ഞിക്കുവേണ്ടി താങ്കളുടെ സമ്മാനം ഖേദപൂർവ്വം തിരിച്ചയക്കുന്നു എന്ന് റോയൽ ഫിലാറ്റലിക്ക് കളർഷൻ സൂക്ഷിപ്പുകാരൻ. എങ്കിലും ഇതും ഒരു ചരിത്ര രേഖയാണല്ലോ. എത്ര കത്തയച്ചാലും പ്രതികരിക്കാത്ത മഹാൻമാരിൽ നിന്ന് വ്യതസ്തമായി ഒരു മറുപടി കുറിപ്പെഴുതാനുളള സന്മനസ്സ് ഇക്കാലത്ത് ചെറിയ കാര്യമല്ലല്ലോ.വിട പറയുമ്പോൾ പതിനഞ്ചോളം രാജ്യങ്ങളുടെ അധിപതിയായ രാജ്ഞിയുടെ നിര്യാണത്തിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു.

**

Leave a Reply
You May Also Like

ഇവിടെ പത്തുവർഷം കാമുകിയെ പൂട്ടിയിട്ടെങ്കിൽ മറ്റൊരിടത്തു ജഡത്തെ ആയിരുന്നു എന്നൊരു വ്യത്യാസം മാത്രം

പ്രണയ ഭാരം പ്രണയിനികളെ ഇരുട്ടറകളിൽ വർഷങ്ങളോളം തടവിലാക്കുന്ന അവിശ്വസനീയമായ സംഭവങ്ങളുടെ കാലമാണ്…. ഒരു നൂറ്റാണ്ട് മുമ്പുള്ള സംഭവ കഥയാണ് ചുവടെ…ഇതൊക്കെ എക്കാലവും

കരയിൽ നടക്കുന്ന ചില മത്സ്യങ്ങളുണ്ട്

വെള്ളത്തിന്‌ പുറത്തു കരയിൽ നടക്കുന്ന ഒരു കൂട്ടം മീനുകളെ ആണ് നടക്കുന്ന മത്സ്യങ്ങൾ എന്ന് പൊതുവേ വിളിക്കുന്നത്. സഞ്ചാരി മത്സ്യങ്ങൾ എന്നും വിളിക്കുന്നു.

ഒരു പണിയും എടുക്കാതെ, വ്യായാമം ചെയ്യാതെ, ഭക്ഷണം നിയന്ത്രിക്കാതെ ശരീരഭാരം കുറക്കാൻ സാധിക്കുമോ ? ശ്രീലങ്കയിൽ പോയാൽ മതി !

ലോകത്തിൻ്റെ മറ്റു ഭാഗങ്ങളിൽ താമസിക്കുന്നവരേക്കാൾ ശ്രീലങ്കയിൽ താമസിക്കുന്നവരുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) വളരെ കുറവാണ് എന്നാണ് പഠനം

ശരീരസൗന്ദര്യം കൂട്ടാന്‍ കഴുതപ്പാല്‍ സോപ്പ്; 100 ഗ്രാം സോപ്പിന് 499 രൂപ, ഒരു ലിറ്റര്‍ കഴുതപ്പാലിന്റെ വില 2000 

ശരീരസൗന്ദര്യം കൂട്ടാന്‍ കഴുതപ്പാല്‍ സോപ്പ്; 100 ഗ്രാം സോപ്പിന് 499 രൂപ, ഒരു ലിറ്റര്‍ കഴുതപ്പാലിന്റെ…