അനിൽ മുരളിക്ക് ആദരാഞ്ജലികൾ

49

മലയാള ചലച്ചിത്രതാരം അനില്‍ മുരളി അന്തരിച്ചു. കരള്‍ സംബന്ധിയായ അസുഖത്തെതുടര്‍ന്ന് കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ച്‌ കൊണ്ടാണ് അനില്‍ കരിയര്‍ തുടങ്ങുന്നത്. മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. 1993 ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് വില്ലനായും സ്വഭാവ നടനായും ശ്രദ്ധേയനായ അനില്‍ മുരളി വളരെ പെട്ടെന്നാണ് പ്രേക്ഷക പ്രശംസ നേടിയത് അഭിനയജീവിതം അവസാനം പുറത്തിറങ്ങിയ ഫൊറന്‍സിക് എന്ന ചിത്രം വരെ എത്തിനില്‍ക്കുമ്പോഴാണ് മരണമെത്തിയത്. Film actor Anil Murali dies at 56 - KERALA - GENERAL | Kerala ...ഇരുനൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വില്ലന്‍ വേഷങ്ങളില്‍ ശ്രദ്ധേയനായിരുന്നു.പരുക്കന്‍ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് അനില്‍ ജനപ്രീതി നേടിയത് . വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍‌ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മലയാളത്തിന് പുറമെ ഏതാനും തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രങ്ങളിലും അനില്‍ മുരളി വേഷമിട്ടു. സുമയാണ് ഭാര്യ. ആദിത്യയും അരുന്ധതിയും മക്കള്‍. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ അഭിനേതാവിന് ആദരാഞ്ജലികൾ