രാംഗിയുടെ പ്രമോഷനുകളിൽ പങ്കെടുക്കുന്ന നടി തൃഷയുടെ ഏറ്റവും പുതിയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ കുന്ദവായ് എന്ന രാജകുമാരിയുടെ വേഷമാണ് തൃഷ അവതരിപ്പിച്ചത്.
പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം തൃഷയുടെ മാർക്കറ്റ് കുതിച്ചുയർന്നു. കോളിവുഡിൽ സിനിമ അവസരങ്ങൾ താരത്തെ തേടിയെത്തുകയാണ്.
അടുത്തതായി, തമിഴ് സിനിമാ വ്യവസായത്തിലെ മുൻനിര താരങ്ങളായ വിജയ്, അജിത് എന്നിവർക്കൊപ്പം ദളപതി 67, എകെ 62 എന്നിവയിൽ അഭിനയിക്കാൻ തൃഷ കരാർ ചെയ്തു കഴിഞ്ഞു
ഇത് കൂടാതെ പുറത്തിറങ്ങാനിരിക്കുന്ന രാംഗി എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ 30ന് ചിത്രം തിയേറ്ററുകളിൽ എത്തും.
എങ്കേയും എപ്പോതും എന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകൻ ശരവണൻ തന്നെയാണ് രംഗി എന്ന ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്. എ ആർ മുരുഗദോസാണ് ചിത്രത്തിന് വേണ്ടി കഥ എഴുതിയിരിക്കുന്നത്.
തൃഷ ആക്ഷൻ നായികയായി എത്തുന്ന ചിത്രത്തിന്റെ പ്രമോഷൻ ജോലികൾ തകൃതിയായി പുരോഗമിക്കുകയാണ്. അപ്പോഴെടുത്ത തൃഷയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.