അനൂപ് മേനോൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പദ്മ . അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘പദ്മ’. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നതും പദ്മ എന്ന കഥാപാത്രം തന്നെയാണ്. വിവാഹേതര ബന്ധവും പെൺകുട്ടികൾ സമൂഹത്തിൽ ചൂഷണം ചെയ്യപ്പെടുന്നതിനെ കുറിച്ചും സിനിമ ചർച്ച ചെയ്യുന്നുണ്ട്. സൈക്യാട്രിസ്റ്റ് ആയ ഡോ. രവി ശങ്കർ എന്ന കഥാപാത്രമായി അനൂപ് മേനോനും പദ്മജയായി സുരഭിയുമെത്തുന്നു. ഇവരുടെ ജീവിതത്തിലേക്ക് മൂന്നാമതൊരു കഥാപാത്രമായ ഹരിദാസ് എന്ന ഗായകൻ എത്തുന്നതോടു കൂടിയാണ് സിനിമയുടെ ഗതി മാറുന്നത്. തികച്ചും ഗ്രാമീണാന്തരീക്ഷത്തിൽ ജീവിച്ചു പോന്ന വീട്ടമ്മയും അവരുടെ ഭർത്താവും നഗരത്തിലേക്ക് താമസം മാറുന്നതും, നഗരത്തിലേക്ക് കൂടുമാറ്റപ്പെടുമ്പോൾ അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. എന്നാൽ ചിത്രം ശരാശരിക്ക്കും താഴെയുള്ള അനുഭവമാണ് തിയേറ്ററുകളിൽ നിന്നും സ്വരൂപിച്ചത്. ചിത്രത്തെ കുറിച്ചുള്ള ഒരു ട്രോൾ റിവ്യൂ വായിക്കാം.
Sanal Kumar Padmanabhan
പത്മ… പടം കാണാത്തവർ വായിക്കരുതേ ….
” രവിയേട്ടാ എനിക്ക് പാട്ടുകാരൻ ഹരിദാസിനെ ഇഷ്ടമാണ് ഞങ്ങൾ തമ്മിൽ ഫിസികൽ റിലേഷനും ഉണ്ടായി ”
എന്നുള്ള തന്റെ ഭാര്യ പത്മയുടെ തുറന്നു പറച്ചിൽ കേട്ട് ആകെ അപ്സെറ്റ് ആയി ഡൌൺ ആയ രവിശങ്കർ രണ്ടെണ്ണം അടിച്ചു കൊണ്ടു വിഷമത്തോടെ കിടക്കാൻ പോകുകയാണ്.കിടക്കുന്നതിനു മുൻപാണ് അയാൾ ആലോചിക്കുന്നത് ഇടയ്ക്കിടെ തന്നെ കാണാൻ വരാറുള്ള പെൺകുട്ടിയെ ഒന്ന് വീഡിയോ കാൾ ചെയ്താലോ എന്ന്..ഒട്ടും മടിച്ചില്ല വിഷമത്തിന്റെ പുറത്തു പാതിരാത്രി ആ കൊച്ചിനെ വീഡിയോ കാൾ ചെയ്തിട്ടു എരിവും പുളിയുമുള്ള ഡയലോഗ് നാലെണ്ണം അണ്ണൻ കീച്ചുകയാണ് ….
ഡയലോഗുകൾ പറഞ്ഞു കഴിഞ്ഞു ഉള്ളിലുള്ള ദുഖവും വിഷമവും അല്പം കുറഞ്ഞപ്പോൾ ആണ് അണ്ണൻ അറിയുന്നത് അണ്ണന്റെ പെരുമാറ്റം കണ്ടു അപ്പുറത്തെ പെങ്കൊച്ചു ആകെ ഷോക്ക് ആയെന്നും ആ കൊച്ചു ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും ..!!!അകെ കുടുങ്ങിയ അണ്ണനെ സഹായിക്കാൻ ഭാര്യ പത്മ വരുന്നു…… സംഭവം നൈസ് ആയി ഡീൽ ചെയ്യുന്നു …. തന്നെ ഒരു ആപത്തിൽ നിന്നും രക്ഷിച്ച പത്മയുടെ ആ തെറ്റ് അണ്ണൻ പൊറുക്കുന്നു ….ശുഭം ……🙏🙏
അതിന്റെ കൂടെ സൈഡിൽ കൂടെ….തന്റെ ഭാര്യക്ക് , യോഗ ഇൻസ്ട്രക്റ്ററുമായി ലെസ്ബിയൻ റിലേഷൻ ഉണ്ടെന്നു കരുതുന്ന ഭർത്താവിന്റെ അനുഭവം …രവിശങ്കറും സുഹൃത്ത് ടോണിയുമായുള്ള സംഭാഷണത്തിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ” എം എൽ എ ജോർജിന്റെ ഭാര്യ റീത്തയും ഒരു ജൂനിയർ ഡോക്ടറും കാറിൽ വച്ചുള്ള പരിചയപെടലിന്റെ കഥ ……”
പോൺ സൈറ്റ് അയച്ചു കൊടുത്തു അയൽവക്കത്തെ പെങ്കൊച്ചിനെ വശികരിച്ചു കടന്നു കളഞ്ഞ അങ്കിളിന്റെ കഥ …രവി ശങ്കരിന്റെ സുഹൃത്തിന്റെ ടോണി യുടെ ഭാര്യ അമലയും ആർക്കിടെക്ട് ആയ കാമുകനും നട്ടുച്ചക്ക് തട്ടുമ്പുറത്തു നിന്നും താഴെ നടുവും തല്ലി വീണ മസാല കഥ ..ഹോട്ടൽ ഉടമസ്ഥാൻ നെൽസൻ മാത്യു വിന്റെ ശോഭനയുടെ സൈഡ് കട്ട് ഉള്ള ഭാര്യയും ആക്ടർ അർജുൻ ദാസുമായുള്ള ആരുടെയും കരളലിയി പ്പിക്കുന്ന ബന്ധം …രവിശങ്കരുടെ ഭാര്യ പത്മയും പാട്ടുകാരൻ ഹരിദാസും ആയുള്ള പാട്ടുകളിലൂടെ സ്വാന്തനമായി മാറിയ ബന്ധം ..രവിയുടെ നാട്ടിലെ സുഹൃത്ത് ഒരിക്കൽ വിലാസിനിയേടത്തീടെ വീട്ടിൽ കയറവേ അവരുടെ ഭർത്താവ് സ്ക്രൂ ഡ്രൈവറിന് കുത്തിയ ചോരയുടെ മണമുള്ള കദന കഥ ….തുടങ്ങിയ കഥകളും…….
പത്മ …എ ഫിലിം ബൈ അനൂപ് മേനോൻ ….🙏ഇങ്ങേർക്ക് ഇതിനും മാത്രം ഇമ്മാതിരി കഥകൾ എവിടുന്നു കിട്ടുന്നോ ആവോ….നാളെ ഒരുപക്ഷെ ക്രീം ബിസ്കറ്റിൽ ക്രീം ഇല്ലാതെ വന്നേക്കാം…. എന്നാലും അവിഹിതമില്ലാത്തൊരു അനൂപ് മേനോൻ സിനിമ സ്വപ്നങ്ങൾക്കുമപ്പുറേയാണ് ..