ഞാൻ ഒരു സംഘിയല്ല, പക്ഷെ….

0
273

നമുക്കിടയിൽ പതിയിരിക്കുന്ന നിഷ്പക്ഷമതികൾ എന്ന് അഭിനയിക്കുന്ന വർഗ്ഗീയവാദികളെയാണ് ശരിക്കും സൂക്ഷിക്കേണ്ടത്. അത്തരം മനസുള്ളവരെ ഇവിടെ സൃഷ്ടിച്ചത് മതധ്രുവീകരണം ഫലപ്രദമായി ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം തന്നെയാണ്. മുസ്‌ലിം വിരോധമാണ് നിഷ്പക്ഷമതികളുടെ പൊതുവെയുള്ള പ്രത്യേകത . എന്നാൽ കേരളം പോലൊരു സമൂഹത്തിൽ ‘സംഘി’ എന്ന വാക്കിനെ അത്രത്തോളം പരിഹാസ്യമായി ആണ് കാണുന്നത് . അതുകൊണ്ടു തന്നെ നിഷ്പക്ഷ വർഗ്ഗീയവാദികൾ സംഘി എന്ന പേരെടുത്തണിയാൻ ആഗ്രഹിക്കുന്നില്ല. അവർ “ഞാനൊരു സംഘിയല്ല പക്ഷെ” എന്ന മുൻ‌കൂർ ജാമ്യത്തോടെ കൊടും വർഗ്ഗീയതയും മുസ്‌ലിം വിരോധവും പറഞ്ഞുകൊണ്ടേയിരിക്കും. അത്തരക്കാരെ തുറന്നുകാട്ടുന്ന ഒരു പോസ്റ്റ്

ഞാൻ ഒരു സംഘിയല്ല, പക്ഷെ….

Rafeeque Mohamed

എങ്ങാണ്ടോ ഉള്ള ഡൽഹിയിൽ ആരാണ്ടോ തമ്മിൽ എന്താണ്ടോ പ്രശ്നങ്ങൾ നടക്കുന്നതും പറഞ്ഞു ഈ ഫേസ്ബുക്കിൽ നമ്മൾ ജാതീം മതോം പറഞ്ഞു പരസ്പരം വെല്ലുവിളിക്കുന്നത് നിർത്തിയാൽ തന്നെ എല്ലാ പ്രശ്നങ്ങളും തീരും, മനുഷ്യന് സ്വസ്ഥത കിട്ടും.മതവും ജാതിയും രാഷ്ട്രീയവുമൊന്നും കൊണ്ട് നമുക്ക് ഒരു നേട്ടവുമില്ല. അങ്ങ് ദൂരെ ഡൽഹിയിലോ എങ്ങാണ്ടോ ആരാണ്ടോ എന്താണ്ടോ നടക്കുന്നതും പറഞ്ഞു വിലപിക്കാതെ നമ്മുടെ ഈ കുഞ്ഞു ജീവിതം നമുക്ക് സന്തോഷത്തോടെ ജീവിക്കാം. ചുമ്മാ നിങ്ങളുടെ മനസ്സിൽ തോന്നുന്നതെല്ലാം ഫേസ്ബുക്കിൽ എഴുതിയിട്ട് എന്നെപ്പോലുള്ള നിഷ്പക്ഷമതികളിൽപ്പോലും എന്തിനാ വെറുതെ വിദ്വേഷവും മതരാഷ്ട്രീയ ചിന്തകളും ഉണ്ടാക്കുന്നത്. അതുകൊണ്ട് എന്റെ ഫ്രണ്ട്ലിസ്റ്റിൽ ഉള്ള എല്ലാവരും ജാതി മത ചിന്തകൾ മാറ്റി വെച്ച് മനുഷ്യരെ മനുഷ്യരായി കാണണം. എങ്ങാണ്ടോ ഉള്ള ഡൽഹിയിൽ ആരാണ്ടോ തമ്മിൽ എന്താണ്ടോ നടക്കുന്നത് പറഞ്ഞു ജാതി മത ഭ്രാന്തന്മാരും ഇമ്രാൻ കുഞ്ഞുങ്ങളും സുഡാപ്പികളും ഫേസ്ബുക്കിൽ എരിതീയിൽ എണ്ണ ഒഴിച്ച് എന്നെപ്പോലുള്ള നിഷ്പക്ഷമതികളുടെ സമാധാനം കളയരുത്. ജാതിയും മതവും രാഷ്ട്രീയവും നമുക്ക് ഒന്നും നേടിത്തരില്ല. നമ്മുടെ കുഞ്ഞു ജീവിതം നമുക്ക് സന്തോഷമായി ജീവിക്കാം.
എന്ന്
ഉണ്ണിക്കുട്ടൻ പി കെ
ഒപ്പ്

(ഫ്ലാഷ് ബാക്ക്)
ഞാൻ ഒരു സംഘിയല്ല, പക്ഷെ….
കഴിഞ്ഞ മണ്ഡല മാസത്തിൽ ഡൽഹിയിലെങ്ങാണ്ടോ ഉള്ള ഏതോ സുപ്രീം കോടതിയുടെ വിധി ഉത്തരവുണ്ടെന്നും പറഞ്ഞു കുറെ മറ്റേടത്തെ %$%$ പെണ്ണുങ്ങളെ ശബരിമല ശാസ്താവിന്റെ പതിനെട്ടാം പടി ചവിട്ടാൻ പറഞ്ഞയച്ച പരനാറി വിജയന്റെയും അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത &$%@%$*അന്തംകമ്മി മറ്റൊന്മാരുടെയും കളികളെ കുറിച്ച് ഞാൻ ഫേസ്ബുക്കിൽ ഡെയിലി നാല് തവണ എഴുതിയത് ശബരിമല ശാസ്താവിന്റെ ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രമായിരുന്നു. നൈഷ്ഠിക ബ്രഹ്മചാരിയായ പമ്പാ വാസന്റെ ആരണ്യകത്തിലേക്കാണ് ആ പരനാറി മറ്റവനും കുറേ പന്ന കൂ &$&%&*$ പെണ്ണുങ്ങളെ അയച്ചു ഞങ്ങളുടെ വികാരം വ്രണപ്പെടുത്തിയത്. എന്റെയൊക്കെ പ്രൊഫൈൽ പിക്കിൽ “വിധിയെന്തായാലും ശബരിമലക്കൊപ്പം” എന്ന് എഴുതിയപ്പോഴാണ് ആ പന്ന പൂ &-$-%കൾ മുട്ട് മടക്കിയത്.
ഞാൻ ഒരു സംഘിയല്ല, പക്ഷേ……
ഭാരതത്തിന്റെ അഖണ്ഡത നശിപ്പിക്കാൻ പാകിസ്ഥാന്റെ അച്ചാരം വാങ്ങി ജിഹാദി പന്നികളായ ഇമ്രാൻ കുഞ്ഞുങ്ങളുടെ കയ്യിൽ നിന്നും ഭാരതത്തെ രക്ഷിച്ചു ലോകത്തെ നമ്പർ വൺ ശക്തിയാക്കാൻ ഭാരതാംബയുടെ പുത്രനായ മോദിജിക്ക് മാത്രമേ കഴിയുള്ളൂ എന്ന് എല്ലാ രാജ്യസ്നേഹികളെയും പോലെ എനിക്കും അറിയാവുന്നത് കൊണ്ട് മാത്രമാണ് കേജ്രിവാൾ മുഖ്യമന്ത്രി ആകുന്നത് വരെ മോദിജിയുടെ ചിത്രം എന്റെ കവർ പേജ് ആക്കിയത്. സർജ്ജിക്കൽ സ്‌ട്രൈക്കിനെ കുറിച്ചുള്ള പാഞ്ചജന്യത്തിന്റെ പോസ്റ്റുകൾ എത്രയെണ്ണം ഞാനും ഷെയർ ചെയ്തു. നമ്മുടെയൊക്കെ അഭിമാനമായ സെൻകുമാർജിയുടെ വിജ്ഞാന പ്രദമായ എത്രയെത്ര പോസ്റ്റുകളാണ് ഞാൻ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നത്.
ഞാൻ ഒരു സംഘിയല്ല, പക്ഷെ…..
പാകിസ്ഥാന്റെ അച്ചാരം വാങ്ങി അകത്തും പുറത്തുമുള്ള രാജ്യദ്രോഹികളായ മലദ്വാർ ജിഹാദികളുടെ മുഖമടച്ചു മോദിജി ചിപ്പുള്ള രണ്ടായിരത്തിന്റെ നോട്ട് ഭാരതത്തിൽ അച്ഛാദിൻ കൊണ്ട് വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് നോട്ട് നിരോധനത്തെയും സ്വിസ് ബാങ്കിലെ പതിനഞ്ചു ലക്ഷം കിട്ടുന്നതിനെയും പ്രകീർത്തിച്ചുള്ള കാവിപ്പട പോസ്റ്റുകൾ ഞാൻ ഷെയർ ചെയ്തിരുന്നത്. അവസാനം CCA NPR കൊണ്ട് ഭാരതാംബയെ സ്നേഹിക്കുന്ന രാജ്യസ്നേഹമുള്ള ആർക്കും ഈ രാമരാജ്യം വിട്ട് പോകേണ്ടി വരില്ലെന്ന ജനം ടീവി വാർത്തയും സന്ദീപ് വാരിയർജിയുടെ സന്ദേശവും എന്റെ എല്ലാ മുസ്ലിം സുഹൃത്തുക്കൾക്കും ഞാൻ വാട്സാപ്പ് ഷെയർ ചെയ്യാറുണ്ടായിരുന്നു.
ഞാൻ ഒരു സംഘിയല്ല, പക്ഷെ….
ഞാനും കൂട്ടുകാരും സൗദിയിൽ സേവനം ചെയ്യാൻ വന്ന സമയത്ത് ഒരു റിയാലിന് 14 രൂപ കിട്ടിയിരുന്നത് വികസിപ്പിച്ചു ഇപ്പോ ഇരുപത് രൂപ ആക്കി തന്ന മോദിജി കഴിഞ്ഞിട്ടേ എനിക്ക് ബാക്കി എന്തുമുളളൂ.
അതുകൊണ്ടു എന്റെ ഫ്രണ്ട്ലിസ്റ്റിലുള്ള മതഭ്രാന്തന്മാരായ ആളുകളോട് എനിക്ക് പറയാനുള്ളത് എങ്ങാണ്ടോ കിടക്കുന്ന ഡൽഹിയിൽ ആരാണ്ടോ തമ്മിൽ എന്താണ്ടോ പ്രശ്നങ്ങൾ നടക്കുന്നെന്ന് പറഞ്ഞു എരിതീയിൽ എണ്ണയൊഴിച്ചു എന്നെപ്പോലുള്ള നിഷ്പക്ഷമതികളെയും പ്രകോപിക്കരുത്.