Sajin M S
കുറെ നാളുകൾക്കു ശേഷം വളരെയധികം എൻജോയ് ചെയ്ത് കണ്ട ഒരു ബോളിവുഡ് സിനിമ അതാണ്
Tu Jhoothi Main Makkar
🔷ബോളിവുഡിന് റീമേക്ക്ഡ് എന്നൊരു പേര് വന്നതോടെ നഷ്ടപ്പെട്ടത് ഇത്തരത്തിലുള്ള എന്റർറ്റെയ്നർ സിനിമകൾ ആയിരുന്നു. സിനിമയുടെ കഥയെപ്പറ്റി ചോദിച്ചാൽ സ്ഥിരം ചീസി ബോളിവുഡ് റൊമാൻസ് തന്നെയാണ്. പക്ഷേ, അതിനെ പ്രെസന്റ് ചെയ്തിരിക്കുന്ന രീതിയാണ് ഈ സിനിമയെ കൂടുതൽ എന്റർടൈനിംഗ് & എൻഗേജിങ് ആക്കുന്നത്.
🔷ഇത് തന്റെ അവസാനത്തെ റോം കോം ചിത്രമായിരിക്കുമെന്ന് രൺബീർ കപൂർ ഈയിടെ പറയുന്നത് കേട്ടു. പക്ഷേ, സിനിമ കണ്ട് കഴിഞ്ഞപ്പോൾ തോന്നിയത് രൺബീർ കൂടുതൽ സിനിമകൾ ഇനിയും ചെയ്യണം എന്നാണ്. അങ്ങേരൊരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്. ഇൻട്രോ സീൻ മുതൽ സ്ക്രീനിൽ അങ്ങ് നിറഞ്ഞു നിന്നൊരു അഴിഞ്ഞാട്ടമായിരുന്നു. ഡാൻസിന് ഡാൻസ്, കോമഡിയാണേൽ അത്.അതുപോലെ രൺബീറിന് കൊടുത്ത തുല്യ പ്രാധാന്യം ശ്രദ്ധയ്ക്കും കൊടുത്തിട്ടുണ്ട്. ശ്രദ്ധയുടെ ഇൻട്രോ ഒരു പാട്ടിലൂടെയാണ്. ഇജ്ജാതി എനെർജിറ്റിക് പെർഫോമൻസ് 🔥🔥
🔷രൺബീർ -ശ്രദ്ധ കെമിസ്ട്രിയാണ് ഒരു കാര്യമായിയൊരു കഥയൊന്നും ഇല്ലാത്ത സിനിമയുടെ ഫസ്റ്റ് ഹാഫിൽ പിടിച്ചിരുത്തുന്നത്. ക്രിഞ്ച് അടിക്കുന്ന ദിൽവാലെ ദുൽഹനിയ ടൈമിലുള്ള റൊമാൻസ് ആണേലും കണ്ടിരിക്കാൻ രസമായിരുന്നു.
🔷രണ്ബീറിന്റെ ഫാമിലിയും ഒരു രക്ഷ ഇല്ലായിരുന്നു. മുത്തശ്ശിയുടെ റോൾ, അമ്മയായി വന്ന ഡിംപിൾ കപാഡിയ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്.റോം കോം ആവുമ്പോൾ ഉറപ്പായും അതിൽ ബ്രേക്കപ്പും ഉണ്ടാവും. പക്ഷേ, ആ ബ്രേക്കബിലേക്ക് എത്തിക്കുന്ന കാരണങ്ങൾ അതിനിടയിലെ ഇമോഷണൽ സീനുകൾ ഒക്കെ നന്നായിട്ട് കണക്ട് ചെയ്യാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. അത്രയും നേരം ടൈപ്പിക്കൽ ബോളിവുഡ് ഹീറോ കളിച്ച രൺബീർ ഇമോഷണൽ സീൻസിലേക്ക് വരുമ്പോഴുള്ള ട്രാൻസ്ഫർമേഷൻ രൺബീർ പോലൊരു മികച്ച ആക്ടറിനെ തന്നെ ഈ സിനിമയ്ക്ക് ആവശ്യമായിരുന്നു എന്ന് മനസ്സിലാവും.
💡സാധാരണ ബോളിവുഡ് ചിത്രങ്ങളിലെ പോലെ ഇതിന്റെ ക്ലൈമാക്സ് ഒരു എയർപോർട്ടിലാണ്. പക്ഷേ, ക്ലീഷേ ആയി പോവേണ്ട ആ ക്ലൈമാക്സ് എടുത്തു വച്ചിരിക്കുന്നത് വളരെ രസകരമായിട്ടാണ്. ഒരു സ്പൂഫ് പോലെയാണ് ആ സീൻ അത് കണ്ടു തന്നെ അറിയേണ്ടതാണ്.