ഖൊരഖ്പൂരിൽ റെയിൽവെസ്റ്റേഷനിൽ ഒരു ടിക്കറ്റ് ചെക്കർ ഷോക്കേറ്റ് വീഴുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. രണ്ടു ടിക്കറ്റ് ചെക്കർമാർ സംസാരിച്ചുകൊണ്ടു നിൽക്കുന്നതും അതിലൊരാൾ പെട്ടന്ന് ഷോക്കേറ്റു ദേഹമാസകലം പടർന്ന തീയോടുകൂടി പ്ലാറ്റ്ഫോമിൽ നിന്നും പാളത്തിലേക്ക് വീഴുന്നതും ആണ് വിഡിയോയിൽ. എന്നാൽ വാട്സാപ്പ് കേശവൻമാമന്മാർ ഇതിന്റെ പഴി മുഴുവൻ ഇയർ ഫോണിലാണ് ചാരുന്നത്.
അതായത് ഇയർ ഫോണിലേക്കു റെയിൽവേയുടെ എക്സ്ട്രാ ഹൈടെൻഷൻ വയറിൽ നിന്നും വെദ്യുതി പ്രവഹിച്ചുവെന്നും അങ്ങനെയാണ് അയാൾ ഷോക്കേറ്റ് വീണതെന്നുമാണ് പ്രചാരണം. ഈ തെറ്റായ പ്രചാരണം ഞൊടിയിടയിൽ വൈറലാകുയും ചെയ്തു. അല്ലെങ്കിലും, സത്യം ചെരുപ്പിടാൻ തുടങ്ങുന്നതിനു മുൻപ് കള്ളം പത്തു റൌണ്ട് ലോകപ്രദക്ഷിണം കഴിഞ്ഞു വന്നിരിക്കും എന്നാണല്ലോ പ്രമാണം. യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത് എന്താണ് ?
A freak accident – a long piece of loose cable, taken by a bird somehow came in contact with the OHE wire and the other end came down and touched a TTE’s head. He suffered burn injuries but is out of danger and under treatment – at Kharagpur station yesterday afternoon! #Accident pic.twitter.com/ObEbzd1cOF
— Ananth Rupanagudi (@Ananth_IRAS) December 8, 2022
തികച്ചും നിർഭാഗ്യകരമായ ഒരു സംഭവമാണ് . അതായതു പത്തുകോടി മനുഷ്യരിൽ ഒരാൾക്ക് പോലും അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലാത്ത അപകടം. റെയിൽ വേയുടെ ഹൈ ഇലക്ട്രിസിറ്റി പ്രവഹിക്കുന്ന കമ്പിയിൽ ഏതെങ്കിലും പക്ഷികൾ കൂടുവയ്ക്കാനോ മറ്റോ കൊത്തിക്കൊണ്ടു വന്നതോ, അതോ പറന്നുപോകുമ്പോൾ വീണതോ ആയ ഒരു കമ്പിയാണ് ഈ ദുരന്തം ഉണ്ടാക്കിയത്. നമ്മൾ സൂക്ഷിച്ചു നോക്കിയാൽ വ്യക്തമായി തന്നെ കാണാൻ സാധിക്കും. ഈ ദുരന്തം ആരുടെയും കുറ്റംകൊണ്ടു സംഭവിച്ചതല്ല എന്നതാണ് സത്യം. ഈ വീഡിയോ ഒന്നുകൂടി കാണുക.
എന്നാൽ ഷോക്കേറ്റ വ്യക്തി അപകടനില തരണം ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങൾ റോപ്പോർട്ട് ചെയുന്നത് . ടൈംസ് നൗ പറയുന്നതിങ്ങനെ
ലൈവ് വയർ വീണതിനെത്തുടർന്ന് ഒരു ടിക്കറ്റ് ചെക്കറിനു വൈദ്യുതാഘാതമേറ്റു , സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വൈറലായി. പശ്ചിമ ബംഗാളിലെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ (ടിടിഇ) നിൽക്കുമ്പോഴാണ് ദുരന്തം.ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പൊള്ളലേറ്റെങ്കിലും അയാൾ ഇപ്പോൾ സുഖമായിരിക്കുന്നു. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, ഇതിന്റെ ഭയാനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്ലാറ്റ്ഫോമിൽ വെച്ച് ഒരാൾ ട്രാക്കിൽ നിന്ന് ചാറ്റ് ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒരു ലൈവ് വയർ അയാളുടെ പിന്നിൽ നിന്ന് അഴിഞ്ഞുവീണ് അവനെ സ്പർശിക്കുന്നത് വീഡിയോ കാണിച്ചു. വൈറലായ സിസിടിവി ദൃശ്യങ്ങളിൽ, ആ മനുഷ്യൻ ഉടൻ തന്നെ റെയിൽവേ ട്രാക്കിൽ തലകുനിച്ച് വീഴുന്നത് കാണാം.
അനന്ത് രൂപനഗുഡി എന്നൊരു ഒരു റെയിൽവേ ഉദ്യോഗസ്ഥൻ ട്വിറ്ററിൽ എഴുതി, “ഒരു വിചിത്രമായ അപകടം – ഒരു പക്ഷി എടുത്ത അയഞ്ഞ കേബിളിന്റെ ഒരു നീളം, എങ്ങനെയോ OHE വയറുമായി ബന്ധപ്പെട്ടു, മറ്റേ അറ്റം താഴേക്ക് വന്ന് ഒരു ടിടിഇയുടെ തലയിൽ സ്പർശിച്ചു. അയാൾക്ക് ഷോക്കേറ്റു. പൊള്ളലേറ്റ പരിക്കുകൾ ഉണ്ടെകിലും അപകടനില തരണം ചെയ്തു ചികിത്സയിലാണ്.