ടി.എസ്.സുരേഷ് ബാബുവിന്റെ “ഡി.എൻ.എ.”ക്കു തുടക്കമിട്ടു
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ഡി. എൻ.എ. എന്ന ചിത്രത്തിന് തുടക്കമിട്ടു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള സിയാൽ ആഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയായിരുന്നു തുടക്കം.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ ഖാദർ നിർമ്മിക്കുന്നതാണ് ഈ ചിത്രം.അണിയറപ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നിർമ്മാതാവ് കെ.വി.അബ്ദുൾ നാസ്സറാണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്.
ബാബു ആന്റെണി ഫസ്റ്റ് ക്ലാപ്പും നൽകി.ബാബു ആന്റെണി, ഏ.കെ.സന്തോഷ്, ഗൗരി നന്ദ, കുഞ്ചൻ . പന്മരാജ് രതീഷ്, രാജാ സാഹിബ്ബ്.എന്നിവർ ഈ ചിത്രത്തെക്കുറിച്ചു സംസാരിച്ചു.ടി.എസ്.സുരേഷ് ബാബു നന്ദി പ്രകാശനം നടത്തി.
പൂർണ്ണമായും ആക്ഷൻ ത്രില്ലർ മൂഡിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ അസ്ക്കർ സൗദാനാണ് നായകനായി എത്തുന്നത്.ഹണിറോസ്, ഗൗരി നന്ദ, എന്നിവരാണു നായികാ നിരയിലുള്ളത്.അജു വർഗീസ്, ജോണി ആന്റെണി ഇന്ദ്രൻസ്, പന്മരാജ് രതീഷ്, സെന്തിൽ രാജ്, കുഞ്ചൻ , ഇടവേള ബാബു, സുധീർ, രാജാ സാഹിബ്ബ്,പൊൻവണ്ണൻ, അമീർ നിയാസ്, അംബിക, ലഷ്മി മേനോൻ, എന്നിവർക്കൊപ്പം ബാബു ആന്റെണിയും സുപ്രധാനമായ വേഷത്തിലെത്തുന്നു.ഏ കെ.സന്തോഷിന്റേതാണു തിരക്കഥ. ഛായാഗ്രഹണം – രവിചന്ദ്രൻ . എഡിറ്റിംഗ് – ഡോൺ മാക്സ്. കലാസംവിധാനം – ശ്യാം കാർത്തികേയൻ. മേക്കപ്പ് – പട്ടണം റഷീദ്. കോസ്‌റ്റ്യും ഡിസൈൻ – നാഗ രാജ് .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനിൽ മേടയിൽ. നിർമ്മാണ നിർവ്വഹണം – അനീഷ് പെരുമ്പിലാവ്.കൊച്ചിയിലും ചെന്നൈയിലുമായി ഈ ചിതത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
**