Connect with us

Entertainment

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Published

on

അതിർവരമ്പുകളില്ലാത്ത സൗഹൃദത്തിന്റെ പ്രപഞ്ചമാണ് തു മുസ്കുര (‘Tu Muskura’). ആസ്വാദകരുടെ മനസ്സിൽ ആ പുഞ്ചിരി (Tu Muskura) വിടർത്താൻ കഴിയുന്ന ഒരു മാസ്മരികമായ അനുഭൂതിയുണ്ട് ഇതിൽ. നിസ്വാർത്ഥമായ ചങ്ങാത്തങ്ങൾ നമ്മുടെ മനസിന് നൽകുന്ന ആനന്ദം ഒന്നുവേറെയാണ്. ഈ ലോകത്തു എപ്പോഴും നമ്മുടെ കൂടെയുള്ള യഥാർത്ഥ ബന്ധുക്കളാണ് സുഹൃത്തുക്കൾ. ഏതൊരു രക്തബന്ധത്തിനും അപ്പുറം നമ്മുടെ വികാരങ്ങൾ ഷെയർ ചെയ്യാൻ പറ്റിയ നമ്മുടെ ചങ്ങാതിക്കൂട്ടം.

Vote For Tu Muskura

ആക്‌സിഡന്റ് സംഭവിച്ചു അഞ്ചു വർഷം ഓർമയില്ലാത്ത കിടന്ന സുഹൃത്ത് പിന്നീട് ജീവിതത്തിലേക്ക് വരുന്നു. അവൻ ഓർക്കുട്ടിൽ ആറുവർഷം മുൻപ് പരിചയപ്പെട്ട പെൺകുട്ടിയെ അന്വേഷിക്കാൻ ശ്രമിക്കുന്നതും അവന്റെ പ്രിയപ്പെട്ട കൂട്ടുകാർ അവനെ സപ്പോർട്ട് ചെയ്യുന്നതുമാണ് കഥ. എന്നാൽ ഈ കഥ പറയുന്നതിനിടയിൽ നമ്മെ അനുഭവേദ്യമാക്കുന്ന സൗഹൃദങ്ങളുടെ ശക്തി അത്ഭുതപ്പെടുത്തും. ഓർമയില്ലാതെ കിടന്ന അഞ്ചുവർഷങ്ങൾ ലോകം മാറി…സൗഹൃദത്തിനുള്ളിൽ തന്നെ പല മാറ്റങ്ങളും സംഭവിച്ചു. അതൊന്നും അവൻ അറിയുന്നില്ല.

ഓർക്കുട്ട് കാലത്തെ ഒന്ന് റീവൈൻഡ് ചെയ്യാനും ഈ മൂവി സഹായിക്കുന്നു. നമുക്കറിയാം സോഷ്യൽ മീഡിയയുടെ ആദ്യഘട്ട തരംഗം ഓര്കുട്ടിലൂടെ ആയിരുന്നു. ഓർക്കുട്ട് നൊസ്റ്റാൾജിയ നമുക്കേവർക്കും ഉണ്ട്. ഇതെഴുന്ന എനിക്കും ഓർക്കുട്ടിൽ പരിചയപ്പെട്ട ചില സ്ത്രീ സൗഹൃദങ്ങളെ പിൽക്കാലത്ത് അന്വേഷിച്ചു കണ്ടെത്താൻ തോന്നിയിട്ടുണ്ട്. ഒരുപക്ഷെ ഇന്നത്തെ സോഷ്യൽ മീഡിയ ആൻഡ്രോയിഡ് യുഗം തുടങ്ങിയതോടെ ജനകീയവത്കരിക്കപ്പെട്ടു എങ്കിലും പല രീതിയിലും ദുഷിച്ചു പോവുകയാണുണ്ടായത്. എന്നാൽ ഓർക്കുട്ട് കമ്പ്യൂട്ടറുകളിൽ മാത്രം തുറക്കാൻ പറ്റുന്ന ഒരു കാലത്തിന്റെ സൗഹൃദക്കൂട്ടായ്മ ആണ്. അതുകൊണ്ടുതന്നെ അതിൽ നന്മയുടെയും സൗഹൃദത്തിന്റെയും തീവ്രതയും ആത്മാർത്ഥതയും വളരെ കൂടുതലായിരുന്നു.

രണ്ടുപേർ പ്രണയബന്ധം വേർപെടുത്തിയാൽ കീരിയുംപാമ്പും പോലെ ആകുന്ന ലോകത്താണ് തു മുസ്കുരയിലെ മേഘയും അർജുനും ഇന്നും സുഹൃത്തുക്കളെ പോലെ ജീവിക്കുന്നത്. ഒന്നായി തീരണം എന്ന് കരുതി തന്നെയാണ് ഇവർ എല്ലാം തുടങ്ങിയത്. എന്ന് മേഘയുടെ ഭർത്താവ് വസുവിനോട് പറയുമ്പോൾ നമുക്കവിടെ കാണാൻ കഴിയുന്നത് എന്താണ് ? സൗഹൃദത്തിന്റെ പരസ്പര നന്മയും സഹിഷ്ണുതയും തന്നെയാണ്. “പഴയകനവുകൾക്കുള്ളിൽ…” എന്ന മനോഹരമായ റൊമാന്റിക് സോങ് ഈ മൂവിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു

എന്തിനും കൂടെ നിൽക്കുന്ന സുഹൃത്തുക്കളാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന തിരിച്ചറിവോടെ മാത്രമേ ഈ സിനിമ കണ്ടവസാനിപ്പിക്കാൻ പറ്റൂ. സൗഹൃദത്തിന്റെ ആഴവും ത്യാഗവും അറിയാത്തവർ വളരെ കുറവാണ്. നമ്മുടെ വീഴ്ചകളിൽ ദുഖിക്കാനും നമ്മെ  കൈപിടിച്ചുയർത്താനും ഉയർച്ചകളിൽ സന്തോഷിക്കാനും ആത്മാർത്ഥ ചങ്ങാത്തങ്ങൾക്കു മാത്രമേ സാധിക്കൂ. താൻ അഞ്ചുവർഷം ഓർമയില്ലാതെ കിടന്നപ്പോൾ തന്നെ കാണാൻ വീട്ടിൽ നിത്യസന്ദര്ശകനായിരുന്ന അർജുനെ കുറിച്ച് വസു നന്ദിയോടെ മേഘയോട് പറയുമ്പോൾ നമ്മുടെ കണ്ണുകളിൽ നനവ് പടരുന്നുണ്ടോ ?

വസു ഓർക്കുട്ടിൽ പരിചയപ്പെട്ട ആ പെൺകുട്ടിയെ അഞ്ചു വർഷത്തിനിപ്പുറം അവർ കണ്ടെത്തുമോ ? വാസുവിന്റെ കാത്തിരിപ്പിനു വിരാമം ആകുമോ ? അഥവാ ആ പെൺകുട്ടിയെ കണ്ടെത്തിയാൽ തന്നെ എന്താകും സംഭവിക്കുക ? ഭൂതകാലത്തിൽ നിന്നുള്ള യാത്ര അവസാനിപ്പിച്ച വസുവിന്റെ ആ തിരിച്ചറിവ് എന്താണ് ?

ഏവരും ഈ ഷോർട്ട് മൂവി കാണുക…ഇതിന്റെ അണിയറ ശില്പികൾക്കു അഭിനന്ദനങ്ങൾ

Advertisement

‘തു മുസ്കുര’യുടെ സംവിധായകൻ സോണി നാരായണൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

ഞാൻ ഫിലിമിൽ തന്നെയാണ് വർക്ക് ചെയ്യുന്നത്. എഴുത്തും കാര്യങ്ങളുമൊക്കെയായി അങ്ങനെ നടക്കുകയാണ്. ഞാനാദ്യമായി സിനിമയിൽ അസിസ്റ്റ് ചെയ്തത് വിനിൽ വാസു സംവിധാനം ചെയ്ത ലാസ്റ്റ് സപ്പർ എന്ന മൂവി ആണ്. അതിനു ശേഷം റാഫി സാറിന്റെ റോൾ മോഡൽസ് എന്ന സിനിമയിലാണ്, ഫഹദ് ഫാസിൽ

Sony Narayanan

Sony Narayanan

ഒക്കെ അഭിനയിച്ച മൂവി. അതിന്റെ സ്റ്റോറി ഐഡിയ ഒക്കെ എന്റേതായിരുന്നു. അതിൽ ടൈറ്റിലിൽ കൊടുത്തിട്ടുണ്ട്. ഞാനതു അസിസ്റ്റ് ചെയുകയും ചെയ്തു. അതുകഴിഞ്ഞിട്ടു ഞാനിപ്പോൾ സ്വന്തമായി എഴുത്തും കാര്യങ്ങളുമായിട്ടൊക്കെ ഇരിക്കുന്നു. തു മുസ്കുര എന്റെ ആദ്യത്തെ സ്വതന്ത്ര വർക്ക് തന്നെയാണ്. കുറച്ചു പ്രൊഫഷണൽ ലെവലിൽ ചെയ്തത് ഇതാണ്. അതിനു മുൻപ് യുട്യൂബിൽ ഇടാൻ നമ്മുടെ ക്യാമറയൊക്കെ വച്ച് ചില വീഡിയോസ് ചെയ്തു എന്ന് മാത്രം. ഡോക്യൂമെന്ററികളും ചില മ്യൂസിക്കൽ വീഡിയോസും ചെയ്തിട്ടുണ്ട് എന്നല്ലാതെ ഇങ്ങനത്തെ ഒരു അറ്റംപ്റ്റ് ആദ്യമായി നടത്തുന്നത് ‘തു മുസ്കുര’ ആണ് .

ഓർക്കുട്ട് & തു മുസ്കുര

നമ്മളുടെ വീടിന്റെ അടുത്ത് ഒരാൾ.. എന്റെ ഒരു ബ്രദർ തന്നെയാണ്. പുള്ളിയിങ്ങനെ കുറെ സോഷ്യൽ മീഡിയകളിൽ വളരെ ആക്റ്റീവ് ആയൊക്കെ നടന്നിരുന്നു. പുള്ളിയുമായി ഓരോ കാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ ആണ് ഓർകുട്ടിന്റെ നൊസ്റ്റാൽജിയയെ കുറിച്ച് സംസാരിക്കുന്നത്. അതാലോചിച്ചപ്പോൾ അതിലൊരു രസമുണ്ടെന്നു തോന്നി . അപ്പോൾ ആ വിഷയം ഇതിലെങ്ങനെ കണക്റ്റ് ചെയ്യാം എന്ന് നോക്കി. ഞാൻ അതാലോചിച്ചപ്പോൾ മനസിലായത്, സൗത്ത് ആഫ്രിക്കയിൽ ആണ് ഓർക്കുട്ടിന്റെ സർവർ ഉണ്ടായിരുന്നത് എന്നാണ് . ഓർക്കുട്ട് 2014 വരെയുള്ള ഡാറ്റകൾ മാത്രമേ റീകളക്റ്റ് ചെയ്യാൻ പറ്റുകയുള്ളൂ . അതിനു വലിയൊരു പ്രോസസ് നടത്തേണ്ടതുണ്ട് , അവിടെ പോകുകയൊക്കെ വേണം. .

ഇതൊക്കെ ആലോചിച്ചപ്പോൾ ഈ സംഭവം കൊള്ളാം എന്ന് തോന്നി. ഓർക്കുട്ടിൽ ഉണ്ടായിരുന്ന ഒരാൾ , അയാൾക്ക്‌ ഇതുപോലെ എന്തെങ്കിലും സംഭവിച്ചിട്ടു ഏറെക്കാലം കഴിയുമ്പോൾ ഉണർന്നാൽ അപ്പോൾ ഓർക്കുട്ട് ഉണ്ടാകില്ലല്ലോ. അപ്പോൾ അന്ന് പരിചയപ്പെട്ട ഒരാളെ എങ്ങനെ കണ്ടെത്താൻ പറ്റും എന്ന തോന്നലിൽ ആണ് ഇത്തരത്തിലേക്കു ഒന്ന് ഡെവലപ് ചെയ്യാൻ ആലോചിച്ചത്.

Vote For Tu Muskura

ഓർകുട്ടിന്റെ ഒരു രസം എന്താണെന്നുവച്ചാൽ ..അന്ന് നമ്മുടെ വീടുകളിൽ ഒക്കെ കമ്പ്യൂട്ടറുകൾ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ഇന്റർനെറ്റ് കഫെയിലോ അല്ലെങ്കിൽ പഠിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിലൊ മാത്രമേ കമ്പ്യൂട്ടറും നെറ്റും ഉണ്ടാകൂ. പലപ്പോഴും ഒന്നോ രണ്ടോ ആഴ്ചയൊക്കെ കഴിഞ്ഞാകും ഒരാൾ അയച്ചോരു മെസേജ് കാണുകയും അതിനു റിപ്ലെ കൊടുക്കുകയും ചെയുന്നത് . പിന്നെ ആ സമയത്തു നമ്മുടെയൊരു ഫോട്ടോയൊക്കെ ഒരു മീഡിയത്തിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നത് ഓർക്കുട്ടിൽ ആയിരുന്നു. നമ്മൾ അറിയാത്ത ഒരാൾ മറ്റൊരു സ്ഥലത്തിരുന്നു അതിനു കമന്റ് ചെയുമ്പോൾ അതിന്റെ സന്തോഷം ഒന്ന് വേറെയായിരുന്നു. കാരണം നമുക്ക് വേറെ മീഡിയം ഇല്ലല്ലോ.

നമ്മൾ ഈ നിമിഷത്തിൽ ജീവിക്കാൻ ശ്രമിക്കുക

Advertisement

നമ്മൾ ഈ നിമിഷത്തിൽ ജീവിക്കാൻ ശ്രമിക്കുക എന്നതുകൂടി അതിൽ പറയുന്നുണ്ട്. അതിലെ വിച്ചുവിന് അങ്ങനെയൊരു പ്രശ്നം ഉണ്ടെന്നു അറിയുമ്പോൾ കൂടെയുള്ളവർക്ക് വേണമെങ്കിൽ അവനെ ഉപദേശിച്ചുകൊണ്ടേയിരിക്കാം നീ അങ്ങനെ ചെയ്യ് ..ഇങ്ങനെ ചെയ്യ്… എന്നൊക്കെ പറഞ്ഞുകൊണ്ട്. എന്നാൽ അവന്റെ ഇഷ്യു ഇന്നതാണെന്നും അവൻ ഉദ്ദേശിക്കുന്ന ആളെ കണ്ടുകിട്ടാൻ വഴിയില്ലെന്നും മനസിലാക്കുന്ന ഫ്രണ്ട് അവനുവേണ്ടി എന്ത് ചെയ്യും എന്ന ഒരു സംഭവം കൂടി ചെയ്യാൻ ഞാൻ ശ്രമിച്ചിരുന്നു. അങ്ങനെയാണ് കൂട്ടുകാരന്റെ വൈഫിന്റെ കാരക്റ്റർ വരുന്നത്. അവരെ വെറുതെ ഒരു കാരക്റ്റർ ആയി കൊണ്ടുവരാതെ, ഈ സുഹൃത്തുക്കളുടെ ഇടയിൽ ഉണ്ടായിരുന്ന ആ പഴയൊരു പ്രേമം കൂടി എടുത്തിട്ടു . അവർ രണ്ടുപേരും ഇഷ്ടത്തിൽ ആയിരുന്നു. അവരുടെ സ്വഭാവങ്ങൾ തമ്മിൽ മാച്ച് അല്ലാത്തതുകൊണ്ട് അവർ വേർപിരിഞ്ഞു. ഇന്നത്തെകാലത്ത് അതിനെ തേച്ചിട്ടു പോയി എന്നൊക്കെ ആണല്ലോ പറയുന്നത്. ഇത് അങ്ങനെയൊന്നും അല്ല. അവർക്കു ഒന്നിച്ചുജീവിക്കാൻ സാധിക്കാത്തതുകൊണ്ടു വേർപിരിഞ്ഞു. ഇവർക്കിടയിൽ തന്നെ ഉള്ള മറ്റൊരാളാണ് അവളെ കല്യാണം കഴിക്കുന്നത് . എന്നുവെച്ചു അവരുടെ ഫ്രെണ്ട്ഷിപ്പിന് നഷ്ടമൊന്നും ഉണ്ടായിട്ടില്ല. ഇതിന്റെ പേരിൽ ഒരു വഴക്കോ ഒന്നുമില്ല. ഇത്രേ ഉള്ളൂ ലൈഫിൽ. അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങൾ ഒന്നുമില്ല.

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewSony Narayanan

അതിലെ ഗാനത്തിന്റെ ലിറിക്സ് മിഥുൻ സത്യൻ ആണ്. നമ്മൾ മ്യൂസിക് വീഡിയോസ് ഒക്കെ ചെയുമ്പോൾ മിഥുൻ ആണ് ലിറിക്സ് എഴുതുന്നത്. സംഗീതം സൂരജ് നമ്പ്യാട്ട് ആണ്. മ്യൂസിക് ഇന്ത്യ കോമ്പറ്റിഷനിൽ ഒക്കെ വിന്നർ ആയ ആളാണ് സൂരജ്. മ്യൂസിക്കിൽ നല്ല ടാലന്റ് ഉള്ള ആളാണ്.

വസു എന്ന കഥാപാത്രം ചെയ്ത രോഹിത് ഞാൻ നേരത്തെ അറിയുന്ന ആളാണ്.  അഭിനയിക്കാൻ വലിയ താത്പര്യം ഉള്ള ആളാണ്. വസുവിന്റെ സുഹൃത്തായ ആ മുടി വളർത്തിയ കാരക്റ്റർ വിച്ചു , പുള്ളിയും ഞാനും ഒരുമിച്ചു സിനിമയിൽ വർക്ക് ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫർ ആണ് പുള്ളി. നമ്മൾ റോൾ മോഡൽസ് സിനിമയുടെ വർക്കിനിടയിൽ വച്ച് സംസാരിക്കുമ്പോൾ തന്നെ അറിയാമായിരുന്നു പുള്ളിക്ക് അഭിനയിക്കാൻ ഒക്കെ ടാലന്റ് ഉണ്ട് എന്ന്. മേഘ എന്ന കഥാപാത്രം ചെയ്തത് ആതിരയാണ്. അവർ അപ്പോൾ എറണാകുളത്തു തന്നെ ഉണ്ടായിരുന്നു. അവരോടു കഥയൊക്കെ പറഞ്ഞപ്പോൾ അവരും വില്ലിങ് ആയി. ഇതിൽ പിങ്കി ആയി അഭിനയിച്ച കുട്ടി ഇൻസ്റ്റഗ്രാമിൽ വീഡിയോസ് ഒക്കെ ചെയുന്ന Pinky S Nair ആണ്. അതും ഒരു ഫ്രണ്ട് അവരുടെ വീഡിയോ കണ്ടിട്ട് സജസ്റ്റ് ചെയ്തതാണ്. അതിൽ താളം പിടിച്ചു കൊട്ടുകയൊക്കെ ചെയുന്ന Nithin Menon നും രോഹിതിന്റെ ഫ്രണ്ട് സർക്കിളിൽ പെട്ട ആളാണ്. മേഘയുടെ ഹസ്ബന്റ് ആയി അഭിനയിച്ച ആളും രോഹിതിന്റെ ഫ്രണ്ട് സർക്കിളിൽ ഉള്ള ആളാണ്.

Vote For Tu Muskura

നമ്മൾ ഈ മൂവി പുരസ്കാരങ്ങൾക്കൊന്നും അയച്ചിരുന്നില്ല. ഇതിന്റെ വർക്ക് കഴിഞ്ഞപ്പോൾ ആകെ തിരക്കായിപ്പോയി. അമ്മയുടെ അസുഖവുമായി ബന്ധപ്പെട്ടൊക്കെ. പിന്നെ GOODWILL ENTERTAINMENTS ഇത് ടെലികാസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു. നമ്മൾ അവർക്കു കൊടുക്കുകയേ ചെയ്‌തുള്ളൂ. എന്തായി ഏതായി എന്നൊക്കെ നോക്കാൻ പറ്റിയില്ല. അങ്ങനെ കുറച്ചു ഗ്യാപ്പിൽ ഇരിക്കുമ്പോൾ ആണ് ബൂലോകം ടീവിയുടെ അവാർഡ് വിവരം കാണുന്നത്. അപ്പോൾ ഞാൻ കരുതി വെറുതെയൊന്നു അയച്ചുനോക്കാം എന്ന്. അങ്ങനെ അയച്ചു. ബൂലോകത്തിന്റെ പരിഗണനകൾ കാണുമ്പൊൾ സന്തോഷം തോന്നി.

റാഫി സാറിന്റെ കൂടെ റോൾ മോഡൽസ് ചെയ്ത ശേഷം ഒന്നുരണ്ടു സ്ക്രിപ്റ്റുകൾ എഴുതിയിട്ടുണ്ടായിരുന്നു.ഒന്നുരണ്ടു പ്രൊഡ്യൂസർമാരുമായി സംസാരിച്ചതാണ്. ഏകദേശം കാര്യങ്ങൾ പോസിറ്റിവ് ആയി വന്നുതുടങ്ങിയപ്പോൾ ആണ് കൊറോണയുടെ വരവ്. അപ്പോൾ എല്ലാ കാര്യങ്ങളും ആകെ താറുമാറായി. ചെറിയ ബഡ്ജറ്റിൽ എന്തെങ്കിലും ഉണ്ടെങ്കിൽ നോക്കാമെന്നു ഒന്നുരണ്ടു ആൾക്കാർ സമീപിച്ചിട്ടുണ്ടായിരുന്നു. അതിന്റെ കാര്യങ്ങൾ എങ്ങനെയാകും എന്നൊന്നും അറിയില്ല. അതിന്റെ കുറച്ചു എഴുത്തുകാര്യങ്ങളുമായി ബന്ധപ്പെട്ടൊക്കെ ഇരിക്കുന്നു.

Screenplay-Dialogue-Direction : Sony Narayanan
Banner : Fumme Productions
In Association with :K TOWN STORIES
Produced by : Prema S Madhavan
Cinematography : Prabhad EK
Editing : Sandeep Nandhakumar
Music : Sooraj Nambiatt
Story : Nikhil KS / Sony Narayanan
Background score : Sooraj Nambiatt / Arun Prasadh
Sound Design : Sreejith Sreenivasan
DI : Ramesh CP
Lyrics : Midhun Sathyan
Singer : Sarath Sasi
Art : Sruthi Rohith
Violin :Sruthikanth
Costume : Raashi
Productin controller : Raashi
Associate Director : Swathy Suresh / Raashi
Additional Cinematography : Abhilash Neelakandan
Sound Mixing : Vipin V Nair
Song Final Mixing : Nishanth BT
Dubbing : Swathy Suresh
Sound Engineers : Mahesh Anjal / Sandeep Sreedharan
VFX : Aneesh Raj
Focus Puller : Kiran KP
Gimbal Operator : Praveen Madhav
Drone : Thoufeek Vista
Subtitle : Pravin Ravindran
Title Design : Anandhu S Kumar
————————————
Artists :
Vasu – Rohit Madhav
Megha – Aathira
Arjun – Achuthan Nair
Amal – Anirudh Pavithran
Arun – Nithin Menon
Pinky – Pinky S Nair
Meera – Sabitha Zubin
IT Person – Raashi
————————————–
Unit – Mother Land Cine Unit :
Anoop
Sudheesh kumar
Jayakrishnan
Mahesh

 3,401 total views,  6 views today

Advertisement
Advertisement
Entertainment2 mins ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement