Sunil Kumar

86 വയസ്സുള്ള,കാലുകൾ നഷ്ടപ്പെട്ട, കാഴ്ച നഷ്ടപ്പെട്ട,കിടക്കയിൽ തനിയെ എഴുന്നേറ്റിരിക്കാൻ പോലുംകഴിയാത്ത ഒരാളാണ് പ്രൗഢഗംഭീരനായ ഈ ഹോസ്പിറ്റൽ ചെയർമാന്റെ വേഷംചെയ്തതെന്ന് റീമേക്ക് ആവശ്യത്തിനായി ട്രാഫിക് എന്ന ചിത്രംകണ്ട മറ്റു ഭാഷകളിലെ ചലച്ചിത്രപ്രവർത്തകർക്ക് വിശ്വസിക്കാനായില്ല എന്നതാണ് സത്യം ..

ചിത്രത്തിന്റെ വഴിത്തിരിവ് എന്ന് പറയാവുന്ന രംഗം സൃഷ്ടിക്കുന്ന കഥാപാത്രമാണ് ഡോ.സൈമൺഡിസൂസ എന്ന ഹോസ്പിറ്റൽചെയർമാൻ… ആ വേഷം ആര്ചെയ്യും എന്നുള്ളചോദ്യം അവസാനം എത്തിനിന്നത് മലയാളത്തിന്റെ എക്കാലത്തെയും വലിയ വില്ലന്മാരിലൊരാളിലേക്കാണ് …

ജോസ്പ്രകാശ്..പൂർണ്ണമായും ശയ്യാവലംബിയായിരുന്ന കാലത്താണ് അദ്ദേഹം ഈചിത്രത്തിൽ അഭിനയിക്കുന്നത്.. ചിത്രം റിലീസായതിന്റെ അടുത്തവർഷം അദ്ദേഹം നമ്മെ വിട്ടുപിരിയുകയും ചെയ്തു.. അനുജൻ പ്രേം പ്രകാശിന്റെ മക്കളായ ബോബിയും സഞ്ജയും ചേർന്ന് എഴുതിയ ചിത്രത്തിലെ ഈ വേഷം നൽകിയപ്പോൾ ഒരു കൊച്ചുകുട്ടിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള തയ്യാറെടുപ്പുകളാണ് അദ്ദേഹം നടത്തിയത്.. ചിത്രത്തിലെ കടിച്ചാൽപൊട്ടാത്ത ഡയലോഗുകൾ എല്ലാം കാണാതെപഠിക്കുകയായിരുന്നു അദ്ദേഹം…പത്താം ക്ലാസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന ഒരു കുട്ടിയുടെ മാനസികാവസ്ഥയോടെയായിരുന്നു അദ്ദേഹം ആ ഡയലോഗുകളെല്ലാം മന:പാഠമാക്കിക്കൊണ്ടിരുന്നത്…

എല്ലാ ഡയലോഗുകളും പഠിച്ചുതീർത്ത സംതൃപ്തിയോടെയിരുന്ന അദ്ദേഹത്തിന് ഷൂട്ടിങ്ങിന് ഏതാനുംദിവസങ്ങൾക്കു മുൻപ് മറ്റൊരു അത്യാഹിതംകൂടി നേരിട്ടു… ഹൃദയാഘാതത്തിന്റെ രൂപത്തിൽ.. അതോടെ ആ വേഷത്തിലേക്ക് മറ്റ് ആരെങ്കിലും പരിഗണിക്കേണ്ട അവസ്ഥയിൽ എത്തിച്ചേർന്നു അണിയറക്കാർ.. എന്നാൽ തന്റെ അപാരമായ മനസ്സാന്നിധ്യത്തിലൂടെ അദ്ദേഹം 86ആം വയസ്സിൽ ഒരിക്കൽകൂടി ക്യാമറയ്ക്ക് മുന്നിലെത്തി.. ഡോ.സൈമൺ ഡിസൂസ എന്ന ആ കഥാപാത്രത്തെ ഗംഭീരമാക്കി തന്റെ വിടവാങ്ങൽവേള ആഘോഷമാക്കുകയും ചെയ്തു.

Leave a Reply
You May Also Like

അവർ വളരെ പണ്ടുപണ്ട് ചെന്നൈ ജെമിനി സ്റ്റുഡിയോയുടെ പരിസരങ്ങളിൽ കറങ്ങിനടന്ന ചങ്ങാതിമാർ

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം സംവിധായകൻ സത്യൻ അന്തിക്കാടിന് ഏറെ ബോധിച്ച മട്ടാണ് . ഇത്തരമൊരു വിഷുക്കൈനീട്ടം…

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ വിവാദമായിരിക്കുകയാണ്. ലീന മണിമേഖല സംവിധാനം ചെയുന്ന കാളി എന്ന ചിത്രത്തിന്റെ…

നി​ഗൂഡതകൾ ഒളിപ്പിച്ച്, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ‘കിർക്കൻ’ ടീസർ

നി​ഗൂഡതകൾ ഒളിപ്പിച്ച്, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി, ‘കിർക്കൻ’ലെ ആദ്യ ടീസർ ! *ചിത്രം ഏപ്രിലിൽ…

എൻറെ ശരീരം ഞാൻ ഇനിയും തുറന്നു കാണിക്കും. അത് വേണ്ടയോ വേണോ എന്നൊക്കെ തീരുമാനിക്കുന്നത് ഞാനാണ്, നിങ്ങളല്ല. വിമർശകരുടെ വായടപ്പിച്ച് സനുഷ.

എല്ലാ നടിമാരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് മലയാളികളുടെ സദാചാരബോധം. കാലു കാണിക്കുന്നതും മാർ കാണിക്കുന്നതും തരത്തിലുള്ള എന്തെങ്കിലും ഫോട്ടോസ് എടുത്തു കഴിഞ്ഞാൽ കടുത്ത വിമർശനങ്ങളാണ് അവർക്കെതിരെ ഉയരാറുള്ളത്. പലപ്പോഴും വിമർശകരുടെ വായടപ്പിച്ച് ചില നടിമാർ അതിനെതിരെ രംഗത്തുവരികയും ചെയ്യും.