TRADE
Drama/Thriller
Prasin Prathap
ഇരയും വേട്ടക്കാരനും പ്രാർത്ഥിക്കുന്നത് ഒരേ ദൈവത്തെ…. ആ ദൈവം ആരുടെ പ്രാർത്ഥനകേൾക്കും…. അതൊടൊപ്പം തന്റെ പ്രിയപ്പെട്ടവർക്കായി എത്രദൂരംവേണമെങ്കിലും എത്രപ്രതിബന്ധങ്ങളെയും നേരിടാൻ ഒരുങ്ങിയൊരു യുവാവും. മനുഷ്യക്കടത്തിനെ ആധാരമാക്കി ധാരാളം ചിത്രംങ്ങൾ സിനിമാ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട്. അക്കൂട്ടത്തിൽ ഒഴിവാക്കാനാവാത്തൊരു ചിത്രമാണ് 2007 ൽ പുറത്തിറങ്ങിയ Marco Kreuzpaintner സവിധാനം ചെയ്ത ഈ ചിത്രം.
അന്ന് ആഡ്രിയാനയുടെ 13ആം ജന്മദിനമായിരുന്നു. തന്റെ സഹോദരനായ ജോർജ് പിറന്നാൽ സമ്മാനമായി കൊടുത്ത സൈക്കിളുമെടുത്തവൾ പുറത്തേക്കിറങ്ങിയതാണ്. ആരെല്ലാമോ ചേർന്നവളരെ ബലമായി പിടിച്ചുകൊണ്ടുപോയി. തന്റെ സഹോദരിയെ ജീവനുതുല്യം സ്നേഹിക്കുന്ന ജോർജ്ജെന്ന 17 വയസ്സുകാരൻ തന്റെ സഹോദരിയ്ക്കുവേണ്ടി മെക്സികോയിൽനിന്നും അമേരിക്കയിലെ ന്യൂജേഴ്സി വരെ യാത്ര തുടങ്ങുകകയായി. അവനെ സഹായിക്കാനായി യാത്രയ്ക്കിടെ അവൻ കണ്ടുമുട്ടിയൊരു പ്രൈവറ്റ് ഇൻവസ്റ്റിഗേറ്ററും. നല്ലൊരു മാസ് മസാല ത്രില്ലറിനുവേണ്ടിയുള്ള എല്ലാ എലമെന്റും ഉണ്ടെങ്കിലും ആ വർണ്ണകാഴ്ചകളെ ഒഴിവാക്കി പ്രേക്ഷകനെ ത്രിൽ അടിപ്പിക്കുന്നതോടൊപ്പം കലാപരമായും മുന്നിട്ട് നിൽക്കുന്നൊരു ഡ്രാമയായാണ് സംവിധായകൻ ചിത്രത്തെ അണിയിച്ചൊരുക്കിയത്. സെക്സ് ഒരു മുഖ്യവിഷയമാക്കാമായിരുന്നിട്ടും സംവിധായകൻ ആ വഴിയേ സഞ്ചരിച്ചുകണ്ടില്ല.
ഒരേസമയം പ്രതികാരദാഹിയായ യുവാവായിരിക്കുമ്പോഴും ഭക്ഷണം കാണുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം തന്നിലെ ബാലസഹചമായ സ്വഭാവങ്ങൾ പുറത്തുകാട്ടുന്ന യുവാവായി സീസർ റമോസ് തകർത്തഭിനയിച്ചിട്ടുണ്ട്. അതൊടൊപ്പം പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്ററായി വേഷമിട്ട കെവിൻ ക്ലൈൻ ഒരു രക്ഷയുമില്ലായിരുന്നു. വല്ലാത്തൊരു സ്ക്രീൻ പ്രസസൻസ് ആയിരുന്നുപുള്ളിക്കാരന്്. മാസ് മസാല എലമെന്റ് പ്രതീക്ഷിക്കാതെ നല്ലൊരു ചിത്രം കാണണമെന്നുള്ളവർക്ക് തീർച്ചയായും വാച്ച്ലിസ്റ്റിൽ ചേർക്കാവുന്ന ചിത്രം.