ഹോങ്കോങിലെ വിസ്മയങ്ങൾ

0
122

RITA

ഷ.. സ..ശ..ങ്ങ..ഹ…ഈ അക്ഷരങ്ങളെല്ലാം തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരുന്നാൽ എങ്ങനെയിരിക്കും അതുപോലെയാണ് അടുത്തിരിക്കുന്ന ഒരു കൂട്ടം ചൈനീസ് ആൾക്കാരുടെ വർത്തമാനം കേട്ടപ്പോൾ എനിക്ക് തോന്നിയത്.കാക്ക കൂട്ടത്തിൽ കല്ലിട്ടതുപോലെയുള്ള അവരുടെ ബഹളത്തിനിടയിലും മ്ളാനഭാവത്തിലിരിക്കുന്ന ആ വൃദ്ധയെ ശ്രദ്ധിക്കാതിരിക്കാൻ കഴിഞ്ഞില്ല.ഇടയ്ക്കിടെ അടുത്തിരിക്കുന്ന ചെറുപ്പക്കാരൻ അവരോട് എന്തൊക്കെയോ ദേഷ്യത്തിൽ പറയുന്നുണ്ട്. ഭാഷ ഏതായാലും വഴക്കു പറയുമ്പോഴും കേൾക്കുമ്പോഴും ഉണ്ടാകുന്ന ഭാവങ്ങൾക്ക് വ്യത്യാസമൊന്നുമില്ല.കിഴക്കൻ ഏഷ്യ യുടെ ഭാഗമായ Hong Kong ലേക്കുള്ള വിമാനം കാത്തിരുന്നപ്പോൾ കണ്ട ചില കാഴ്ചകളാണിതൊക്കെ.

Image result for hong kong harbourലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക കേന്ദ്രങ്ങളിലും വാണിജ്യ തുറമുഖങ്ങളിലും മുമ്പിലാണ്. കയറ്റുമതിയുടേയും ഇറക്കുമതിയുടേയും കാര്യത്തിലും മുഖ്യ പങ്ക് വഹിക്കുന്നു.പൊതുവേ ലോകത്തിന്റെ ഗ്ലാമറസ് നഗരവും ആഡംബര ഷോപ്പിംഗിന് പറ്റിയ സ്ഥലമായി ഹോങ്കോങ്അറിയപ്പെടുന്നു.അങ്ങനെ Hongkong-ന് അതിൻറെ നേട്ടങ്ങളെക്കുറിച്ച് പറയാനേറെയുണ്ട്. കാനഡയിലോട്ടുള്ള യാത്രയിൽ

ട്രാൻസിറ്റ് ആയിട്ടാണ് ഞങ്ങൾ അവിടെ എത്തുന്നത്.യാത്രയിടവേളയിൽ ഏകദേശം എട്ടു മണിക്കൂറിൽ കൂടുതൽ അവിടെ കാത്തിരിക്കേണ്ടതും

ഹോങ്കോങ്ങിന് വേണ്ടി വിസ എടുക്കാൻ പൈസ ചെലവ് ഇല്ലാത്തതുമാണ് അവിടെയെല്ലാം ചുറ്റിക്കറങ്ങി കാണാനുള്ള പ്രചോദനം.

ഡൽഹിയിൽ നിന്നും ഏകദേശം അഞ്ച് മണിക്കൂർ യാത്ര ഉണ്ടെങ്കിലും സൂര്യൻ അവിടെ നേരത്തെ എണീറ്റ് വരുന്നത് കൊണ്ടായിരിക്കും ഇന്ത്യയെ അപേക്ഷിച്ച് രണ്ടരമണിക്കൂർ മുന്നിലാണ് അവർ.അതുകൊണ്ടെന്താ ഉറക്കം പകുതി ആയപ്പോഴേക്കും ഞങ്ങൾ അവിടെ എത്തി.

ഹോങ്കോങ്ങിലെ ഒരു ദ്വീപിന്റെ (ചെക്ക് ലാപ്കോക്ക്) വീണ്ടെടുക്കപ്പെട്ട (reclaimed land) സ്ഥലത്ത് നിർമ്മിച്ചതാണ് ഇവിടത്തെ പ്രധാന വിമാനത്താവളം. നമ്മുടെ നാട്ടിലെ ഇത്തരം ചില പ്രശ്നങ്ങൾ കാരണം മനസ്സിൽ പിരിമുറുക്കം തോന്നിയെങ്കിലും ഡിസംബർ ആദ്യവാരമായതുമായതുകൊണ്ടാകാം എല്ലായിടത്തും ക്രിസ്മസിനെ വരവേൽക്കാനുള്ള അലങ്കാരങ്ങളാണ്. ഹോങ്കോങ് ഉൾപ്പെടെ 235 ദ്വീപുകൾ ഉള്ള സ്ഥലമാണിത്. അവിടത്തെ പേരുകേട്ട ഡിസ്നി ലാൻഡ്, വിമാനത്താവളം … .എല്ലാം ഏറ്റവും വലിയ ദ്വീപിൽ ഉൾപ്പെടുന്നു. ജനവാസമില്ലാത്ത ചെറിയ ദ്വീപുകളും അവിടെയുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്ക് ഗേറ്റ് വേയും പാസഞ്ചർ വിമാനത്താവളങ്ങളിലൊന്നാണ് ഈ വിമാനത്താവളം.

Image result for hong kong airportആദ്യമായിട്ടാണ് ആ വിമാനത്താവളം സന്ദർശിക്കുന്നത്. അവിടെയുള്ള കസിന്റെ വീട്ടിൽ പോകാനായി മെട്രോയിൽ യാത്ര ചെയ്യുന്നതെങ്കിലും എല്ലാ നിർദ്ദേശങ്ങളും വ്യക്തമായി എഴുതിയിട്ടുള്ള ബോർഡുകൾ എല്ലായിടത്തുമുണ്ട്. അത് അവിടെ മാത്രമല്ല ഹോങ്കോങ് മൊത്തം പബ്ലിക് ട്രാൻസ്പോർട്ടിന്റെ കാര്യത്തിൽ വളരെ സവിശേഷമായ സേവനം നടത്തുന്നു. ചില റോഡുകളിൽ റോഡ് ക്രോസ് ചെയ്യാൻ വേണ്ടി എങ്ങോട്ടാണ് നോക്കേണ്ടത് അതായത് വാഹനങ്ങൾ വരുന്ന ദിശ പോലും എഴുതിവെച്ചിരിക്കുന്നു.മെട്രോയിൽ അവരുടെ വീട്ടിലേക്ക് യാത്രചെയ്യുമ്പോൾ അവരെ വീട്ടിലെ കട്ടിലും ഉറക്കവുമായിരുന്നു മനസ്സിൽ . ഞങ്ങൾ അവിടെ എത്തിയപ്പോൾ രാവിലെ 6 :30.ഞങ്ങളെ അവിടെയെല്ലാം ചുറ്റിക്കറങ്ങി കാണിക്കാനുള്ള ഉത്സാഹത്തിലാണ് അവർ. അവരുടെ ഉത്സാഹത്തിൽ മുമ്പിൽ ഉറക്കമെന്ന മാരണത്തെ ഞാൻ ഓടിച്ചു കൊണ്ടേയിരുന്നു.അവർ തന്ന പലതരം രുചികളുള്ള ചൈനീസ് ചായ ഒരു ആശ്വാസം .എല്ലാവിധ സൗകര്യങ്ങളുമുള്ള 350 സ്ക്വയർ ഫീറ്റ് ഉള്ള ആ വീട്ടിൽ ഉറങ്ങി വീഴാൻ സ്ഥലമില്ല എന്നതും ഒരു അനുഗ്രഹം.ജനസാന്ദ്രയുടെ കാര്യത്തിലും ഹോങ്കോംഗ് ഒട്ടും പുറകിലല്ല.അടുത്തടുള്ള ഫ്ളാറ്റുകളുടെ സമുച്ചയങ്ങൾ കണ്ടപ്പോൾ എൺപതുകളിലൊക്കെ ബോംബെയിൽ ചെന്ന പ്രതീതി. ഈ താമസ സൗകര്യത്തിന്റെ വാടക കേട്ടപ്പോൾ ഉറക്കമെല്ലാം പമ്പ കടന്നു. അവരുടെ വീടിന് 10 മില്യൺ ഇന്ത്യൻ രൂപയാണ് ഒരു വർഷത്തേക്ക്.

Related imageവീടിനടുത്തുള്ള ബൊട്ടാണിക്കൽ ഗാർഡനിൽ നിന്നും ഞങ്ങളെ സ്ഥലങ്ങൾ കാണിക്കാനുള്ള അവരുടെ കർത്തവ്യം തുടങ്ങി.അവിടെയുള്ള ചെടികളെ ക്കാളും എന്നെ ആകർഷിച്ചത് , അവിടെയവിടെയായി പാട്ടു ഉറക്കെ വെച്ച് അതിനനുസരിച്ച് യാതൊരു സങ്കോചവുമില്ലാതെ വ്യായാമം ചെയ്യുന്ന ചൈനീസ് സ്ത്രീകളെയാണ് . അവരെ കണ്ടാൽ പ്രായം ഊഹിക്കാൻ പ്രയാസമാണ്. ഇതായിരിക്കുമോ അതിൻറെ സീക്രട്ട്?

Image result for hong kong victoria peak552 മീറ്റർ ഉയരത്തിലുള്ള ഹോങ്കോങ്ങിലെ ഏറ്റവും ഉയരമുള്ള കുന്നായ ‘വിക്ടോറിയ പിക്ക്’ ആണ് ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രം. നഗരക്കാഴ്ച ആസ്വദിക്കാൻ പറ്റിയ സ്ഥലം. അതിനായി ഉപയോഗിക്കാവുന്ന നാണയം ഇട്ട് കാണാവുന്ന ദൂരദർശിനി ഉണ്ട് .അംബരചുംബികൾ, ചുറ്റുമുള്ള ദ്വീപുകൾ, തുറമുഖങ്ങൾ തിരക്കേറിയ നഗരക്കാഴ്ചകൾ ….അങ്ങനെ വേറിട്ട ഒരു കാഴ്ചയാണിത്. അവിടെത്തന്നെ ഭക്ഷണശാലകളും ഷോപ്പിംഗ് മാളുകളും ഉണ്ട്. അങ്ങോട്ട് കാൽനടയായോ അല്ലെങ്കിൽ ലോകത്തിലെ ഏറ്റവും പഴക്കംചെന്ന റെയിൽവേ കളിൽ ഒന്നായ ട്രാം, സമുദ്രനിരപ്പിൽ നിന്ന് 3 9 6 മീറ്റർ ഉയരത്തിൽ ഉയരുന്നു. വളരെ കുത്തനെ ഉള്ളതാണ്. അതിൽ യാത്ര ചെയ്യുമ്പോൾ വശങ്ങളിലുള്ള കെട്ടിടങ്ങൾ ചെരിയുന്നതായി തോന്നും. ആ യാത്ര രസകരമായിരുന്നു.

Image result for hong kong metro stationഹോങ്കോംഗിന്റെ മെട്രോ സ്റ്റേഷനിലും വിശ്രമ സ്ഥലങ്ങളിലും ഫിലിപ്പിനോ യിൽ നിന്നുള്ള സ്ത്രീകൾ കൈയടക്കിയിരിക്കുന്നു . അവരുടെ വിശ്രമ ദിവസമായ സൺഡേ ആഘോഷിക്കുകയാണ്. ചിലവർ അതിനിടയിൽ തുണികൾ ബാഗ് സ്നാക്കുകൾ അങ്ങനത്തെ കച്ചവടങ്ങളും നടത്തുന്നുണ്ട്. അവരുടെ ഇടയിൽ പഠിച്ചവർ ഉണ്ടെങ്കിലും മെയ്ഡ് ആയിട്ട് ജോലി ചെയ്യാൻ മാത്രമെ അവർക്ക് അവിടെ കഴിയുകയുള്ളൂ എന്നാണ് കസിൻ പറഞ്ഞത്.ഫിലിപ്പിനോ നമ്മുടെ പോലെ പഠിത്തത്തിന് പ്രാധാന്യം കൊടുക്കുന്ന സ്ഥലമായിട്ടാണ് കേട്ടിട്ടുള്ളത്.

കാനഡയിൽ നിന്നും തിരിച്ചുള്ള യാത്രയിലും ഏതാനും മണിക്കൂറുകൾ അവിടെ ചെലവഴിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അന്നാണ് 34 മീറ്റർ ഉയരമുള്ള ബിഗ് ബുദ്ധനെ കാണാൻ പോയത്.ബുദ്ധൻറെ പ്രധാന ആരാധനാലയം 10000 ബുദ്ധൻമാരുടെ ഗ്രാൻഡ് ഹാൾ, ബെൽ ടവർ, ഡ്രം ടവർ – – – – കെട്ടിടങ്ങൾ സംയോജിപ്പിച്ച് ചിട്ടയായ മഠം സമുച്ചയമാണിത്.

അവിടത്തെ ശാന്തതയാണ് പ്രധാന ആകർഷണം. എന്നാലും 34 മീറ്റർ ഉയരമുള്ള ബുദ്ധനെ അടുത്തുകാണാൻ ഏകദേശം 300 പടികൾ കയറാനുണ്ട്. സിറ്റിയിൽ നിന്നും അങ്ങോട്ടേക്കുള്ള യാത്ര, ഏഷ്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ കാർ യാത്രയാണ്. വനങ്ങളുടെയും വിശാലമായ സമുദ്രങ്ങളുടെ മുകളിലൂടെയും പരന്നുകിടക്കുന്ന ആകാശകാഴ്ചകളും ഒക്കെയായി ഹൃദ്യമാണ്.

Image result for hong kong nightരാത്രികാലങ്ങളിൽ ഇവിടെ മറ്റൊരു മുഖമാണ്. ദീപാലങ്കാരങ്ങളാൽ മുങ്ങിയ ആകാശ കെട്ടിടങ്ങളാണ് എവിടെയും. ലൈറ്റുകളുടെ സിംഫണിയും രാത്രി കാഴ്ചകളെ കൂടുതൽ മനോഹരമാക്കുന്നു.

ഭക്ഷണത്തിൽ പല തരത്തിലുള്ള dumplings ആണ് ട്രൈ ചെയ്തത്.വെജ് – നോൺവെജ് ആയിട്ടുള്ള dumplings ഉണ്ട്. കഴിക്കാൻ ചെന്ന ഭക്ഷണശാലയിൽ – ഒരു ഉന്തുവണ്ടിയിൽ അവിടെയുള്ള ഭക്ഷണങ്ങൾ അടുക്കിവെച്ച് ആളുകളെ ഇരിക്കുന്ന മേശയുടെ അടുത്തേക്ക് കൊണ്ടുവരും. നമുക്ക് ആവശ്യമുള്ളത് എടുക്കാം. തന്നിട്ടുള്ള note പാഡിൽ അവർ അതിൻറെ വില എഴുതും അവസാനം ആ വിലകൾ കൂട്ടിയാണ് പൈസ കൊടുക്കേണ്ടത്. അത് ഒരു പുതുമയായി തോന്നി.അവിടെ വില്ലനായി എത്തിയത് chopsticks ആയിരുന്നു. കുറച്ചുനേരം അതുമായി പയറ്റിയെങ്കിലും മറ്റുള്ളവരുടെ പ്രാഗൽഭ്യത്തിന് മുൻപിൽ സ്വയം ഒരു കോമാളി ആവുകയാണോ എന്ന സംശയത്താൽ അവസാനം ആ പണി ഉപേക്ഷിച്ചു. കണ്ടാൽ പരിചിതമായ കാര്യങ്ങൾ പക്ഷേ തീർത്തും അപരിചിതം. യാത്രകളുടെ പ്രത്യേകതകൾ!

അവിടുത്തെ കാഴ്ചകൾ തീരുന്നില്ല. വനത്താൽ മൂടപ്പെട്ട പർവ്വതങ്ങൾ മനോഹരമായ ബീച്ചുകൾ, ദ്വീപുകൾ…….. അങ്ങനെ നീണ്ടു പോകുന്നു. എന്തായാലും ഞങ്ങൾക്ക് അവിടെ ചെലവഴിക്കാൻ ഉള്ള സമയം തീർന്നതോടെ ഞങ്ങൾ അവിടെത്തോട് വിടപറഞ്ഞു.

വിസക്ക് ചാർജ് ഇല്ലാത്തതും ഒരു ഹോങ്കോങ് ഡോളർ എന്നത് ഏകദേശം പത്തു രൂപ ആയതുകൊണ്ടും പോക്കറ്റിന് വലിയ ക്ഷീണം തട്ടാത്ത ഒരു വിദേശയാത്ര ആയിട്ടാണ് തോന്നിയത്.

Image may contain: one or more people, sky, bridge, ocean, outdoor and water