റഫാല്‍ ഇടപാട് നേരും നുണയും.

0
338

റഫാല്‍ ഇടപാട് നേരും നുണയും.

നമ്മൾ ഓർഡർ നൽകിയതിലും മൂന്നിരട്ടി പണം നൽകി എത്തിച്ച 5 റഫാൽ വീമാനങ്ങൾക്ക് എന്ത് കൊണ്ട് വിലകുടിഎന്നുള്ളത് എന്നുള്ളത് നമുക്കൊന്നു പരിശോധിക്കാം

ഖത്തർ എന്ന അറബ് രാജ്യം റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങിയത് വളരെ കുറഞ്ഞ പണം കൊടുത്തായിരുന്നു എന്ന് വിമർശകർ നിരന്തരം പറയുകയും നമ്മുടെ സർക്കാറിനെ ഇകഴ്ത്തി കളിയാക്കുകയും ചെയ്യുന്നതായി കാണുന്നു. ഈ ദേശ ദ്രോഹികൾക്കുള്ള മറുപടിയാണ് ഈ പോസ്റ്റ് .എന്തുകൊണ്ട് നമ്മൾ കൂടുതൽ പണം കൊടുത്തു എന്നും എന്തുകൊണ്ട് ഖത്തർ കുറഞ്ഞ പണം കൊടുത്തു എന്നും നമുക്കൊന്ന് പരിശോധിക്കാം. ആദ്യമേ പറയട്ടെ ഖത്തർ വാങ്ങിയ റഫാൽ വിമാനങ്ങൾ ബേസ് മോഡൽ യുദ്ധ വിമാനമാണ് അതുകൊണ്ടാണ് അവർക്ക് കുറഞ്ഞ വിലക്ക് കിട്ടിയത്. നമ്മൾ വാങ്ങിയ റഫാൽ യുദ്ധ വിമാനം ഫുൾ ഓപ്‌ഷൻ ആണ്.
ഉദാഹരണത്തിന് നമ്മൾ ഒരു കാർ വാങ്ങാൻ വേണ്ടി സുസുക്കി വാഹനത്തിന്റെ ഷോറൂമിൽ പോയാൽ അവിടെയുള്ള സെയിൽസ് ആളുകൾ നമ്മുക്ക് വണ്ടികളെ പരിചയപ്പെടുത്തും അതെങ്ങനെയാണ് എന്നുള്ളത് നമുക്കൊന്ന് നോക്കാം. പുത്തന്‍തലമുറ വാഹനങ്ങളുടെ ബേസ് മോഡലും ഫുള്‍ ഓപ്ഷനും തമ്മില്‍ മൂന്നും നാലും ലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. ബേസ് മോഡല്‍ വാഹനത്തില്‍ വില കുറഞ്ഞായിരിക്കും ഉണ്ടാവുക കാരണം അതിൽ ഫെസലൈറ്റിസ് കുറാവായിരിക്കും ഉണ്ടാവുക. എന്നാൽ ഫുൾ ഓപ്‌ഷൻ കാറുകൾക്ക് വില കുടിയുമിരിക്കും. ഇനി ഖത്തർ വാങ്ങിയ റഫാലും നമ്മൾ വാങ്ങിച്ച റഫാലും തമ്മിലുള്ള വ്യത്യാസങ്ങൾ ഒന്ന് പരിശോധിക്കാം

1 )ഖത്തർ വാങ്ങിയ റാഫേൽ ഗിയർ ആട്ടോമാറ്റിക് അല്ല നോർമൽ ആണ്. നമ്മുടേത് ആട്ടോമാറ്റിക് ഗിയർ സിസ്റ്റമാണ് അതുകൊണ്ട് തന്നെ ഗിയർ മാറ്റം കയറ്റം വരുമ്പോൾ മാറ്റി കൊടുക്കേണ്ട ആവുശ്യം പട്ടാളക്കാർക്ക് വേണ്ടി വരില്ല ആനേരം നമ്മുക്ക് ശത്രുക്കളെ വെടിവെച്ചിടാം. എന്നാൽ ഖത്തർ റാഫേലിന് അത് കഴിയില്ല.
2 ) ഖത്തർ വാങ്ങിയ റാഫേലിനു സൈഡ് മേരിയർ ഇല്ല. എന്നാൽ നമ്മുടെ റാഫേലിന് സൈഡ് മേരിയറും ഉണ്ട് അത് ഓട്ടോമാറ്റിക്ക് ആയി മടക്കി വെക്കാനും സാധിക്കുന്നതാണ്. ഇതുകൊണ്ടുള്ള ഗുണം പിന്നിൽ നിന്നും വരുന്ന ശത്രുവിനെ നമ്മുക്ക് കണ്ണാടിയിലൂടെ കാണാൻ സാധിക്കും. എന്നാൽ ഖത്തർ വാങ്ങിയ റാഫേലിന് അതിനുള്ളിൽ കയറിയാൽ പിന്നിൽ നിന്നും ശത്രുക്കൾ വരുന്നുണ്ടെങ്കിൽ കാണണമെങ്കിൽ തല തിരിച്ചു പിടിച്ചു നോക്കണം. എങ്ങനെയുണ്ട് ഫുൾ ഓപ്‌ഷനും ബേസ് മോഡലും തമ്മിലുള്ള മാറ്റം.
3 )ഖത്തർ വാങ്ങിയ റാഫേലിനു ഫ്രണ്ട് വൈപ്പറും ബാക്ക് വൈപ്പറുമില്ല. എന്നാൽ നമ്മൾ വാങ്ങിയ റാഫേലിന് ഇത് രണ്ടുമുണ്ട് മഴ ഉണ്ടായാൽ അത് ആട്ടോമാറ്റിക് വർക്ക് ആവും എന്നാൽ ഖത്തർ റാഫേലിന് ഒരാൾ തുണികൊണ്ടു ഗ്ലാസ്സുകൾ തുടക്കേണ്ട അവസ്ഥയാണുള്ളത്.
4) ഖത്തർ വാങ്ങിയ റാഫേലിനു ഡോർ ഗ്ലാസ്സ് തുറക്കണമെങ്കിൽ കൈകൊണ്ടു തിരിച്ചു വേണം തുറക്കാൻ. എന്നാൽ നമ്മൾ വാങ്ങിയ റാഫേലിന് ഉള്ളിൽ തന്നെ അതിനുള്ള ഒരു സ്വിച് അമർത്തിയാൽ മതി താനെ തുറക്കും പറക്കുമ്പോൾ കാറ്റ് കൊള്ളാനും മറ്റും വളരെ ഉപയോഗമാണ് അതുമല്ല തിരിച്ചു തുറക്കുന്ന സമയം ലാഭിക്കാം അങ്ങനെ കിട്ടുന്ന സമയം പാകിസ്ഥാനെയും,ചൈനയെയും നമ്മുക്ക് തുരത്തുകയും ചെയ്യാം.
5 ) ഖത്തർ വാങ്ങിയ റാഫേലിനു സൈഡ് ഇൻഡിക്കേറ്റർ ഇല്ല എന്നാൽ നമ്മളുടെ റാഫേലിന് സൈഡ് ഇൻഡിക്കേറ്റർ ഉണ്ട് അതുകൊണ്ടുള്ള ഗുണം എന്താണ് എന്നുവെച്ചാൽ പിന്നാലെയും മുന്നിലെയും ശത്രുക്കളെ നമ്മുക്ക് തെറ്റി ധരിപ്പിച്ചു വിമാനം പറത്താൻ സാധിക്കുമെന്നതാണ് എന്നാൽ ഖത്തർ പട്ടാളത്തിന് അത് സാധിക്കില്ല വലത്തോട്ട് സിഗ്നൽ ഇട്ടു ഇടത്തോട്ട് തിരിക്കുക എന്നുള്ളത് അവർക്ക് കൈ പുറത്തേക്ക് കാണിച്ചു ചെയ്യേണ്ടി വരും നമുക്ക് അതുവരില്ല എന്ന് മാത്രമല്ല നമ്മുടെ ശത്രുവിനെ തെറ്റിദ്ധരിപ്പിച്ചു കൊല്ലുകയും ചെയ്യാം.
6) ഖത്തർ വാങ്ങിയ റാഫേലിനു ഉള്ളിൽ എസി യില്ല എന്നാൽ നമ്മൾ വാങ്ങിയതിൽ എസിയുണ്ട് അതുകൊണ്ടു ക്ഷീണം അറിയാതെ യുദ്ധം ചെയ്യാം.
7 ) ഖത്തർ വാങ്ങിയ റാഫേലിനു സ്റ്റെപ്പിനി ടയറും ജാക്കിയുമില്ല എന്നാൽ നമ്മൾ വാങ്ങിയതിന് ഇതെല്ലാം ഉണ്ട്. ഇനി പറക്കുമ്പോൾ ടയർ പഞ്ചർ ആയാലും നമ്മുക്ക് സുഖമമായി മാറ്റി യുദ്ധം തുടരാം.
8 ) ഏറ്റവും വലിയ സംഭവം എന്താണ് എന്നുവെച്ചാൽ ഖത്തർ വാങ്ങിയ റാഫേലിനു റിവേസ് ഗീറും ലൈറ്റുമില്ല എന്നാൽ നമ്മൾ വാങ്ങിയ റാഫേലിന് ഇത് രണ്ടും ഉണ്ട് നമുക്ക് വേണമെങ്കിൽ റിവേസിലും പറക്കാം.
9 ) ഖത്തർ വാങ്ങിയ റാഫേലിനു ഫോഗ് ലാംപ്‌ ഇല്ല എന്നാൽ നമ്മൾ വാങ്ങിയ റാഫേലിന് ഫോഗ് ലാംപ് ഉണ്ട് എന്ന് മാത്രമല്ല കോഡകളും കാർ മേഘവും മൂടിയ സ്ഥലങ്ങളിൽ നമ്മുക്ക് അനായാസം യുദ്ധം ചെയ്യാം നമ്മുടെ പ്രധാന മന്ത്രിയുടെ സ്‌പെഷൽ നിർദ്ദേശ പ്രകാരമാണ് ഇങ്ങനെയൊരു ഫോഗ് ലാംപ് ഫ്രാൻസ് നമ്മുക്ക് ഫിറ്റ് ചെയിതു തന്നത് കാരണം നമ്മുടെ പ്രധാനമന്ത്രി കാർമേഘ യുദ്ധ വിദഗ്ധൻ കൂടിയാണല്ലോ നമുക്ക് അഭിമാനിക്കാം ഒരു ഇന്ത്യക്കാർ ആയതിൽ.
10 )ഖത്തർ വാങ്ങിയ റാഫേലിനു റിവേസ് ക്യാമറയും ടച് സ്ക്രീനും ഒന്നും തന്നെയില്ല എന്നാൽ നമ്മൾ വാങ്ങിയ റാഫേൽ വിമാനത്തിന് ഇതെല്ലം ഉണ്ട് പിന്നിൽ നിന്നും വരുന്നവരെ ടച് സ്‌ക്രീനിൽ കാണാൻ സാധിക്കും ഉടനെ നമുക്ക് അയാൾക്ക് നേരെ വെടിവെക്കാം.

ഇനി ഖത്തറിന് വേണമെങ്കിൽ ബേസ് മോഡൽ റാഫേൽ വിമാനം വില കുറഞ്ഞ അനുബന്ധ ഘടകങ്ങള്‍ പിടിപ്പിച്ച് ഫുള്‍ഓപ്ഷന്‍ വിമാനമാക്കാൻ പറ്റും എന്നാലും നമ്മുടെ ക്വാളിറ്റി ഉണ്ടാവില്ല. അതുമല്ല നമ്മുടെ ഫുൾ ഓപ്‌ഷൻ റാഫേൽ വിൽക്കാൻ വെക്കുമ്പോൾ നമ്മുടെ ധന മന്ത്രിക്ക് നല്ല സെക്കണാണ്ട് വില പറയാനും ഇതുമൂലം സാധിക്കും എന്ന് മാത്രമല്ല പൂജ ചെയിതു നാരങ്ങയും മുളകും വെച്ച കരുത്തനായ റാഫേൽ വേറെ എവിടെ നിന്നും കിട്ടില്ല. എന്നാൽ ഖത്തറിന്റെ ബേസ് മോഡലിന് ആളുകൾ തീരെ വിലയും കാണില്ല എന്നുള്ളതാണ് വാസ്തവം.

കാര്യങ്ങൾ ഇങ്ങനെ ആയിരിക്കെ പ്രിയ രാജ്യ ദേശ സ്നേഹികളെ നമ്മുടെ സർക്കാർ നമുക്ക് വേണ്ടിയാണ് ഇത്രയും ഓപ്‌ഷനും സുരക്ഷയുമുള്ള റാഫേൽ വിമാനം വാങ്ങിയത്. എന്നാൽ ഖത്തർ നോക്കണം അവർക്ക് അവരുടെ രാജ്യത്തെ ജനങ്ങളോടു കുറില്ലാത്ത രാജാവാണ് അവിടെ ഭരിക്കുന്നത് ഇല്ലങ്കിൽ ബെയിസ് മോഡൽ റാഫേൽ വാങ്ങുമോ ?. നമ്മുടെ രാജ്യത്തെ രാജാവിനെ നോക്കു നമ്മുടെ രാജാവ് നേരിട്ട് അവിടെ പോയി നോക്കിയാണ് എല്ലാം വാങ്ങിയത് അതും പോരാഞ്ഞു നമ്മുടെ രാജ്യത്തെ പാപ്പരായി കൊണ്ടരിക്കുന്ന ഒരു ദേശ സ്നേഹിക്കു ഇതിന്റെ മെയിന്റനസ് പണിയും നൽകി ദേശ സ്നേഹം ഊട്ടി ഉറപ്പിക്കുകയും ചെയിതു. ഇത്രയും വില കൂടുതൽ കൊടുത്തത് കൊണ്ട് ഇപ്പോൾ ആർക്കാണ് ഗുണം ഉണ്ടായത് നമ്മൾ ദേശ സ്നേഹികൾക്ക് മാത്രം. ഇതൊന്നും പറ്റാത്ത രാജ്യ ദ്രോഹികളുടെ രാജ്യം കൂടിയാണ് നമ്മുടെ ഭാരതം യ അവർക്കിതൊന്നും പറഞ്ഞാൽ മനസിലാവില്ല അവർ ഇപ്പോഴും നമ്മുക്കെതിരിലാണ് ജയ് ഭാരത് മാതാ.