പ്രശസ്ത തമിഴ്, തെലുഗു ചലച്ചിത്രതാരമാണ് തൃഷ. താരമിപ്പോൾ സിനിമയിലെ തന്റെ ഇരുപതാം വാർഷികം ആഘോഷിക്കുകയാണ്. കൃഷ്ണന്റെയും ഉമ കൃഷ്ണന്റെയും മകളായി പാലക്കാട് ജനനം.ചെന്നൈയിലായിരുന്നു പഠനം. 1999ല്‍ മിസ്സ് ചെന്നൈ, 2001ല്‍ മിസ്സ് ഇന്ത്യ തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു.
പരസ്യചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടക്കുന്നത്. ജോഡി എന്ന ചിത്രത്തില്‍ ഒരു കാമിയോ വേഷത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് പ്രിയദര്ശന് സംവിധാനം ചെയ്ത ലേയ്സ ലേയ്സ എന്ന ചിത്രത്തില്‍ അഭിനയിച്ചു. 2002ൽ പുറത്തിറങ്ങിയ മൗനം പസിയാതെ എന്ന ചിത്രത്തിലൂടെയാണ് തൃഷ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സൂര്യയോടൊപ്പം ആണ് തൃഷ ആ ചിത്രത്തിൽ അഭിനയിച്ചത്
പിന്നീട് വിക്രം അഭിനയിച്ച സാമി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രം മികച്ച വിജയം നേടി. അതിനുശേഷം വിജയ് നായകനായി എത്തിയ ഗില്ലി എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ ചിത്രവും വാണിജ്യപരമായി മികച്ച വിജയം നേടി. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായികയായി തൃഷ തിളങ്ങി.
സിനിമാലോകത്ത് ഇരുപതാം വാർഷികം ആഘോഷിക്കുന്ന തൃഷയ്ക്ക് ആശംസകളുമായി ആരാധകർ. ചലച്ചിത്രരംഗത്ത് രണ്ട് പതിറ്റാണ്ടുകൾ താരം വിജയകരമായി പിന്നിട്ടു. 20 വർഷത്തെ ജീവിതത്തിനിടെ തെന്നിന്ത്യയിലെ മുൻനിര നടിയായി തൃഷ ഉയർന്നു.തൃഷ നായികയായി എത്തിയ പൊന്നിയിൻ സെൽവനും ഹിറ്റായിരുന്നു. സിനിമയിൽ താൻ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഫോട്ടോകൾക്കൊപ്പം തനിക്ക് ലഭിച്ച മെമന്റോ പങ്കുവെച്ചാണ് തൃഷ സന്തോഷം പ്രകടിപ്പിച്ചത്.