ട്രാഫിക് പോലീസുകാരന്‍ വൃദ്ധനെ ആഞ്ഞു ചവിട്ടുന്ന വീഡിയോ പുറത്ത് !

343

റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധന്റെ പിറകില്‍ ഓടിവരുന്ന ട്രാഫിക് പോലീസുകാരനെയാണ് നമ്മള്‍ ആദ്യം കാണുക. എന്താണെന്ന് മനസ്സിലാകും മുന്‍പേ വൃദ്ധന്റെ പിറകില്‍ ആഞ്ഞു ചവിട്ടുന്ന പോലീസുകാരനെയാണ് നമ്മള്‍ കാണുന്നത്. നിലത്ത് വീണ വൃദ്ധനെ ഇയാള്‍ വീണ്ടും ഒരു തവണ കൂടി ചവിട്ടുന്നു. പാക്കിസ്ഥാനിലെ നൌഷേര ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. വീഡിയോ വൈറലായി മാറിയതോടെ ഇയാളെ ജില്ല പോലിസ് അധികാരി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ട്രാഫിക് പോലീസുകാരനായ വസീം സജ്ജാദ് ആണ് പ്രതി. ഒരു മത സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ആണ് വൃദ്ധന്‍ അവിടെ എത്തിയത്. വൃദ്ധനെ പോലീസുകാരന്‍ എന്തോ കാര്യത്തിന് തടഞ്ഞതായിരുന്നു. എന്നാല്‍ അത് അനുസരിക്കാതെ മുന്നോട്ട് പോയപ്പോള്‍ ആണ് ട്രാഫിക് ഉദ്യോഗസ്ഥന്‍ തന്റെ തനി നിറം പുറത്ത് കാണിച്ചത്.

എന്തായലും ആ വീഡിയോ കാണാം.