ട്രോയ് ട്രോജൻ യുദ്ധം എന്നൊക്കെ കേൾക്കുമ്പോൾ തന്നെ പണ്ട് കേട്ടിട്ടുള്ള യവന കഥയിലെ മരക്കുതിരയുടെ കഥകൾ ഓർമ്മ വരും. വോൾഫ് ഗ്യാങ് പീറ്റേഴ്സൺ സംവിധാനം ചെയ്ത “ട്രോയ്” എന്ന സിനിമ മിക്കവരും കണ്ടതായിരിക്കും, വളരെ മികച്ച സിനിമയാണ്, ലോകം മുഴുവൻ സൂപ്പർ ഹിറ്റ് ആയ സിനിമയുമാണ്, ബൃഹത്തായ ഒരു മഹാകാവ്യം കേവലം രണ്ടുമണിക്കൂറിലേക്ക് കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന വെട്ടിച്ചുരുക്കലുകൾ സിനിമയുടെ ഭംഗി കെടുത്താതെ സംവിധായകനും തിരക്കഥാകൃത്ത് ബനിയോഫും ശ്രമിച്ചിട്ടുണ്ട്.. എന്നാൽ ഹോമറിന്റെ ഇലിയഡ് വായിച്ചിട്ടുള്ളവർക്കും, ട്രോജൻ യുദ്ധത്തിന്റെ യഥാർത്ഥ കഥ അറിയാൻ ആഗ്രഹമുള്ളവർക്കും, ആ സിനിമയിൽ ആ കഥയുടെ പൂർണ്ണത കണ്ടെത്താത്തവർക്കും ഒക്കേ കാണാവുന്ന സീരിയസ് ആണ് “ട്രോയ് ഫാൾ ഓഫ് എ സിറ്റി”..

സീരീസിന്റെ ഏറ്റവും വലിയ പ്രത്യേകത ആയി എനിക്ക് തോന്നിയത് ദൈവങ്ങളുടെയും അവതാരങ്ങളുടെയും സ്ഥാനത്തേക്ക് കറുത്ത വർഗ്ഗക്കാരെ കയറ്റിവെച്ചതാണ്.! സിനിമകൾ കാണാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് ഒരു ഗ്രീക്ക് ദേവതയെ കാണിക്കുമ്പോൾ ഒരു കറുത്ത വർഗ്ഗക്കാരിയെ കണ്ടത്..! വളരെയേറെ സന്തോഷം തോന്നിയ ഒരു നിമിഷം ആയിരുന്നു അത്. ട്രോയ് എന്ന സിനിമയിൽ സുന്ദരന്മാരും സുന്ദരികളും മാത്രമാണ് ആ കഥാപാത്രങ്ങൾ എങ്കിൽ “അഖില്ലസ് എന്ന യുദ്ധവീരൻ പോലും ഇതിൽ കറുത്ത വർഗ്ഗക്കാരൻ ആണ്..എന്തിന് ദേവന്മാരുടെ തലവനായ സ്യൂസ് പോലും.

ഗ്രീക്ക് ഇതിഹാസങ്ങളെ കുറിച്ച് പറയുമ്പോൾ സാധാരണ കാണുന്നതിൽ വ്യത്യസ്തമായി ഇങ്ങനെ ഒരു കാഴ്ച ഒരുക്കി വെച്ച അതിൻറെ അണിയറ പ്രവർത്തകരേ അഭിനന്ദിക്കാം.വാസ്തവത്തിൽ ട്രോയ് സിനിമയിൽ കണ്ടതല്ല യഥാർത്ഥ കഥ എന്ന് ഈ സീരീസ് കാണുമ്പോഴാണ് നമുക്ക് മനസ്സിലാകുന്നത്.! അതോടൊപ്പം തന്നെ ദൈവങ്ങളും ദൈവ സങ്കല്പങ്ങളും ദൈവങ്ങളുടെ മനുഷ്യക്കുരുതി ഉൾപ്പെടെ ആവശ്യപ്പെട്ടുകൊണ്ടുള്ള വിചിത്രമായ ഇടപെടലുകളും ഒക്കെ ഗോത്ര കാലഘട്ടത്തിൽ അവർ സൃഷ്ടിച്ചെടുത്ത ആ ദൈവങ്ങളുടേയും മനുഷ്യരുടെയും അന്നത്തെ ജീവിതാവസ്ഥകൾ ഒക്കെ വ്യക്തമായി വരച്ചുകാട്ടുന്നു..

ദൈവങ്ങൾക്ക് വേണ്ടി സ്വന്തം മക്കളെ കുരുതി കൊടുക്കാൻ മടിയില്ലാത്ത മനുഷ്യരൊക്കെ ഇപ്പോഴും ഉള്ളതിനാൽ ട്രോജൻ യുദ്ധകഥയിൽ ഉള്ള കുരുതികൾ ഞെട്ടിച്ചില്ല. എന്നാലും യുദ്ധ വിജയത്തിന് വേണ്ടി കടൽ കടക്കാൻ വേണ്ടി സ്വന്തം മകളെ കുരുതി കൊടുക്കുന്ന സീനുകൾ ഒക്കെ ആധുനിക മനുഷ്യരായ നമ്മളെ ഞെട്ടിക്കുന്നതാണ്..! സിനിമയിൽ നിന്ന് വ്യത്യസ്തമായി ആ ഒരു മഹാകാവ്യം വായിച്ച ഒരു ഫീൽ ഈ സീരീസിന് തരാൻ കഴിയും.! എന്നാൽ തന്നെ വായനയിൽ നിന്ന് വ്യത്യസ്തമായി കിടിലൻ വിഷ്വലുകളിലൂടേ നമുക്ക് കഥ മനസ്സിലാക്കാൻ സാധിക്കും.! ഭയങ്കര ത്രില്ലിംഗ് എൻഗേജിംഗ് സീരിസ് ഒന്നുമല്ല, ഇതിഹാസ കാവ്യങ്ങളോട് താല്പര്യം ഉള്ളവർക്കും പുരാതന കഥകൾ വെള്ളിത്തിരയിൽ കാണാൻ താല്പര്യമുള്ളവർക്കും വളരെ മികച്ച അനുഭവമായിരിക്കും.!

You May Also Like

ഗ്ലാമർ വസ്ത്രങ്ങളിൽ ഞെട്ടിക്കുന്നു ആഭാ പോൾ

അഭിനേത്രിയും മോഡലുമാണ് ആഭാ പോൾ. 2013 ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച രൂപേഷ് പോൾ…

അയൽവാസിയുടെ കൊലപാതകം നേരിൽ കണ്ട എമ്മയും വധിക്കപ്പെടുമോ ?

Blink(1993)???????????????? ഒരു കിടിലൻ ക്രൈം ത്രില്ലർ സിനിമ പരിചയപ്പെടാം. ചിക്കാഗോയിലെ അന്തയായ ഒരു സംഗീതജ്ഞയാണ് എമ്മ…

കാർത്തി നായകനായ ‘ജപ്പാൻ’ – ടീസർ പുറത്തിറക്കി

കാർത്തി നായകനായ ‘ജപ്പാൻ’ – ടീസർ പുറത്തിറക്കി. കാർത്തിയുടെ ഇരുപത്തി അഞ്ചാമത്തെ സിനിമയായ ‘ജപ്പാൻ’ ബ്രഹ്മാണ്ഡ…

സ്വന്തം ഓർമകളുമായി, നീറ്റലോടെയുള്ള മനസുമായിട്ടേ തിയേറ്ററിൽ നിന്ന് പുറത്ത് ഇറങ്ങു… തീർച്ച

Raj Narayan കുറച്ചധികം വർഷങ്ങൾക്ക് ശേഷം കണ്ടൊരു നല്ലൊരു ‘ഫാമിലി ലവ് സ്റ്റോറി’…..അതേ, ആ വാക്ക്…