fbpx
Connect with us

history

മൂന്നാറിലും തൃശൂർ നഗരസഭയിലും KSEB യ്ക്ക് വൈദ്യുത വിതരണാവകാശമില്ല, കഥയിങ്ങനെ

Published

on

KSEB യ്ക്ക് വൈദ്യുതി വിതരണാവകാശമില്ലാത്ത രണ്ടിടങ്ങൾ തൃശൂരും മൂന്നാറും

ഉണ്ണിക്കൃഷ്ണൻ ശ്രീകണ്ഠപുരം

കേരള സംസ്ഥാനമാകെ വൈദ്യുതി വിതരണം നടത്തുന്ന സ്ഥാപനമാണ് KSEB. പക്ഷേ കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായ തൃശൂരിലും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലും വൈദ്യുതി വിതരണം നടത്തുന്നത് KSEB യല്ല.തൃശൂർ നഗരസഭാ പരിധിയിൽ വൈദ്യുതി വിതരണത്തിന്റെ ചുമതല തൃശൂർ കോർപ്പറേഷന് തന്നെയാണ്.മൂന്നാറിൽ വൈദ്യുതി വിതരണം നടത്തുന്നതാകട്ടെ ഒരു സ്വകാര്യ കമ്പനിയാണ്.ഒരു നൂറ്റാണ്ടോളമായി അവിടെ തേയിലത്തോട്ടം നടത്തുന്ന കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് കമ്പനി. കണ്ണൻ ദേവൻ കമ്പനിയുടെ ഉടമയായ TATA കമ്പനിയാണിപ്പോൾ അവിടെ വൈദ്യുതി വിതരണം നിർവ്വഹിക്കുന്നത്.ഐക്യ കേരളത്തിന്റെ പിറവിയ്ക്ക് ശേഷം 1957 ലാണ് KSEB യുടെ സ്ഥാപനം. അതിനും രണ്ട് ദശകം മുമ്പ് തന്നെ തൃശൂരിന്റെ വൈദ്യുതി വിതരണം തൃശൂർ മുനിസിപ്പാലിറ്റിയുടെ കീഴിലായിരുന്നു.കേരളത്തിലാദ്യമായി വൈദ്യുതി ഉല്പാദിപ്പിച്ചത് തന്നെ കണ്ണൻ ദേവൻ കമ്പനിയാണ്. 1901 ൽ .അതിനാൽ മൂന്നാർ പ്രദേശത്തെ വൈദ്യുതി വിതരണം അന്നു മുതൽ തന്നെ കണ്ണൻ ദേവൻ കമ്പനിയാണ് നിർവ്വഹിച്ചു പോന്നിരുന്നത്.

*തൃശൂർ കോർപ്പറേഷൻ*

കേരളത്തിൽ സ്വന്തം നിലയ്ക്ക് വൈദ്യുതി വിതരണം നടത്തുന്ന ഏക നഗരസഭയാണ് തൃശൂർ കോര്‍പ്പറേഷൻ .KSEB യിൽ നിന്ന് 1.12 കോടി യൂണിറ്റ് വൈദ്യുതി പ്രതിമാസം വാങ്ങിയാണ് കോർപ്പറേഷൻ വിതരണം ചെയ്യുന്നത്.രാജഭരണം നിലനിൽക്കുന്ന കാലം മുതൽ തുടങ്ങിയതാണ് ഈ രീതി .തൃശൂർ നഗരസഭാ പരിധിയിൽ ഇലക്ട്രിസിറ്റി കണക്ഷൻ വ്യാപകമായ 1936 ൽ വൈദ്യുതി വിതരണം സംബന്ധിച്ചുണ്ടായ ഒരു തർക്കമാണ് നഗരസഭയുടെ ചുമതലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. തൃശൂരിലെ വൈദ്യുതി വിതരണം നടത്തുന്നതിന് മദ്രാസിലെ ചന്ദ്രിക എന്ന സ്വകാര്യ കമ്പനിയെ ഏല്പിക്കുവാനുള്ള ഒരു ശ്രമം 1936 ൽ കൊച്ചി ഗവണ്‍മെന്റ് നടത്തിയിരുന്നു.ആ തീരുമാനത്തിനെതിരെ 1936 ൽ വലിയ ജനകീയപ്രക്ഷോഭം തന്നെ നടന്നു. പിൽക്കാലത്ത് വൈദ്യുതി പ്രക്ഷോഭം എന്നറിയപ്പെട്ടത് ആ സമരമാണ്.ദിവാന്‍ , ഷണ്‍മുഖം ചെട്ടിയുടെ ഒരാശ്രിതനും തമിഴുനാട്ടുകാരനുമായ ഒരു വ്യക്തി നടത്തിയിരുന്ന ഒരു കമ്പനിയാണ് മദ്രാസിലെ ചന്ദ്രിക .വൈദ്യുതി വിതരണത്തിന്റെ കുത്തകാവകാശം ആ കമ്പനിയെ ഏല്പിക്കുവാനുള്ള നീക്കത്തിനെതിരായി പൊതുജനം ശക്തമായി പ്രതിഷേധിച്ചു.
എ.ആർ.മേനോൻ, ഇക്കണ്ട വാര്യർ, ഇയ്യുണ്ണി തുടങ്ങിയവർ വൈദ്യുതി പ്രക്ഷോഭത്തിന് നേതൃത്വം നൽകി. തൃശൂര്‍ പട്ടണത്തിനകത്തു മാത്രം ഒതുങ്ങിനിന്ന ഈ പ്രക്ഷോഭത്തിന് ജനകീയ മുന്നേറ്റത്തിന്റെ സ്വഭാവം കൈവരിച്ചതോടെ എല്ലാ സമുദായങ്ങളില്‍പ്പെട്ടവരും പങ്കെടുത്തു.

Advertisement

സമരത്തിന് ഫലമുണ്ടായി. വൈദ്യുതി വിതരണം കമ്പനിയെ ഏല്പിക്കുന്നതിൽ നിന്ന് ഗവർമെണ്ട് പിന്മാറി. തുടർന്ന് നഗരത്തിലെ വൈദ്യുതി വിതരണം തൃശൂർ മുനിസിപ്പാലിറ്റി ഏറ്റെടുത്തു. സ്തുത്യർഹമാം വിധം ആ ദൗത്യം നിർവ്വഹിക്കയും ചെയ്തു.ദീർഘകാലം മുനിസിപ്പാലിറ്റി ഏറ്റെടുത്തു നിർവഹിച്ച ആ ദൗത്യം പിന്നീട് കോർപ്പറേഷൻ രൂപികരണത്തോടെ കോർപറേഷന്റെ ചുമതലയിലായി.അങ്ങനെ തൃശൂർ നഗരപരിസരങ്ങളിൽ ഇപ്പോഴും കറണ്ട് വിതരണം കോർപറേഷന്റെ കീഴിലാണ്. കോര്‍പ്പറേഷനു കീഴിലെ വൈദ്യുതി വിഭാഗം പ്രവര്‍ത്തിക്കുന്നത് മികച്ച ലാഭത്തിലാണ്. കോർപ്പറേഷന്റെ അടിയന്തരാവശ്യങ്ങൾക്കുള്‍പ്പെടെയുളള പണം കണ്ടെത്തുന്നത് പോലും വൈദ്യുതി വിഭാഗത്തിൽ നിന്നാണ്.

മൂന്നാർ

കേരളത്തിലെ വൈദ്യുതിയുടെ ചരിത്രത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്. ഈ ദിശയിലുള്ള ആദ്യ സംരംഭം സ്വകാര്യ മേഖലയിലായിരുന്നു. മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽ പ്രൊഡ്യൂസ് കമ്പനി എന്ന ബ്രിട്ടീഷ് കമ്പനിയാണ് ആദ്യമായി സംസ്ഥാനത്ത് വൈദ്യുതി ഉല്പാദിപ്പിച്ചത്.ഇത് ഒരു ജലവൈദ്യുത പദ്ധതിയായിരുന്നു. 1910-ൽ പെരിയാർ നദിയുടെ പോഷകനദിയായ മുതിരപ്പുഴയുടെ വലത് കരയിലാണ് സംസ്ഥാനത്തെ ആദ്യത്തെ ജനറേറ്റിംഗ് സ്റ്റേഷൻ അവർ സ്ഥാപിച്ചത്.തേയില പ്ലാന്റേഷൻ എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാർ കണ്ണന്‍ദേവന്‍ മലനിരകളില്‍ എത്തിയതോടെയാണ് മൂന്നാറിന്‍റെ ചരിത്രം മാറുന്നതും കേരളത്തിൽ വൈദ്യുതി എത്തുന്നതും.വേനലിലും കോടമഞ്ഞു പുതച്ചു നില്‍ക്കുന്ന കണ്ണന്‍ ദേവന്‍ കുന്നുകള്‍ നാണ്യവിളകള്‍ക്കു പറ്റിയ സ്ഥലമായി ബ്രിട്ടീഷുകാർ മനസ്സിലാക്കി.
അതിനായി പൂഞ്ഞാര്‍ രാജാവിൽ നിന്നും മൂന്നാർ മലനിരയിലെ ഒന്നര ലക്ഷത്തോളം ഏക്കര്‍ വനം North Travancore Planting and Agricultural Society എന്ന കമ്പനി ഏറ്റെടുത്തു.

ഒടുവിൽ പല കൈ മറിഞ്ഞ് ആ സ്ഥലം മുഴുവൻ ഫിന്‍ലെ ആന്‍ഡ് മൂര്‍ കമ്പനിയുടെ കയ്യില്‍ എത്തി. 1900-ല്‍ അവർ കണ്ണന്‍ ദേവന്‍ ഹില്‍സ് പ്രൊഡ്യൂസ് എന്ന കമ്പനി രൂപീകരിച്ചു. ആ കമ്പനിയുടെ കീഴില്‍ പിന്നീട് തേയില കൃഷി ആരംഭിച്ചു.23,000 ഏക്കറില്‍ തേയിലകൃഷിയും 18,000 തൊഴിലാളികളും അവരുടെ കുടുംങ്ങളുമായി കണ്ണന്‍ ദേവല്‍ ഹില്‍സ് വില്ലേജ് (KDH) വികസിച്ചു.തേയിലക്കൃഷി തുടങ്ങിയതോടെ ഇല ഉണക്കാൻ ഇലക്ട്രിസിറ്റി കൂടിയേ തീരൂ എന്ന് വന്നു.അങ്ങനെയാണ് മുതിരപ്പുഴയാറിൽ അവർ കേരളത്തിലെ ആദ്യത്തെ വൈദ്യുതി പദ്ധതി ആരംഭിച്ചത്.വൈദ്യുതി ഉല്പാദനം ആരംഭിച്ച കമ്പനി തന്നെ മൂന്നാറിൽ അതിന്റെ വിതരണവും തുടങ്ങി.1957 ൽ KSEB രൂപീകരിച്ചപ്പോഴും മൂന്നാറിലെ വൈദ്യുതി വിതരണം കമ്പനി കൈമാറിയില്ല.ഏറ്റവുമൊടുവില്‍ 1964-ല്‍ കണ്ണന്‍ ദേവൻ കമ്പനി ടാറ്റയുടെ കയ്യില്‍ എത്തിയപ്പോഴും ഇലക്ട്രിസിറ്റി വിതരണം അവർ കൈവെടിഞ്ഞില്ല.മാത്രമല്ല മൂന്നാറിൽ ഉടനീളമുള്ള വൈദ്യുത വിതരണ ശൃംഖല നവീകരിച്ച് പ്രസരണ നഷ്ടം കുറച്ചുകൊണ്ട് ഊർജ്ജ കാര്യക്ഷമതയും മെച്ചപ്പെടുത്തി. മൂന്നാറിലെ വൈദ്യുതി വിതരണാവകാശം ഏറ്റെടുക്കാൻ KSEB കേസ് നടത്തിയെങ്കിലും അനുകൂല വിധി ഉണ്ടായില്ല.അതിനാൽ മൂന്നാറിലിപ്പോഴും വൈദ്യുതി എത്തിക്കുന്നതല്ലാതെ വിതരണം ചെയ്യുന്നതിൽ KSEB ക്ക് പങ്കില്ല.നിലവിൽ കണ്ണൻ ദേവൻ ഹിൽസ് പ്രൊഡ്യൂസ് ഉടമയായ ടാറ്റ ഗ്രൂപ്പാണ് മൂന്നാർ ടൗണിൽ വൈദ്യുതി വിതരണം ചെയ്യുന്നത്.

 524 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
knowledge2 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment3 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment3 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment5 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment5 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment5 hours ago

കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ പ്രഖ്യാപനം മലയാളികളെ ഞെട്ടിപ്പിക്കുന്നത്

Entertainment5 hours ago

ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതി അവതാരക പിൻ‌വലിക്കുന്നു

Entertainment6 hours ago

ഒന്നരലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മലയാള സിനിമ വരുന്നു എന്ന് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു

Featured6 hours ago

എന്തൊരു സിനിമയാണ് നിങ്ങൾ ചെയ്ത് വച്ചിരിക്കുന്നത്

Entertainment6 hours ago

മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജിയോ ബേബി സംവിധാനം ചെയുന്നു

Entertainment6 hours ago

ഇപ്പോഴും ചിലയാളുകളോട് സ്‌ക്രിപ്റ്റ് ചോദിച്ചാല്‍ വലിയ പ്രശ്‌നമാണെന്ന് ആണ് നമിത പ്രമോദ്

Entertainment7 hours ago

ദൃശ്യഭംഗി കൊണ്ടും അവതരണമികവ് കൊണ്ടും മനോഹരമായ സിനിമ – പൊന്നിയിൻ സെൽവൻ ഫസ്റ്റ് റിപ്പോർട്ട്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment18 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment20 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment24 hours ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment5 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Advertisement
Translate »