ടി.എന്‍.ഗോപിനാഥന് നായര്‍- സൗദാമിനി ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനായി 1952 നവംബര്‍ 26ന് മലപ്പുറം ജില്ലയില്‍ ജനിച്ചു.മലയാളത്തിന്റെ മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ അനന്തരവള്‍ ആണ് രവിയുടെ അമ്മ മിനി. രവിയുടെ അച്ഛന് മലയാള നാടക വേദിക്ക് മറക്കാനാവാത്ത പേരാണ്-ടി.എന്‍ ഗോപിനാഥന് നായര്‍. മുത്തച്ഛന്മാരും പേരുകേട്ടവര്‍ തന്നെ പ്രശസ്ത കവി കുറ്റിപ്പുറത്ത് കേശവന് നായരും സാഹിത്യനിരൂപകന്‍ സാഹിത്യ പാഞ്ചാനന് പി. കെ. നാരായണ പിള്ളയും കുട്ടിക്കാലം മുതലെ റേഡിയോയില്‍ ബാലവേദിയില്‍ തിരുവനന്തപുരത്തെ
ശിശുവിഹാർ, നാലാം വയസില്‍ തന്നെ ശബ്ദം കൊണ്ട് അഭിനയിച്ചിരുന്നു. നാലാം ക്ലാസില്‍ മോഡല്‍ മോഡല്‍ സ്കൂളില്‍ ചേര്‍ന്നു. ആറാം ക്ലാസില്‍ ആയപ്പോള്‍ കൂട്ടുകാരനായി ജഗതി ശ്രീകുമാര്‍ പഠിക്കാൻ ചേര്‍ന്നു. രവി വള്ളത്തോളിന്റെയും ജഗതിയുടെയും അച്ഛൻമാര് അടുത്ത സുഹൃത്തുക്കളുമായിരുന്നു. ആ അടുപ്പം മക്കള്‍ക്കും കിട്ടി. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രവി വള്ളത്തോള്‍ സ്കൂളിലും നാടകത്തിന്റെ ഭാഗമാകുന്നത്.. ഏഴാം ക്ളാസില്‍ തുടങ്ങിയ സൌഹൃദം കോളജ് വരെ നീണ്ടു നിന്നു.
തുടര്‍ന്നു മാർ ഇവായിനിയോസ് കോളജിൽനിന്ന് ഡിഗ്രിയുംമാര് ഇവാനിയസ് കോളേജില്‍ പഠിക്കുമ്പോഴും നാടകങ്ങളില്‍ നടിയായ വേഷമിട്ടത് രവി വള്ളത്തോളായിരുന്നു. മികച്ച ഫീമെയില്‍ റോളിനുള്ള അവാര്‍ഡ് മൂന്ന് തവണയും കിട്ടിയത് രവി വള്ളത്തോളിനാണ്. നാടകങ്ങള്‍ ഒട്ടേറെ ചെയ്തിട്ടുണ്ട് രവി വള്ളത്തോള്‍. അഭിനയമാണ് തന്റെ കരിയര്‍ എന്ന് തിരിച്ചറിഞ്ഞ കാലം.
അതേസമയം കോളേജ് കാലത്ത് രവി വള്ളത്തോളും ജഗതിയും ഒരുമിച്ച് നാടകവും ചെയ്തിട്ടുണ്ട്. എൻ എൻ പിള്ളയുടെ കുടുംബയോഗം എന്ന നാടകമായിരുന്നു ഇരുവരും ചെയ്തത്. എണ്‍പത് വയസുള്ള കിളവനും എഴുപത് വയസുള്ള കിളവിയുമാണ് കഥാപാത്രങ്ങള്‍. പുരുഷ വേഷത്തില്‍ ജഗതിയും സ്ത്രീ വേഷത്തില്‍ രവി വള്ളത്തോളും. അന്ന് കേരളത്തില്‍ ഒട്ടേറെ ഭാഗങ്ങളില്‍ ഇരുവരും ചേര്‍ന്ന് കുടുംബയോഗം എന്ന നാടകം ചെയ്തിട്ടുണ്ട്.
കാര്യവട്ടം കേരള യൂണിവേഴ്സിറ്റിയിൽനിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടിയശേഷം ലൈബീരിയയില്‍ അധ്യാപകനായിരുന്നു.വിവാഹ ശേഷം ആഫ്രിക്കയിലേക്കു തിരിച്ചു പോയില്ല. കോട്ടയത്ത് ഒരു കമ്പനിയില്‍ ജോലി ലഭിച്ചു.1976-ൽ മധുരം തിരുമധുരം എന്ന ചിത്രത്തിന് വേണ്ടി “താഴ്വരയിൽ മഞ്ഞുപെയ്തു” എന്ന ഗാനം എഴുതിയാണ് സിനിമാ ബന്ധം തുടങ്ങുന്നത്. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവിവള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവിവള്ളത്തോൾ അഭിനേതാവാകുന്നത്. അദ്ദേഹത്തിന്റെ അച്ഛൻ ടി എൻ ഗോപിനാഥൻ നായരുടെയായിരുന്നു സീരിയലിന്റെ തിരക്കഥ. അതില്‍ തയ്യല്‍ക്കാരന്‍െറ വേഷമായിരുന്നു. പിന്നെ ഒട്ടേറെ സീരിയലുകള്‍. നന്മയുള്ള കഥാപാത്രങ്ങളായിരുന്നു എനിക്കു കിട്ടിയതില്‍ അധികവും.
ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987 ൽ പുറത്തിറങ്ങി സ്വാതിതിരുന്നാളിലൂടെ അഭിനയരംഗത്തെത്തിയ താരം. നയനങ്ങള്‍, സീസണ്, ഒരുസായാഹ്നത്തിന്റെസ്വപ്നം, മതിലുകള്‍, കോട്ടയംകുഞ്ഞച്ചന്,ഈതണുത്തവെളുപ്പാന്കാലത്ത്,ഗോഡ്ഫാദർ,ഒറ്റയാള്‍പട്ടാളം,വിഷ്ണുലോകം,ആനവാല്‍മോതിരം,ഉത്സവമേളം,സര്‍ഗ്ഗം,ധ്രുവം,ഭൂമിഗീതം,പുത്രന്,കമ്മീഷണർ,പുത്രൻ,വിദ്യാൻ,സാഗരംസാക്ഷി,സാഥരം,കഥാപുരുഷന്,കഴകം,ഹിറ്റ്ലര്ബ്രദര്സ്,നീവരുവോളം,കല്യാണക്കച്ചേരി,കല്യാണഉണ്ണികള്‍,സമാന്തരങ്ങള്‍,കണ്ണെഴുതിപൊട്ടുതൊട്ട്,സ്റ്റാലിൻശിവദാസ്,ദാദസാഹിബ്,ഇന്ദ്രിയം,പ്രണയമന്ത്രം,ചതുരംഗം,പ്രണയമണിത്തൂവൽ,കുസൃതി,നിഴല്‍ക്കുത്ത്,ഡോണ്‍,രാവണന്,നാലുപെണ്ണുങ്ങള്‍,ഒരു പെണ്ണുംരണ്ടാളും, കാര്യസ്ഥൻ,ആക്ഷൻ ,ഉപ്പുകണ്ടംബ്രദേഴ്സ്ബാക്ക്,സദാനന്ദൻ,ഇടുക്കിഗോള്‍ഡ്,സൈലന്‍സ്,വീപ്പിംഗ് ബോയ്,ദിഡോൾഫിൻസ്എന്നി അൻപതോളം സിനിമകളിലും, ഈറന്‍നിലാവു(ഫ്ലവര്‍സ്),സ്പർശം(മീഡിയ വണ്‍),ചന്ദ്രലേഖ(ഏഷ്യാനെറ്റ്),
ഭദ്ര(സൂര്യ ടിവി,)നന്ദനം(സൂര്യ ടിവി), വൃന്ദ്രാവനം (ഏഷ്യാനെറ്റ്),
അലാവുദിനുംഅത്ഭുതവിളക്കു,ദേവിമഹാത്മ്യം(ഏഷ്യാനെറ്റ്),പാരിജാതം(ഏഷ്യാനെറ്റ്),ശ്രീഗുരുവയൂരപ്പൻ (സൂര്യ ടിവി)അമ്മക്കായ് (സൂര്യ ടിവി),കാണകിനാവ് (സൂര്യടിവി),സുന്ദരിപൂവ് (അമൃതടിവി),അമേരിക്കൻ ഡ്രീംസ്(ഏഷ്യാനെറ്റ്),സ്വർണമയൂരം (ഏഷ്യാനെറ്റ്)നിഴലുകള്‍ (ഏഷ്യാനെറ്റ്)വസുന്ധര മെഡിക്കൽസ്,അരുണ, വൈതരണി(1996- ദൂരദർശൻ മലയാളം),മണൽനഗരം,മെയ്ഫ്ലവര്‍, പ്രവാസംനൂറോളം സീരിയലുകളിലും അഭിനയിച്ചു.
എഴുത്തുകാരൻ കൂടിയായിരുന്ന രവി വള്ളത്തോൾ ഇരുപത്തി അഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. ഇതിൽ ദേവരഞ്ജിനി, നിമജ്ജനം എന്നിവ ടെലിവിഷൻ പരമ്പരകളായി. അമേരിക്കന്‍ ഡ്രീംസ് എന്ന പരമ്പരയിലെ അഭിനയത്തിനാണ് മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചത്. പാരിജാതം എന്ന പരമ്പരയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.വി.നന്ദകുമാർ, മീനാക്ഷി എന്നിവരാണ് സഹോദരങ്ങൾ. 1980 ജനുവരി1-നായിരുന്നു രവി വള്ളത്തോളിന്റെ വിവാഹം. ഭാര്യയുടെ പേര് ഗീതാലക്ഷ്മി.കുട്ടികളില്ല. രവിവള്ളത്തോളും ഭാര്യയും ചേർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വേണ്ടി “തണൽ” എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയിരുന്നു.തിരുവനന്തപുരത്ത് വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.കുറച്ചു നാളായി അസുഖം മൂലം അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു