ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം എവിടെയാണ്?

അറിവ് തേടുന്ന പാവം പ്രവാസി

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം കാശ്മീരിലെ പ്രസിദ്ധമായ ദാൽ തടാകക്കര യിലാണ് . ഏതാണ്ട് അറുപത് ലക്ഷം രൂപയാണ് തോട്ടത്തിന്റെ പരിപാലനത്തിനായി ചെലവിടുന്നത്.13 ലക്ഷത്തിലേറെ പൂക്കളാണ് ഉള്ളത്. സാധാരണ മാർച്ച് ആദ്യവാരത്തിൽ ആണ് പൂന്തോട്ടം തുറക്കുന്നത്.ഓരോ വർഷവും മുൻപത്തെ വർഷത്തെ അപേക്ഷിച്ച് പൂക്കൾ അധികമായി തയ്യാറാക്കും. സന്ദർശകരെ കൂടുതലാകർഷിക്കാൻ ഒരു കനാലും പൂന്തോട്ടത്തിനോടനുബന്ധിച്ച് ഉണ്ട്.

 

ഇന്ത്യക്കകത്തുനിന്നും, പുറ ത്തുനിന്നുമായി ഏകദേശം മൂന്നരലക്ഷത്തിലേറെ സഞ്ചാരിക ളാണ് ഓരോവർഷവും ടുലിപ് വസന്തം കാണാൻ കാശ്മീരിലെത്തുന്നത്. എല്ലാ വർഷവും സഞ്ചാരികളെ കാത്ത് നാൽപ്പത് ദിവസം പൂന്തോട്ടം തുറന്നുവെയ്ക്കും. ജപ്പാന്റെ മാതൃകയിൽ ചെറി ഗാർഡൻ തീമിലാണ് പൂന്തോട്ടം ഒരുക്കിയിരിക്കുന്നത്. 55 വ്യത്യസ്ത തരം ടുലിപ് പൂക്കളാണ് കഴിഞ്ഞ വർഷം ഇവിടെ ഉണ്ടായിരുന്നത്.

You May Also Like

ഫ്രെഞ്ച് ഫോട്ടോഗ്രാഫർ രേഹാൻ ഒരു വ്യത്യസ്തമായ ലക്ഷ്യവുമായി ലോകം ചുറ്റുകയാണ്

ചിരിക്കു പിന്നിലെ രഹസ്യം തേടി ? അറിവ് തേടുന്ന പാവം പ്രവാസി ഫ്രെഞ്ച് ഫോട്ടോഗ്രാഫർ രേഹാൻ…

മൂങ്ങയുടെ തല വട്ടത്തിൽ കറങ്ങുമോ ?

മൂങ്ങയ്ക്ക് അതിന്റെ തല മുഴുവനായി നേരെ പിന്നിലേക്ക് തിരിക്കാൻ കഴിയും, സത്യം ഇതാണ് വായിക്കാം

ഇന്ത്യ, സന്തോഷമില്ലാത്തവരുടെ രാജ്യം

ഫിൻലൻഡ് ആണ് റാങ്കിംഗിൽ ഒന്നാമത്. തൊട്ടുപിറകെ ഡെന്മാർക്ക്, സ്വിറ്റ്സർലണ്ട്, ഐസ്‌ലൻഡ്, നെതർലൻഡ്സ്, നോർവേ, സ്വീഡൻ, ലക്സംബർഗ്, ന്യൂസിലൻഡ്, ഓസ്ട്രിയ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ.

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

31 വർഷത്തെ ജയിൽ വാസത്തിനു ശേഷം പേരറിവാളൻ മോചിതനായി . മനുഷ്യാവകാശവും ജയിൽ ശിക്ഷയും കുറ്റം…