Triangle of sadness
2022/English
Vino John
മികച്ച സിനിമ, ഡയറക്ടർ, ഒറിജിനൽ സ്ക്രീൻപ്ലെ എന്നിവക്ക് ഇത്തവണത്ത ഓസ്കാർ നോമിനേഷൻ കിട്ടിയ ഒരു ബ്ലാക്ക് കോമഡി ആല്ലേൽ സറ്റ്‌യർ കോമഡി ചിത്രമാകാം ഇന്ന്.തുടക്കത്തിൽ ചില കാര്യങ്ങൾ കാണിക്കുന്നുണ്ടേലും ഒരു മോഡൽ ആയ കാൾ തന്റെ കാമുകിയും മറ്റൊരു സെലിബ്രേറ്റി മോഡലുമായ “യായാ” യും ഒരു റെസ്റ്റോറന്റ്ൽ ബിൽ കൊടുക്കുന്നതിന്റെ തർക്കത്തിൽ നിന്നാണ് കഥ വികസിക്കുന്നത്. ബിൽ വരുമ്പോൾ എല്ലാം യായാ നൈസ് ആയി ഒഴിഞ്ഞു മാറുന്നപോലെ ഒരു തോന്നൽ അയാൾക്ക്, ഇരുവരും ബില്ലിംഗ് കൊടുക്കുന്നതിലും തുല്യത വേണം എന്നതിനെ ചൊല്ലി അവിടെ വച്ചു തർക്കിക്കുന്നു, ആ റിലേഷൻഷിപ്പ് അത്ര പന്തിയല്ലന്ന് തോന്നുന്നുവെങ്കിലും ഇരുവരും നമ്മുടെ ചിന്തകളെയെല്ലാം കവച്ചു വച്ചു കൊണ്ട് മറ്റൊരിടുത്തേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുകയും തുടർന്ന് നടക്കുന്ന സംഭവവികസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.
പ്രധാനമായും മൂന്ന് ചാപ്റ്റർ ആയിട്ടാണ് ഈ സിനിമ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്, ആദ്യത്തേത് നിങ്ങൾക്ക് ഉൾകൊള്ളാൻ സാധിച്ചാൽ പിന്നെ അങ്ങോട്ട് ഭയങ്കര രസമാണ് പ്രത്യകിച്ചു രണ്ടാമത്തെ ആക്ട്, അവിടം മനസ്സിലായില്ലെങ്കിലും നമ്മൾ കണ്ടിരുന്നു പോകും ചിരിച്ചും പോകും, മൂന്നാമത്തെത്തും അവസാനത്തെതുമായ ആക്ട് ആണ് നമ്മളെ ശരിക്കും പേര് സൂചിപ്പിക്കും പോലെ സ്വല്പം ട്രയാങ്കിളിൽ പെടുത്തി കുഴപ്പിക്കുന്നത്.കാൾ- യായാ കമിതക്കളിലൂടെ നമ്മൾ സമ്പന്നരായ ഏതാനും ആളുകളുടെയും അവര് ചൂഷണം ചെയ്യുന്ന മനുഷ്യരിലേക്കുമാണ് കഥ കൊണ്ട് പോകുന്നത്, ഒറ്റ കഥയിൽ തന്നെ എന്തെല്ലാം കോൺഫ്ലിക്ട് കൊണ്ട് വരാം?. അതെല്ലാം ഇവിടെ കഥാകാരൻ പ്രതിപാദിക്കുന്നുണ്ട്. തുല്യത, ഫെമിനിസം ,പാവപ്പെട്ടവൻ – പണക്കാരൻ അന്തരം തുടങ്ങി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട് സിനിമ,
പടത്തിന്റെ പാതിയിൽ, മുങ്ങുന്ന കപ്പലിൽ ഇരുന്ന് കൊണ്ട് രണ്ടുപേർ സോഷ്യലിസം,കമ്മ്യൂണിസം എന്നിവയെ കുറച്ചു വാദപ്രതിവാദം നടത്തുന്നത് ഒക്കെ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയെ കളിയാക്കും പോലെ പ്രേക്ഷകന്ന് തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. പടത്തിന്റെ രണ്ടാമത്തെ ആക്ട് എടുത്തിരിക്കുന്നത് ഒക്കെ ഗംഭീരം എന്ന് തന്നെ പറയാം, കുറച്ചു അറപ്പ് ഉളവാക്കുന്ന പലതും മുന്നിൽ നടക്കുന്നതിലൂടെ ആ യാത്രയിൽ നമ്മളും ഒരു അംഗമാണ് എന്ന് പ്രതീതി സംവിധായകൻ സൃഷ്ടിക്കുന്നുണ്ട്.
മൊത്തത്തിൽ പടം നൈസ് ആണേലും എല്ലാർക്കും ദാഹിക്കുന്ന ഒന്നല്ല, നമ്മുടെ പാരസൈറ്റ് പോലെ ചിരിക്കാനും ഒപ്പം ഒരുപാട് ചിന്തിക്കാനും ഇനി എന്ത് എന്നൊക്കെ നമ്മളോട് തന്നെ ചോദിക്കുന്ന രീതിയിലുള്ള ഒരു ചിത്രം , താല്പര്യം ഉള്ളവർ കണ്ടു നോക്ക്, സിനിമ എന്നത് എന്റർടൈൻമെന്റിനു അപ്പുറം പല രാഷ്ട്രീയവും സംസാരിക്കാനുള്ള ഒരു മാധ്യമമാണ് എന്ന് കരുതുന്നവർക്ക് പറ്റിയ പടമാണ്, അവർക്ക് ചിരിക്കാനുള്ള ഒരുപാട് കാര്യങ്ങൾ സംവിധായകൻ ഒരുക്കി വച്ചിട്ടുണ്ട്. സെക്സ് കണ്ടന്റ് ഉണ്ട്.
🔞