ഇവന്‍ ശിവമണിയെ കടത്തി വെട്ടുമല്ലോ; ഈ കുഞ്ഞു പയ്യന്‍സ് നാളെത്തെ താരം !

345

പ്രമുഖ ഡ്രം വായനക്കാരന്‍ ശിവമണിയുടെ ചടുലമായ വേഗം കണ്ടിട്ട് വാ തുറന്നു നിന്നിട്ടുണ്ടാകും നമ്മളില്‍ പലരും. അതുപോലൊരു വിദ്വാനെ അധികമെങ്ങും എന്നല്ല മറ്റെവിടെയും കണ്ടിട്ടും ഉണ്ടാകില്ല. എന്നാല്‍ നമ്മളിവിടെ ഒരു കുഞ്ഞു പയ്യന്‍സിനെ പരിചയപ്പെടുകയാണ്. ബൂലോകം മീറ്റ്‌ ദി ടാലന്റ് പംക്തിയിലെ അടുത്ത പുലിയെ. കെട്ടി വെച്ചുണ്ടാക്കിയ സ്റ്റാന്‍ഡില്‍ വീട്ടിലെ പഴയ സ്റ്റീല്‍ പാത്രങ്ങളും ബക്കറ്റുകളും രണ്ടു കമ്പുകളും ഉപയോഗിച്ച് അവന്‍ നടത്തുന്ന പെര്‍ഫോമന്‍സ് കണ്ടാല്‍ ആരായാലും പറയും ഇവന്‍ ഭാവിയിലെ ശിവമണി തന്നെ. ഊരും പേരും അറിയാത്ത മലയാളി ആണെന്നും പോലും അറിയാത്ത പയ്യന്‍ അതോടെ യൂട്യൂബ് താരമായി മാറുകയാണ്. ഓണ്‍ലൈന്‍/ സോഷ്യല്‍ മീഡിയ അടുത്ത രാജഹംസമാക്കേണ്ടവനെന്ന് കണ്ടവര്‍ വിധിയെഴുതിക്കഴിഞ്ഞു.

വീഡിയോ കണ്ട എല്ലാവര്ക്കും അറിയേണ്ടത് ഈ കുഞ്ഞ് ആരാണെന്നും അവനെ കോണ്ടാക്റ്റ് ചെയ്യുന്ന നമ്പര്‍ കിട്ടുമോ എന്നുമാണ്. ടീം ബൂലോകവും അന്വേഷിക്കുന്നത് അത് തന്നെയാണ്. ഇവനെ അറിയുന്നവര്‍ ബൂലോകം ടീമുമായി ഉടന്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

നിങ്ങള്‍ക്ക് ഈ കുഞ്ഞിനെ അറിയുമെങ്കില്‍ നിങ്ങളുടെ ഒരു ചെറിയ സഹായം, അതായത് അവന്റെ ബന്ധപ്പെട്ടവരുടെ ഫോണ്‍ നമ്പറോ മറ്റോ നമ്മെ അറിയിക്കുകയാണെങ്കില്‍ അത് ചിലപ്പോള്‍ ആ കുഞ്ഞിന്റെ ഭാവി തന്നെയാണ് മാറ്റി മറിക്കുക.