fbpx
Connect with us

Life

ആദ്യ പ്രണയാനുഭവവും കാമുകിയുടെ മരണവും

ഇടിത്തീപോലുള്ള വാർത്തകേട്ട് മിനിറ്റുകളോളം സ്തബ്ധനായി ഞാൻ നിന്നു. ദേഹമാകെ ഒരു ചൂട് വ്യാപിച്ചു. റിസീവർ വച്ചിട്ട് കിടന്നു. ഫ്‌ളാഷ്ബാക്കുകൾ പ്രവഹിക്കുന്നുണ്ടായിരുന്നു. മണിക്കൂറുകൾ അങ്ങനെ തന്നെ കിടന്നു. രാത്രി നിദ്ര നഷ്ടപ്പെട്ടു എഴുന്നേറ്റിരുന്നു. അവളെ കുറിച്ച് എന്തൊക്കെയോ എഴുതാൻ തോന്നി.

 254 total views

Published

on

സ്വന്തം ക്ലാസിലുണ്ടായിരുന്ന ഒരു ശാലീനസുന്ദരിയിൽ അനുരക്തനായി എന്റെ ഫസ്റ്റ് ഇയർ ബിരുദ പ്രണയപഠനം യൂണിവേഴ്‌സിറ്റി കോളേജിലാരംഭിച്ചെങ്കിലും മറ്റൊരു സഹപാഠി എന്നെ ഓവർടേക് ചെയ്തു അവളെ സ്വന്തമാക്കിയതിന്റ ഇച്ഛാഭംഗം കനത്തുകനത്തു അപകർഷതയുടെ ഉച്ചകോടിയിൽ ഒരു കോടിയുമില്ലാതെ നഗ്നനായി നിൽക്കുന്ന രംഗത്തോടെയാണ് ആ കൊല്ലം അവസാനിച്ചത്. ഫെയർ & ലവ്ലിയുടെ കാലിയായ ട്യൂബുകൾ ഒന്നിനുപിറകെ മറ്റൊന്നായി വീട്ടുമുറ്റത്തെ തെങ്ങിൻകുഴി പൂകിയ അപകർഷതയുടെയും കാലമങ്ങനെ കടന്നുപോയ്ക്കൊണ്ടിരുന്നു. രണ്ടാംവർഷത്തിലേക്കു പ്രവേശിച്ച ഞങ്ങളുടെ കലപിലകൾക്കിടയിൽ ഒന്നാംവർഷത്തിലെ പിള്ളേർ പിച്ചവയ്ക്കുമ്പോൾ അവരിൽനിന്നും കൊലുസണിഞ്ഞ ആ പാദങ്ങളെ വേർതിരിച്ചെടുത്ത എന്റെ കണ്ണുകൾ അവയിലൂടെ അരിച്ചു മുകളിലേക്ക് കയറി. അതെ, സുന്ദരിയാണ്, ഉണ്ടക്കണ്ണിയാണ്. ഹിന്ദി ഫസ്റ്റ് ഇയറാണ്. പേര് അർച്ചന. അനവധി ദിവസത്തെ നിരീക്ഷണങ്ങൾക്കും ഒളിഞ്ഞുനോട്ടങ്ങൾക്കും ശേഷം പ്രണയം തുറന്നുപറയാതെ നിവൃത്തി ഇല്ലെന്നായി. അങ്ങനെയാണ് ക്ലാസിലെ നമ്പർ വൺ അലമ്പായ അരുൺജിത്തിന്റെ കൂടെ ഈ വിഷയം അവതരിപ്പിച്ചത്. പ്രണയത്തിലായാലും കേസിലായാലും കെണിയിലായാലും …ഒരാൾ എന്തിലെങ്കിലും കുടുങ്ങി എന്നറിഞ്ഞാൽ സന്തോഷിക്കുന്ന അവൻ എന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ നിർണ്ണായകമായ ആ ദിവസത്തിന്റെ മധ്യാഹ്നത്തിൽ അവൻ അവളെ ക്ലാസിൽ നിന്നും വിളിച്ചിറക്കി എന്റെ സമക്ഷത്തിൽ എത്തിച്ചു.
‘സന്മനസുള്ളവർക്കു സമാധാന’ത്തിൽ പോലീസ് സ്റ്റേഷനിലേക്ക് വരുന്ന കാർത്തികയോട് ശ്രീനിവാസൻ കാണിച്ച പരവേശം അതിന്റെ രണ്ടിരട്ടിയായി എന്നിൽനിന്നും പുറത്തുചാടി. ഒരു പവിഴമല്ലിയും പൂത്തുലയാത്ത നട്ടുച്ചയുടെ ആകാശത്തെ സാക്ഷിനിർത്തി പ്രണയം അവളോട് ഉണർത്തിച്ചു. ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ഒരു മറുപടി തരണമെന്നുള്ള എന്റെ കർശനമായ നിർദ്ദേശത്തിനുശേഷം അൽപനേരം കണ്ണുകളിൽ പരസ്പരം നോക്കി ഞങ്ങൾ നിന്നു. എന്റത്ര പതർച്ച അവൾക്കുണ്ടായിരുന്നില്ല. ഇല്ലെങ്കിലും പ്രണയം പറയുന്നവർക്കാണല്ലോ പതർച്ച ഉച്ചകോടിയിലെത്തുന്നത്. അവളുടെ വിടർന്ന കണ്ണുകളിൽ എന്റെ അന്നത്തെ ദിവസം അസ്തമിച്ചു. പിറ്റേദിവസമാണ് മറ്റൊരു ശുഭവാർത്ത അറിയുന്നത് . എന്റെ ക്ലാസിൽ തന്നെയുള്ള, ഉറ്റതോഴനായ അരുൺകുമാറിന്റെ (ഇപ്പോൾ പ്രശസ്തനായ കഥാകൃത്താണ്) അടുത്തബന്ധുവും സഹോദരീ സ്ഥാനത്തുള്ളവളുമാണ് അർച്ചനയെന്ന്. ഒട്ടും അമാന്തിക്കാതെ അവനോടു ഇക്കാര്യം പറയുകയും ഞാൻ തികഞ്ഞ മാന്യനാകയാൽ എതിരൊന്നും പറയാതെ അവൻ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു. ദിവസങ്ങളോരോന്നു കഴിഞ്ഞു. എനിക്കു പിടിതരാതെ ഒഴിഞ്ഞുമാറിയും കൂട്ടുകാരികളുടെ ഷാളിലൊളിച്ചും അവൾ നാണത്തിന്റെ കൈപിടിച്ച് നടന്നു. വീട്ടിൽ ചെന്നാൽ ബുക്ക് തുറന്നു പഠിക്കാൻ പറ്റുന്നില്ല, ആ ചേട്ടന്റെ ആനത്തല അതിൽ നിറഞ്ഞു നിൽക്കുന്നെന്ന് ചില കൂട്ടുകാരികളോട് അവൾ തുറന്നു പറഞ്ഞത് ചില ദൂതന്മാർ വഴി അറിയുകയും, ആനത്തല അവിടെ എനിക്കല്ലാതെ മറ്റാർക്കും ഇല്ലെന്നുറപ്പിച്ചു ഞാൻ തുള്ളിച്ചാടുകയും ചെയ്തു. ഏതാണ്ട് ഒരുമാസത്തെ കാത്തിരിപ്പിനുശേഷം അവൾ എന്നോട് ഇഷ്ടമെന്ന് സമ്മതിച്ചു. അങ്ങനെ ഒരു പരിപാവനമായ പ്രണയം അവിടെ തളിരിട്ടെന്നു ഞാൻ അതിയായി സന്തോഷിച്ചു .
പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ വൈകുന്നേരങ്ങളിൽ കൈവരിയുടെ തൂണുകളെ സാക്ഷിനിർത്തി പ്രണയം പങ്കുവയ്ക്കാനാരംഭിച്ചു. കാമ്പസിന്റെ ഇടനാഴികളിൽ നാമ്പിടുന്ന ക്ളീഷേ പ്രണയങ്ങൾക്കപ്പുറത്തൊന്നും സംഭവിച്ചില്ല, അധികം ആയുസ്സ് ആ ബന്ധത്തിനില്ലായിരുന്നു. അവളുടെ മറ്റൊരു ബന്ധുവും തികഞ്ഞ കലാകാരനുമായ ശ്യാംറജി എന്ന ആജാനുബാഹുവും കാമ്പസിനു മുതൽക്കൂട്ടായി (ഒരു മൊതല് )അവിടെയുള്ള കാലമായിരുന്നു. എപ്പോഴും ഒരു ഭാണ്ഡം നിറയെ തമാശകളുമായി നമുക്കരികിലേക്കു ഓടിവരുന്ന അവൻ ഈ ബന്ധമറിഞ്ഞപ്പോൾ അരിശം നിറച്ചാണ് എന്നെ സമീപിച്ചത്. സഹൃദയനെങ്കിലും ഈ പ്രണയത്തെ അവൻ എതിർത്തതിൽ അത്ര അത്ഭുതമെന്നും തോന്നാത്തത് ഒരു സഹോദരന്റെ ഭാഗത്തുനിന്നുള്ള എന്റെ ചിന്തകൊണ്ടും ആയിരുന്നു. പിന്നീട് അവളുടെ വീട്ടിൽ ഈ ബന്ധം അറിയുകയും കർശനമായ വിലക്കുകളുടെ തടവറയിൽ അവൾ പ്രണയത്തെ കുഴിച്ചുമൂടുകയും ചെയ്തു . പഠനമെല്ലാം കഴിഞ്ഞു ഒരു ജോലിയും സമ്പാദിച്ചിട്ടു വന്നാൽ ഈ ബന്ധം സക്സസ് ആകാൻ സഹായിക്കാം എന്ന ശ്യാംറജിയുടെ വാക്കുകൾ മാത്രമായിരുന്നു അപ്പോൾ എനിക്കുണ്ടായിരുന്ന ഒരേയൊരാശ്വാസം. അനവധി ദിവസങ്ങൾക്കു ശേഷം അവൾ വീണ്ടും കാമ്പസിലെത്തി. ഇനി പ്രണയിക്കാൻ ആകില്ലെന്ന് തുറന്നുപറഞ്ഞു. സ്വതവേ തടിയനെങ്കിലും ദുർബലനായ ഞാൻ കരഞ്ഞും വിളിച്ചും കാമ്പസിൽ അങ്ങിങ്ങു ലക്കില്ലാതെ നടന്നു. മലയാളം ക്ലാസെന്നു കരുതി ഹിസ്റ്ററിയിൽ പോയിരിക്കുക, സെക്കന്റ് ലാഗ്വേജ് ക്‌ളാസെന്നു കരുതി ബോട്ടണിയിൽ പോയി പരീക്ഷണങ്ങൾ നടത്തുക… മുതലായ കലാപരികൾ പതിവായി. കാമ്പസിന് മുന്നിലത്തെ റോഡിൽ മൂന്നുനാല് ബസുകളും ഏഴെട്ടു ലോറികളും എനിക്ക് വേണ്ടി ബ്രേക്ക് ചവിട്ടി തെറിവിളിക്കുന്നതു പതിവായി. പ്രണയനൈരാശ്യം ആഗോളതലത്തിൽ സൃഷ്ടിക്കുന്ന പ്രതിസന്ധിയെ കുറിച്ച് ചർച്ച ചെയ്തു കലിപ്പായി മേല്പറഞ്ഞ എന്റെ പ്രണയദുരന്തത്തിന്റെ തലേന്ന് വൈകിട്ട് എന്റെ കൂടെ പൊരിഞ്ഞ തല്ലുകൂടിയ രാജേഷ് മോഹൻ (അക്കാലത്തു എസ് എഫ് ഐയുടെ മുന്നണിപ്പോരാളിയായിരുന്ന അവൻ കൊല്ലപ്പരീക്ഷയുടെ സമയത്തൊക്കെ മിക്കവാറും ജയിലിൽ ആയിരിക്കുക എന്നതൊരു ആചാരമാക്കിയിരുന്നു) എന്നോടുള്ള ദേഷ്യമൊക്കെ മാറ്റിവച്ചു എനിക്കുവേണ്ടി ആശ്വസിപ്പിക്കൽ കമ്മറ്റി ഉണ്ടാക്കി. (അവനുമായുള്ള സംഘടനത്തിൽ പടച്ചട്ട അഥവാ ഷർട്ട് കീറിയ ഞാൻ അർദ്ധനഗ്നനായി നിൽക്കവേ ജിജിക്കുട്ടൻ (ഉപ്പുമുളകും പരമ്പരയിലെ ഓട്ടോ ചന്ദ്രൻ )എന്ന സീനിയർ വിദ്യാർത്ഥി ടീഷർട്ടിന് മേൽ ഇട്ടിരുന്ന തന്റെ ഷർട്ട് ഊരി അണിയിച്ചാണ് എന്നെ വീട്ടിലേക്കു വിട്ടത്.) അങ്ങനെ നിരന്തമായ ആശ്വസിപ്പിക്കലിനും, രതീഷ് മുക്കോലയ്ക്കൽ എന്ന അബ്‌കാരി സുഹൃത്തിന്റെ സൂക്ഷ്മ മേൽനോട്ടത്തിലെ മദ്യപാനത്തിനും വിധേയനായ ഞാൻ ഏറെദിവസം ഒരു ദേവദാസിന്റെ വേഷത്തിൽ അവിടെ പൊതുശല്യമായി.
ക്രമേണ പ്രണയനഷ്ടത്തിന്റെ വേദനയുടെ ആഴം കുറഞ്ഞുകുറഞ്ഞു കുഴി നികന്നു. അവളും ഞാനും മുഖാമുഖം പലപ്പോഴും കാണുമെങ്കിലും അപരിചിതരെപ്പോലെ നടന്നു. അവളെ ഞാൻ പ്രണയിച്ചതുപോലെ അവളെന്നെ പ്രണയിച്ചുവോ, അതോ ഒരു പതിനേഴുകാരിയുടെ അപക്വമായ പ്രണയത്തിന്റെ ഇരയോ ഞാൻ. ഈ ചോദ്യം പലരോടും ചോദിച്ചു. അത്ര വേദനയായിരുന്നു. നരകതുല്യമായ ദിനങ്ങൾ. മൂന്നാംവർഷത്തിലൂടെ കാലമെന്റെ വികാരങ്ങളെ ലഘൂകരിച്ചു അനുനയിപ്പിച്ചു ആ ഇടനാഴികളിൽ നിർവ്വികാരതയോടെ നടത്തി. പലപ്പോഴും എന്നെ ഫേസ് ചെയ്യാനാകാതെ അവൾ ഒളിച്ചുകൊണ്ടിരുന്നു. മറ്റൊരു പ്രണയനൈരാശ്യത്തിൽ വേദനിച്ചു ക്ലാസിലെ ഉറ്റസ്നേഹിതനായ പ്രകാശ് പോൾ ആത്മഹത്യചെയ്ത സംഭവം പിന്നെ ഞങ്ങളെ പിടിച്ചുലച്ചു. ആ വേദനയോടെ നിങ്ങളുടെ കാമ്പസ് ജീവിതത്തിന്റെ തിരശീല താണു. അവളെയും പ്രണയത്തെയും വേദനകളെയും സമരസ്മൃതികളെയും സന്തോഷങ്ങളെയും കൊണ്ട് ഞാൻ ജീവിതത്തിന്റ മറ്റൊരു സന്ധിയിലേക്കു ഏകനായി ഇറങ്ങിനടന്നു .
വർഷങ്ങൾ കഴിഞ്ഞു. ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യുട്ട്. ആദ്യമായി കമ്പ്യൂട്ടർ പഠിക്കാൻ ചെന്ന എന്നെ അധ്യാപകൻ ഒരു സീറ്റിൽ കൊണ്ടിരുത്തി. ബാലപാഠങ്ങൾ പറഞ്ഞുതന്നു ഏതാണ്ട് അരമണിക്കൂറോളം മോണിറ്ററിൽ നിന്നും കണ്ണെടുക്കാതെ ഇരുന്നു. അപ്പോഴാണ് പരിചിതമായൊരു ഗന്ധം എന്നെ വലയംചെയ്തിരുന്നതായി ശ്രദ്ധയിൽ പെട്ടത്. . ഉപബോധത്തിന്റെ ഇടനാഴിയിലൂടെ ഞാൻ പിന്നിലേക്ക് നടന്നു. ഒരത്ഭുതത്തോടെ വലത്തുവശത്തേയ്ക്ക് നോക്കി. അതെ അവൾ തന്നെ.. അവൾ എന്നെ നേരത്തെ കണ്ടിരുന്നു. പലവട്ടം എന്നെ നോക്കിയെങ്കിലും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. തൊട്ടടുത്ത് ഒരു വിരൽദൂരത്തിൽ വര്ഷങ്ങള്ക്കു ശേഷം അവളിരിക്കുകയാണ്. പഴയതിലും സുന്ദരിയായി കാണപ്പെട്ടു. പക്ഷെ അവളെന്നെ സംശയിച്ചെന്നു അറിയാൻ കഴിഞ്ഞു. ആ കണ്ടുമുട്ടൽ യാദൃശ്ചികം മാത്രമായിരുന്നെങ്കിലും അവളെ കാണാനാണ് ഞാൻ അവിടെ വന്നു ചേർന്നതെന്ന് കരുതിയത്രെ. എന്നെ പഠിപ്പിക്കുന്ന അധ്യാപകനോട് പഴയ കാര്യങ്ങളെല്ലാം അവൾ പറഞ്ഞത്രേ.. ഞാൻ ബോധപൂർവ്വം അവിടത്തെ എന്റെ സമയം മാറ്റി വൈകുന്നേരമാക്കി. പിന്നെ അവളെ അവിടെവച്ചു കണ്ടിട്ടില്ല. പിന്നെയും വർഷങ്ങൾ കഴിഞ്ഞു . ഒരു വൈകുന്നേരം. വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കാൾ. റിസീവറെടുത്തു. ഞാൻ മുകളിൽ പറഞ്ഞ, അവളുടെ ബന്ധുവും എന്റെ ക്ളാസ്മേറ്റുമായിരുന്ന അരുൺകുമാറിന്റെ കാൾ ആയിരുന്നു. അവൻ എന്നോട് സംസാരിക്കാൻ തുടങ്ങി . “എടാ നിന്നോടൊരു കാര്യം പറയാനാണ് വിളിച്ചത്. അത് ആദ്യം നിന്നെ അറിയിക്കാൻ എനിക്ക് തോന്നി” “എന്താടാ “? എന്ന് ആകാംഷയോടെ ഞാൻ. “അർച്ചന മരിച്ചു. പാളയം ആശാൻ സ്‌ക്വയറിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ആണ്….ഞങ്ങൾ മോർച്ചറിയിൽ നിൽക്കുകയാണ് ” ഭാവിവരനോടൊപ്പം ബൈക്കിന്റെ പിന്നിലിരുന്നുള്ള യാത്രയിൽ ആയിരുന്നു ആ ദാരുണമായ സംഭവം. ഇടിത്തീപോലുള്ള വാർത്തകേട്ട് മിനിറ്റുകളോളം സ്തബ്ധനായി ഞാൻ നിന്നു. ദേഹമാകെ ഒരു ചൂട് വ്യാപിച്ചു. റിസീവർ വച്ചിട്ട് കിടന്നു. ഫ്‌ളാഷ്ബാക്കുകൾ പ്രവഹിക്കുന്നുണ്ടായിരുന്നു. മണിക്കൂറുകൾ അങ്ങനെ തന്നെ കിടന്നു. രാത്രി നിദ്ര നഷ്ടപ്പെട്ടു എഴുന്നേറ്റിരുന്നു. അവളെ കുറിച്ച് എന്തൊക്കെയോ എഴുതാൻ തോന്നി.

Rajesh Shiva

അന്നെഴുതിയ കവിത എവിടെയോ നഷ്ടമായെങ്കിലും അതിലെ രണ്ടുവരികൾ അവളോടുള്ള എന്റെ ആത്മാർത്ഥസ്നേഹത്തിന്റെ, പ്രണയത്തിന്റെ പ്രതീകമായി കാലം എന്റെ ഹൃദയത്തിൽ പച്ചകുത്തി. അർച്ചനേ നിൻചുടലയിൽ ഗംഗയായെന്നശ്രുവൊഴുകട്ടെ നാളെനിൻ പുനർജ്ജനിക്കായെന്നിലുള്ളസർവ്വമെടുക്കുക! ഒൻപതു വർഷങ്ങൾ പിന്നെയും കഴിഞ്ഞു… പ്രണയങ്ങളുടെ കുത്തൊഴുക്കിൽ …കാലപ്രവാഹത്തിലോമനേ നിന്റെയാ തൂമന്ദഹാസമൊലിച്ചു പോകുന്നുവോ…എന്ന് കണ്ണീരുകൊണ്ടു ഞാൻ ഒപ്പിട്ടു നിർത്തുന്നു. എന്റെ ആദ്യത്തെ പ്രണയാന്വേഷണ പരീക്ഷണം വിജയമോ പരാജയമോ എന്നറിയില്ല. ഇത്രകാലങ്ങൾക്കിപ്പുറവും അവളെ ഓർക്കുന്നു എന്നത് കൊണ്ട് വിജയം തന്നെ ആകണം അല്ലെ? എത്രവർഷം പ്രണയിച്ചു എന്നതല്ല, ആ പ്രണയം അതിന്റെ സിമ്പലായ ഹൃദയമറിഞ്ഞിട്ടുണ്ടോ എന്നതിലാണ് കാര്യം. ഒരാഴ്ചയോ ഒരു മാസമോ ഒരു വർഷമോ പത്തുവർഷമോ എന്ന, കാലത്തിന്റെ ചെറുതുംവലുതുമായ അളവുകൾ അപ്രസക്തമാകുന്നു. പിന്നീട് പലരോടും പ്രണയം തോന്നുകയും വിജയപരാജയങ്ങൾ സംഭവിക്കുകയും ചെയ്തപ്പോഴും ആദ്യത്തെ പ്രണയത്തിന്റെ ഓർമയായി അവളുടെ ആത്മാവ് എന്റെ സ്നേഹത്തിന്റെ തെളിനീരുറവയിലേക്കു കൊടിയ ദാഹത്തോടെ ഇന്നും ജലപാനം ചെയ്തുകൊണ്ടേയിരിക്കുന്നു. ഹൃദയം കൊണ്ട് ഞാനതറിയുന്നു.

 255 total views,  1 views today

Advertisement
SEX2 days ago

ഒരിക്കൽ ഷവർ സെക്സ് ചെയ്താല്‍ ഇത്തരത്തിലുള്ള അനുഭവം മറ്റൊന്നിനുമുണ്ടാകില്ല

Entertainment2 days ago

ദക്ഷിണേന്ത്യൻ പ്രേക്ഷകരെയൊന്നാകെ ഞെട്ടിച്ച സുബ്രമണ്യപുരം റിലീസായിട്ട് ഇന്ന് 14 വർഷം

Entertainment2 days ago

അരപ്പട്ടക്കെട്ടിയ ഗ്രാമത്തിലെ അച്ചൻകുഞ്ഞ്

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിൻ സെൽവനിലെ വിക്രത്തിന്റെ ഫസ്റ്റ്ലുക്ക് എത്തി

Entertainment2 days ago

ധ്യാൻ ശ്രീനിവാസൻ ചിത്രം “ചീനാ ട്രോഫി”; ചിത്രീകരണം ആരംഭിച്ചു

controversy2 days ago

“തൊടാനും പിടിക്കാനും നിന്നുകൊടുത്തു വിജയം നേടിയവൾ”, ബിഗ്‌ബോസ് വിന്നറെ കുറിച്ചുള്ള ജോമോൾ ജോസഫിന്റെ പോസ്റ്റ് വിവാദമാകുന്നു

Entertainment2 days ago

സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം

Featured2 days ago

നമ്പി നാരായണൻ സാർ ക്ഷമിക്കുക: സംവിധായകൻ സിദിഖ്

Featured2 days ago

ഇതുവരെ അറിയാത്ത ഒരു പുതിയ കഥ

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ – ഫസ്റ്റ്ലുക്ക് പോസ്റ്റർ

controversy2 days ago

കാളി സിഗരറ്റ് വലിക്കുന്ന പോസ്റ്റർ, ലീന മണിമേഖല വിവാദത്തിൽ

controversy2 months ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

SEX4 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX1 week ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX3 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career2 months ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

SEX6 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Entertainment2 months ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX5 days ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

SEX3 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

Featured4 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX1 week ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 days ago

കുറി ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്കും ഭാവങ്ങളുമായി ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

ധനുഷ് – അരുൺ മാതേശ്വരൻ ഒന്നിക്കുന്ന ‘ക്യാപ്റ്റൻ മില്ലർ’ ഒഫീഷ്യൽ അനൗൺസ്‌മെന്റ് വീഡിയോ

Cricket4 days ago

ബ്രയാന്‍ ലാറയുടെ ടെസ്റ്റ് റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ നായകന്‍ ജസപ്രീത് ബുംറ

Entertainment4 days ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment6 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment1 week ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment1 week ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment1 week ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured1 week ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Advertisement
Translate »