വേദന സഹിച്ച് മതിയായി, കൈകള്‍ മുറിക്കാന്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് ‘ട്രീമാന്‍’

കടപ്പാട് : അറിവ് തേടുന്ന പാവം പ്രവാസി

കൈകൾ മരക്കൊമ്പ് പോലെ വളരുന്ന അപൂർവ്വ രോഗമുള്ള ബംഗ്ലാദേശുകാരൻ അബുൾ ബജന്ദറിന് ഇനി വേദന തിന്നാൻ വയ്യ. 25 ശസ്ത്രക്രിയകളാണ് ഇതുവരെ ഇയാളുടെ ശരീരത്തിൽ ചെയ്തത്. വേദന സഹിക്കാനാവാതെ തന്റെ കൈകൾ മുറിച്ചു കളയാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.

2016മുതൽ 25 ഓളം ശസ്ത്രക്രിയകളാണ് അരിമ്പാറ നീക്കം ചെയ്യാൻ ബജന്ദറിന്റെ കൈകളിലും പാദങ്ങളിലുമായി ചെയ്തത്. രോഗം ഭേദമായെന്ന് ഡോക്ടർമാർ കരുതിയിരിക്കെയാണ് വീണ്ടും പൂർവ്വാധികം ശക്തി പ്രാപിച്ച് രോഗം പിടിമുറുക്കിയത്. അരിമ്പാറ വളർച്ച വീണ്ടും അധികമായി, വേദന സഹിക്കാനാവാതെയാണ് 28കാരനായ ബജന്ദറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇനിയും എനിക്ക് വേദന സഹിക്കാനാവില്ല. രാത്രി ഉറങ്ങാൻ പോലും കഴിയുന്നില്ല. എന്റെ കൈകൾ മുറിച്ചു കളയുമോ എന്ന് ഡോക്ടർമാരോട് ഞാൻ അഭ്യർഥിച്ചിരിക്കുകയാണ്. അങ്ങനെയെങ്കിലും ഈ വേദന മാറിക്കിട്ടുമല്ലോ, വേദനയുടെ നിസ്സഹായതയിൽ ബജന്ദർ പറഞ്ഞു.മാതാവ് ആമിന ബീബിയും ,മകന്റെ വാക്കുകളെ പിന്തുണക്കുയാണ്.

അങ്ങനെയെങ്കിലും തന്റെ മകന് വേനയില്ലാതെ കഴിയാമല്ലോ എന്ന് ആശ്വസിക്കാനേ ആ അമ്മയ്ക്കാവൂ.വിദേശത്ത് പോയാൽ മികച്ച ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. പക്ഷെ പണമാണ് പ്രശ്നം.ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സർക്കാർ ചിലവിൽ ചികിത്സ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകത്തേതാണ്ട് അരഡസൻ ആളുകൾക്കേ ഇന്നേ വരെ ഈ രോഗം കണ്ടെത്തിയിട്ടുള്ളൂ. 2017ൽ ഇതേ രോഗമുള്ള ഒരു പെൺകുട്ടിയെ ബംഗ്ലാദേശിൽ ശസ്ത്രക്രിയയിലൂടെ രോഗം ഭേദമാക്കിയത് വാർത്തയായിരുന്നു.

ശരീരത്തിലെ അമിതമായ ഒരുതരം അരിമ്പാറ വളർച്ചയാണ് ട്രീമാൻ സിൻഡ്രോം. ജനിതക രോഗമാണിതെന്നാണ് ഡോക്ടർമാർ പറയുന്നത്. കൈകാലുകൾ വൃക്ഷത്തലപ്പ് പോലെയായി മാറിയ ഇദ്ദേഹം വൃക്ഷമനുഷ്യൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

Leave a Reply
You May Also Like

നിങ്ങൾ പലപ്പോഴും കണ്ണാടിയിൽ സ്വയം നോക്കാറുണ്ടോ..? ഇത് ഒരു രോഗത്തിൻ്റെ ലക്ഷണമാണെന്നറിയാമോ..?

പലപ്പോഴും കണ്ണാടിയിൽ സ്വയം നോക്കുന്ന ശീലമുണ്ടെങ്കിൽ ഇത് രോഗലക്ഷണമാണെന്ന് വിദഗ്ധർ പറയുന്നു. നിങ്ങൾ പലപ്പോഴും കണ്ണാടിയിൽ…

കല്യാണം കഴിക്കുമ്പോൾ ആവശ്യമില്ലാത്ത ജാതിയും ജാതകവും എല്ലാം നോക്കും പക്ഷെ ജനറ്റിക്സ് പരിശോധിക്കാറില്ല

ഒന്ന്, മോഡേൺ മെഡിസിൻ / ഹോമിയോ / ആയുർവ്വേദം അല്ലെങ്കിൽ മറ്റേതെങ്കിലും ചികിത്സ രീതിയിലോ ജനറ്റിക് ഡിസൊർഡറുകൾക്ക് വേണ്ടി ‘ഓറൽ മരുന്നുകൾ’

മദ്യപിക്കുന്ന സമയത്ത് നിങ്ങളുടെ മുഖം ചുവന്നാല്‍ “അപകടം”..!!!

ആല്‍ക്കഹോള്‍ അകത്തു ചെല്ലുമ്പോള്‍ രക്ത ധമനികളിലുണ്ടാകുന്ന ഉയര്‍ന്ന രക്ത സമ്മര്‍ദ്ദമാണ് ഇങ്ങനെ മുഖം ചുവക്കാന്‍ കാരണമാകുന്നത്

കോറണ വൈറസിന്റെ ചിത്രത്തിന് കിരീടം വരാൻ കാരണം എന്ത് ?

കൊറോണ വൈറസിന്റെ 3D മോഡൽ ചിത്രീകരിച്ചത് ശക്തമായ ടൂൾസിന്റെ ഉപയോഗത്താലാണ്. ഓറഞ്ചിന്റെ തൊലിയെയാണ് ടെക്സ്ചറായി എടുത്തിട്ടു ള്ളത്.