ട്രൈബി പുതുവയൽ

*റോഷാക്ക് ഉണ്ടാക്കുന്ന ചോദ്യങ്ങളും , നിഗമനങ്ങളും ..*
(ചിത്രം കാണാത്തവർ ഒഴിവാക്കുക.. )

1, ലൂക്ക് ആന്റണിയുടെ പേരെഴുതിയ കല്ലറ ?

:ലൂക്ക് ആൻറണിയുടെ കല്ലറ കാണിക്കുന്നത് അയാൾ മരിച്ചു എന്ന് ആരെയെങ്കിലും ബോധ്യപ്പെടുത്താനാവില്ല. അതൊരു സിമ്പോളിക്കായി കരുതാം. കാരണം അയാളുടെ പൂർവ്വകാലത്തെ അടക്കം ചെയ്തിട്ടാണ് അയാൾ പകപോക്കലിന് ഇറങ്ങിത്തിരിക്കുന്നത്. ആയാൾ മാന്യനും എല്ലാത്തിനേയും ഭയപ്പെടുന്നവനുമായ ഒരു സാധാരണക്കാരനായ ബിസിനസുകാരനായിരുന്നിരിക്കണം. ആ മനുഷ്യനെ ഏറെ സ്നേഹിക്കുന്ന ഭാര്യക്കൊപ്പം അവിടെ അടക്കം ചെയ്തിട്ട് മറ്റൊരാളായിട്ടാണ് ലൂക്ക് മലയോര ഗ്രാമത്തിലേക്ക് എത്തി ചേരുന്നത്.അതുകൊണ്ടാണ് അയാൾ പകയുടെ തിളപ്പിൽ ഭാര്യയെപ്പോലും മറന്നുകൊണ്ട് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതും ,വേറൊരു പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുമൊക്കെ അയാൾക്ക് കഴിയുന്നത് . തന്നിലെ പഴയ മനുഷ്യൻ മരിച്ചു എന്ന സൂചന കൂടിയാണ്

കല്ലറ . -അയാളുടെ രണ്ടാം ഭാര്യ പറയുന്നുണ്ട് “ദുരൂഹമായ ഉദ്ദേശം മാത്രമുള്ള മനുഷ്യനാണ് അയാളെന്ന് .” ഭാര്യ കൊല്ലപ്പെട്ടതിൽ അയാളും ശിക്ഷിക്കപെട്ടിട്ടുണ്ട്. മനോരോഗത്തിന് ചികിത്സിക്കപ്പെട്ടിട്ടുണ്ട്. വൈറ്റ് റൂം ടോർച്ചർ പോലുള്ള ശിക്ഷയ്ക്കോ – ചികിത്സക്കോ വിധിക്കപ്പെട്ടിട്ടുണ്ട്.അതുകൊണ്ട് പഴയകാലം പകപോക്കാൻ മാത്രമുള്ള ഒരു ഉപാധിയാണ് ലൂക്കിന് .മനോരോഗിയായ മനുഷ്യനാണ് ലൂക്ക് .
ഭാര്യയെ കുറിച്ചുള്ള ഒരു നല്ല ചിത്രം , നല്ല ഓർമ്മ പോലും അയാൾക്കിപ്പോൾ ഇല്ല. അടിയേററും പരിക്ക് പറ്റിയും വീണു കിടക്കുന്ന ഭാര്യയുടെ ഓർമ്മകൾ മാത്രമേ ലൂക്ക് ആൻറണിയെ ഭരിക്കുന്നുള്ളൂ. ആ രൂപമാണ് അയാൾ ആത്മാവായി സങ്കൽപ്പിക്കുന്നത്. തന്റെ ജീവിതത്തിൽ ആഘാതം ഏൽപ്പിച്ച സമയത്തുള്ള കൊലയാളി രൂപം മാത്രമേ ആൻറണി അയാളുടെ ആത്മാവായി കാണുന്നുള്ളൂ. അതുകൊണ്ട് അത് ആത്മാവല്ല ലൂക്ക് ആൻറണി തന്റെ മനസ്സിൽ സൃഷ്ടിച്ചെടുക്കുന്ന ഒ ഇമേജാണ് അത്. .അതുകൊണ്ട് ഉറപ്പിച്ചു പറയാം അയാളിലെ പഴയ നല്ല മനുഷ്യൻ മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന് .

2, പണവുമായി പെങ്കുട്ടി പോകുന്നതെവിടേക്ക് ?

:ഈ പെൺകുട്ടി ഒരു ദുരന്ത കഥാപാത്രമായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപെടുന്നത് എന്ന് അവരുടെ സംഭാഷണത്തിൽ നിന്നും വ്യക്തം. അവൾ കാശിനുവേണ്ടി വ്യഭിചരിക്കാൻ വരെ തയ്യാറുവുന്ന സ്നേഹമുള്ള ക്യാരക്ടർ ആണ് . അവർക്ക് ദിലീപിനെ അറിയാം. അവർ ദിലീപിനെ വെറുക്കുന്നു. ആ നാട്ടിൽ ദിലീപിനെ വെറുക്കുന്ന ഒരേ ഒരാൾ ഇതെല്ലാം കൂടി കണക്ട് ചെയ്യുമ്പോൾ അവളുടെ ജീവിതം നശിപ്പിക്കപ്പെട്ടത് ഒരുപക്ഷേ ഈ ദിലീപ് കാരണമാകാൻ വഴിയുണ്ട്.അവൾ ഇത്തരം ജോലിക്ക് ഇറങ്ങാൻ കാരണം ഒരുപക്ഷേ ദിലീപായിരിക്കും. ദിലീപും അവളെ ഉപയോഗിച്ചിരിക്കാം.ലൂക്ക് ആൻറണിയെ സംബന്ധിച്ച് ആ 45 ലക്ഷം രൂപ അയാളുടേതല്ല .ആ വീടിന്റെയും പുരയിടത്തിന്റെയും ക്യാഷ് ആണ് .ഇപ്പോൾ മറ്റൊരു തലം കൂടി ആകാശിനുണ്ട്. അത് ചോരയുടെ കാശു കൂടിയാണ് (ദിലീപിന്റെ അച്ഛന്റെ കൊലപാതകം)അതുകൊണ്ട് ആ കാശ് കൈപ്പറ്റുന്നതിൽ ലൂക്കിന്റെ മനസാക്ഷി സമ്മതിക്കുന്നില്ല.
ദിലീപ് മൂലം ജീവിതം നഷ്ടപ്പെട്ട പെൺകുട്ടിക്ക് അയാളുടെ തന്നെ വീടിന്റെ തുക കൊണ്ട് മറ്റൊരു ജീവിതം നേടി കൊടുക്കുക എന്ന് ലൂക്ക് വിചാരിച്ചതാകാൻ സാധ്യതയുണ്ട്.

അല്ലങ്കിൽ ആ പണം ദിലീപിന്റെ അച്ഛന്റെ രണ്ടാം ഭാര്യയുടേയും കുട്ടിയുടേയും കയ്യിലേക്കാണ് എത്തിചേരാൻ പോകുന്നത്.. ആ പണം അവിടെയെത്തും എന്ന് കരുതി ജഗദീഷ് അവിടെയെത്തി തിരച്ചിൽ നടത്തുന്നുണ്ട്.എന്നാൽ ലൂക്ക് അത് മുൻകൂട്ടി കാണുന്നു.പണം സുരക്ഷിതമായി പെൺക്കുട്ടിയിൽ എത്തിക്കുന്നു. എന്നും കരുതാം..

3,തന്റെ പണം ഈ നാട്ടിൽ തന്നെയുണ്ട് എന്ന് ജഗദീഷിന്റെ കഥാപാത്രത്തോട് പറയുന്ന ലൂക്ക് .
‘താൻ അതിന്റെ പുറകെ പോകാനാണോ അയാളിത് പറഞ്ഞതെന്ന് ,ആത്മഗതം ചെയ്യുന്ന ജഗദീഷ് , പിന്നീട് അതിന്റെ പുറകെ തന്നെ പോകുന്നു. ?

:ജഗദീഷിന്റെ കഥാപാത്രത്തിന് ദിലീപ് എന്തോ ക്രൈം ചെയ്തു എന്ന കാര്യം അറിയാമായിരുന്നു.
അയാളും അതിന്റെ പേരിൽ പങ്കുപറ്റിയിട്ടുണ്ട് ദിലീപിന്റെ കയ്യിൽ നിന്ന് എന്ന് സൂചന കളുണ്ട്.
താൻ തനിച്ച് കണ്ടുപിടിക്കുന്ന രഹസ്യങ്ങൾ തനിക്ക് ധന ആഗമനത്തിനുള്ള സ്രോതസാക്കി മാറ്റുകയാണ് ഈ പോലീസുകാരൻ . അതുകൊണ്ടാണ് അയാളെ ലൂക്ക് ആ രീതിയിൽ വകവരുത്തുന്നത് .

ജഗദീഷിന്റെ ക്യാരക്ടർ ദിലീപിന്റെ കാശിന്റെ സ്രോതസന്വേഷിച്ച് നടക്കുന്ന ഒരാളാണ്. ദിലീപ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്ന രീതിയിൽ അയാളെ ടോർച്ചർ ചെയ്തു പണം വാങ്ങി കൊണ്ടിരുന്നു ജഗദീഷ് എന്നുള്ളതിന് ജഗദീഷ് തന്നെ പറയുന്ന തെളിവാണ് എപ്പോൾ കാശ് ചോദിച്ചാലും അവൻ ഇല്ല എന്നേ പറയൂ എന്ന്.സൂത്രശാലിയായ ഒരു കുറുക്കനാണ് ജഗദീഷിന്റെ ക്യാരക്ടർ .ദിലീപിൻറെ അച്ഛൻറെ മരണത്തെ തുടർന്ന് ഡെഡ് ബോഡി അന്വേഷിച്ച് പോകുന്ന അയാൾ ആ പണം തപ്പിയാണ് പോകുന്നത്.പണം മറ്റൊരാൾ കടത്തിക്കൊണ്ടുപോയി എന്ന് അറിയുമ്പോഴാണ് ഡെഡ് ബോഡി കിട്ടിയെന്ന് സ്റ്റേഷനിലേക്ക് വിളിച്ചു പറയുന്നത്. അയാൾ എവിടെയെല്ലാം എത്തുമെന്ന് ലൂക്കിനറിയാമായിരുന്നു..

ലൂക്ക് ആന്റണി എന്ന റിപ്പറിന്റെ നേരിട്ടല്ലാത്ത ബുദ്ധിപരമായ കൊലപാതക പരമ്പരയാണോ റോ ഷാക്ക്..?
മമ്മൂട്ടിയെന്ന മഹാനടന്റെ നിറഞ്ഞാട്ടാമാണ് സിനിമയിൽ എടുത്തു പറയേണ്ട ഒരു ഘടകം. മേക്കിങ് ഗംഭീരം.ആർട്ടിസ്റ്റുകൾ ഒന്നിനൊന്ന് മെച്ചമായിട്ട് അഭിനയിച്ചു.ജഗദീഷ് , ഷറഫുദ്ദീൻ , ബിന്ദു പണിക്കർ, അവരുടെ കൊല്ലപ്പെടുന്ന ഹസ്ബൻഡ് ആയിട്ടുള്ള നടൻ ഇവരുടെയെല്ലാം പ്രകടനം എടുത്തു പറയേണ്ടതാണ്.കഥയിലെ സംഭവങ്ങൾ കടന്നുപോകാൻ പാകത്തിന് പ്രത്യേകിച്ച് കുറ്റകൃത്യങ്ങൾ നടന്നു കിട്ടാൻ വേണ്ടി കാത്തുനിൽക്കുന്ന ഒരു പോലീസ് സ്റ്റേഷനും പോലീസുകാരും കല്ലുകടിയായി തോന്നി. സാധാരണക്കാരനായ ഒരാൾക്ക് പിടുത്തം കിട്ടുന്ന രീതിയിൽ തന്നെയാണ് കഥയുടെ ആഖ്യാനം.പ്രതികാരം തന്നെയാണ് കഥയുടെ വിഷയം .പറഞ്ഞാൽ നിക്കില്ല എന്ന് വരുന്നിടത്തെല്ലാം നരേഷൻ കൊണ്ട് ബുദ്ധി പരമായി സിനിമ മുന്നോട്ടു കൊണ്ടുപോകുന്നു.മികച്ച കാഴ്ചയനുഭവമാണ് ചിത്രം .
കഥാപാത്രങ്ങൾ സാധാരണക്കാരെപ്പോലെ സംസാരിക്കുന്നുണ്ടെങ്കിലും എല്ലാ കഥാപാത്രങ്ങളും

അസാധാരണക്കാരായിട്ടാണ് സിനിമ പറഞ്ഞുവെക്കുന്നത്.മമ്മൂട്ടിയുടെ പ്രായത്തിന്റെ നിസംഗതയും പക്വതയും കഥാപാത്രത്തിന് കൃത്യമായി യോജിക്കുന്നത് കൊണ്ട് ബുദ്ധിമുട്ടേറിയ ഈ വേഷവും മമ്മൂട്ടി വളരെ അനായാസം അമ്പരപ്പിക്കുന്ന തരത്തിൽ കൈകാര്യം ചെയ്യുന്നതായി കാണാം..

Leave a Reply
You May Also Like

മരുപ്രദേശത്തിന് നടുവില്‍ ആരോ എടുത്ത് വച്ചിരിക്കുന്നത് പോലെ കൂറ്റന്‍ പാറക്കല്ല്, എന്നാല്‍ ഈ പാറക്കല്ലിന്‍റെ പ്രധാന ആകര്‍ഷണം ഇതല്ല

അറിവ് തേടുന്ന പാവം പ്രവാസി സൗദി അറേബ്യയിലെ തൈമ മരുപ്പച്ചയില്‍ നിന്ന് അന്‍പത് കിലോമീറ്റര്‍ അകലെയായാണ്…

ദുബായ് മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു

ദുബായ് മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവലിനു എൻട്രികൾ ക്ഷണിക്കുന്നു, മാർച്ച്‌…

അടിച്ചു പൊളി പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം

അടിച്ചു പൊളി പ്രൊമോഷൻ പരിപാടികളുമായി തല്ലുമാല ടീം അയ്മനം സാജൻ മാസ്സ് സിനിമകളിലേക്ക് മലയാള സിനിമ…

തുനിവിലെ അടുത്ത ഗാനത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവിട്ട് സംഗീതസംവിധായകൻ ജിബ്രാൻ

അജിത്ത് ചിത്രം തുണിവിലെ ‘കസേതൻ കടവുളഡാ ‘ എന്ന രണ്ടാമത്തെ സിംഗിൾ ഉടൻ പുറത്തിറങ്ങുമെന്ന് സംഗീതസംവിധായകൻ…