അമ്മയുടെ മരണത്തിൽ മനംനൊന്ത് മുംബയിൽ ട്രെയിനിന് തലവയ്ക്കാൻ ശ്രമിച്ച ആളെ തലനാരിഴയ്ക്ക് രക്ഷപ്പെടുത്തുന്ന വീഡിയോ

38

ട്രാക്കിലേക്ക് ചാടി ട്രെയിന് തലവയ്ക്കാൻ നോക്കിയ യുവാവിനെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. മുംബൈയിലെ വിരാര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അതെ സമയം അതേ ട്രാക്കിലൂടെ ട്രെയിനും എത്തി. യാത്രക്കാർ ബഹളം വച്ചതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് ഓടിയെത്തി ഇയാളെ രക്ഷിച്ചു. ട്രെയിൻ തൊട്ടടുത്ത് എത്തുന്നതിന് മുൻപായിരുന്നു ഉദ്യോഗസ്ഥരുടെ അതിവേഗ നീക്കം. അമ്മയുടെ മരണത്തിൽ മാനസികമായി തളർന്ന യുവാവ് ആത്മഹത്യയ്ക്കൊരുങ്ങുകയായിരുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.