Connect with us

Humour

പ്രസവത്തോടെ ഞാനൊരു ഉത്തമ സ്ത്രീ ആയെന്ന് തെറ്റിദ്ധരിച്ച പാവം ഭർത്താവിന്റെ ചിറി കോടി

ഗർഭിക്കണോ വേണ്ടയോ എന്ന് ഇടയ്ക്ക് കൺഫ്യൂഷനടിക്കുമ്പോൾ കൂടെ പഠിച്ച ചിലതിനോടൊക്കെ ചോദിക്കുമായിരുന്നു നിനക്കൊക്കെ എങ്ങനെ സാധിച്ചെടീ എന്ന്.അപ്പോഴൊക്കെയും കുഞ്ഞിന്റെ

 97 total views

Published

on

ഗർഭിക്കണോ വേണ്ടയോ എന്ന് ഇടയ്ക്ക് കൺഫ്യൂഷനടിക്കുമ്പോൾ കൂടെ പഠിച്ച ചിലതിനോടൊക്കെ ചോദിക്കുമായിരുന്നു നിനക്കൊക്കെ എങ്ങനെ സാധിച്ചെടീ എന്ന്.അപ്പോഴൊക്കെയും കുഞ്ഞിന്റെ മുഖം കണ്ടാൽ വേദനെയെല്ലാം മറക്കും എന്ന് അമ്മഭാവം മൊഴിയുമ്പോൾ അതെങ്ങനെ ശരിയാവും എന്ന് പിന്നേം കൺഫ്യൂഷനാവും.ഇത് വായിച്ചപ്പോൾ ആശ്വാസമുണ്ട്.സംഭവം കളറാണ്.. ഫലിത ബിന്ദുക്കൾ വായിച്ച മാതിരിയൊരു പ്രസവാനുഭവം.ഈ അടുത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല.

Tulu RoseToni യുടെ സോഷ്യൽ മീഡിയ പോസ്റ്റ്

ഒരു ഗർഭമൊന്നും എന്നെക്കൊണ്ട് താങ്ങുവാൻ പറ്റില്ലെന്ന് തോന്നിയ സമയമായിരുന്നു അത്. 🙆‍♀️
എല്ലാ ഗർഭിണികൾക്കും ഉണ്ടാകുന്നത് പോലെ തന്നെയുള്ള സംഗതികൾ എനിക്കും ഉണ്ടായിരുന്നു.
വയർ വീർത്ത് വീർത്ത് വരുന്ന അസുഖം തന്നെ!😎
അപ്പോഴാണ് ഒരു അസിഡിറ്റി വന്ന് ഡോക്ടറെ കാണാൻ പോകുന്നത്. ഡോക്ടർ ഒന്ന് പേടിപ്പിച്ചതോട് കൂടെ ആഞ്ഞൊരു ശ്വാസം വിടാൻ പോലും എനിക്ക് പേടിയായി.
വയറ്റിലുള്ളതെങ്ങാനും താഴെ വീണ് പൊട്ടിയാലോ..??🤔
പ്രസവിച്ച് പരിചയവുമില്ല! 😖
എനിക്ക് ഇരിക്കപ്പൊറുതി
ഇല്ലാതായി.
ഏത് നേരത്താണോ ദൈവമേ എനിക്കീ ബുദ്ധി തോന്നിയത്!?😑
കല്യാണമേ കഴിക്കണ്ടായിരുന്നു.😒
വെപ്രാളം കൂടി ഉറക്കം പോലുമില്ലാത്ത അവസ്ഥ ആയി.
അടുത്ത ചെക്കപ്പിന് ഡോക്ടറുടെ അടുത്ത് പോയപ്പോൾ ഞാനെന്റെ വിഷമങ്ങൾ മുഴുവനും തുറന്ന് പറഞ്ഞു.😟
“ഡോക്ടറേ, പെട്ടെന്ന് പ്രസവിക്കാൻ വല്ല വഴിയുമുണ്ടോ?” – എന്റെ ചോദ്യം കേട്ട് ഡോക്ടർ ചിരിച്ചു.😃
“അതേയ്, എനിക്കിത് സഹിക്കാൻ വയ്യ. എന്തേലും ചെയ്യണം.😔”- ഞാൻ പിന്നേയും പറഞ്ഞു.
“കുട്ടീ, സമയമാവാതെ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. പിന്നെ ഇയാൾടെ കാര്യത്തിൽ ഒമ്പത് മാസമൊന്നും കാത്തിരിക്കേണ്ടി വരില്ല. ഒരു പതിനഞ്ച് ദിവസം മുൻപെങ്കിലും ആളിങ്ങെത്തും.😅”
അന്ന് മുതൽ ഞാൻ ദിവസം എണ്ണിത്തുടങ്ങി. പറഞ്ഞതിലും 23 ദിവസം മുന്നേ എനിക്ക് ഒരു വൃത്തികെട്ട വേദന വരാൻ തുടങ്ങി.
ഓരോ സമയത്തും ഓരോ സ്ഥലത്ത് വേദന!🙄
‘അയ്യോ വേദന’ എന്ന് പറയുമ്പോഴേക്കും ആ വേദന പോകും.
ശ്ശെടാ! ഇതാണോ പ്രസവ വേദന!?🤔
ഇതൊരുമാതിരി മനുഷ്യനെ കളിയാക്കുന്നത് പോലെ!😐
ഞാനപ്പോഴേ പറഞ്ഞതാ, നമുക്ക് വല്ല പട്ടിക്കുഞ്ഞിനേയും എടുത്ത് വളർത്താമെന്ന്. കേട്ടില്ല, ആരും!😔
നേരെ വിട്ടു ആശുപത്രിയിലേക്ക്.
ഡോക്ടർ എന്നെ തിരിച്ചും മറിച്ചും നോക്കിയതിന് ശേഷം പറഞ്ഞു.
“എന്തായാലും ഡേറ്റ് വരെ കാത്തിരിക്കണ്ട, ചിലപ്പോൾ പണി പാളും.”
ഡോക്ടർ പറഞ്ഞത് കേട്ട് ഞാൻ ശവാസനത്തിലായി പോയി🙃.
തളർച്ചയോടെ ഞാൻ ഡോക്ടറിന്റെ കൈയിൽ പിടിച്ചു.
“ഞാൻ ചത്ത് പോകുമോ
ഡോക്ടറേ?🥺”
അത് കേട്ട് ഡോക്ടറും നഴ്സും മുഖത്തോട് മുഖം നോക്കി ചിരിച്ചു.
“അയ്യേ! ഇത്രക്ക് പേടിയാണോ മരിക്കാൻ?”
“ങ്ഹേ🥵??”- ഞാൻ അത് കേട്ട് ഞെട്ടി.
ആ നിമിഷത്തില്, ആ അവസരത്തില്, ആ സന്ദർഭത്തില്, കർത്താവിന്റെ നാമത്തില് അവിടെ കിടന്ന് കൊണ്ട് ഞാൻ, എനിക്ക് ദേഷ്യമുള്ളവരോടൊക്കെ ക്ഷമിച്ചു. അവർക്ക് നല്ലത് വരുത്തണേ എന്ന് പ്രാർത്ഥിച്ചു😒🙏.
കർത്താവിനെ സോപ്പിടാൻ ആ ഒരൊറ്റ വഴിയേ എനിക്കപ്പോൾ തോന്നിയുള്ളൂ.😎
‘ക്ഷമയുടെ നെല്ലിപ്പലക’ ആണല്ലോ നമ്മുടെ കർത്താവീശോമിശിഹാ!😎
എന്നെ അഡ്മിറ്റാക്കി.
ഇനി എന്താകുമോ എന്തോ!🙄
കുറച്ച് കഴിഞ്ഞ് ഈ ഗർഭത്തിനുത്തരവാദിയും, എന്നെ ഗർഭം ധരിച്ച് ഈ നിലയിലാക്കിയ മനുഷ്യത്തിയും മുറിയിലേക്ക് വന്നു.👨‍🦱🧑‍🦳
രണ്ട് പേരും എന്നോടൊന്നും പറയാതെ കണ്ണുകൾ കൊണ്ട് ‘കണകുണ’ സംസാരിച്ചു.
എനിമ വെച്ചത് പോലെ ഞാനത് കണ്ട് പുളഞ്ഞു🤢.
“അമ്മ പറ”- ടോണി മൊഴിഞ്ഞു.
“മോൻ പറ” – അമ്മ മൊഴിഞ്ഞു.
“പറഞ്ഞ് തൊലക്കുന്നുണ്ടോ ആരേലും🤬?” – അധികം ബലം കൊടുക്കാതെ ഞാനമറി.
കൂടുതൽ ബലം കൊടുത്താൽ ‘സാധനം’ നിലത്ത് വീണാലോ😱!
ആരും ഒന്നും പറയുന്നില്ല.
മരിക്കാൻ പോകുകയാണെന്ന് ഞാനുറപ്പിച്ചു.😥
‘എന്റെ ഗർഭം ഇങ്ങനെയല്ലാ’ എന്നുറക്കെയുറക്കെ പറഞ്ഞ് മരിക്കാൻ ഞാൻ കൊതിച്ചു.😖
പിന്നേയും ഡോക്ടർ വന്നു.
“മോളേ, കൊച്ച് അത്യാവശ്യം വെയ്റ്റ് ഒക്കെയുണ്ട്. ഇനി 22 ദിവസം കൂടി വയറിൽ കിടക്കുന്നതും, ദേ ഈ കട്ടിലിൽ കിടക്കുന്നതും ഒരേ പോലെയാ.” – ഡോക്ടർ ഒരു കുത്തിട്ട് നിർത്തി.
“അത്കൊണ്ട്?🤔”
“മോൾക്ക് സമ്മതമാണേൽ നാളെ നമുക്ക് സിസേറിയൻ നടത്താം.”
സിസേറിയൻ എന്ന വാക്ക് കേട്ടത് കൊണ്ടാണ് അമ്മയും ടോണിയും കോഴിക്കാട്ടം മണത്തത് പോലെ നിന്നിരുന്നത്.😏
സില്ലീ ഓൾഡ് ജെനറേഷൻ
ഗയ്സ്!😐
“സമ്മതം, നൂറ് വട്ടം സമ്മതം! എന്ത് കുന്തമെങ്കിലും ചെയ്ത് കുതിരയെ ഒന്ന് പുറത്തെടുക്ക് എന്റെ ഡോക്ടറേ.🙏”- ഞാൻ കേണ് പറഞ്ഞു.
അങ്ങനെ അതിനൊരു തീരുമാനം ആയതിന്റെ ആശ്വാസത്തോടെ ഞാനൊരു ബിരിയാണി കഴിക്കാനെടുത്തു🥳.
അപ്പോൾ എവിടുന്നോ ഒരു മാലാഖ വന്ന് പറഞ്ഞു.
“നാളെ രാവിലെ തിയ്യേറ്ററിൽ കയറ്റും. ഇനി ഒന്നും കഴിക്കരുത് കേട്ടോ.”
“ഈ ബിരിയാണി തിന്നാൽ പിന്നെ എനിക്കൊന്നും വേണ്ട സിസ്റ്ററേ☺.”
എന്റെ മറുപടി കേട്ട് സിസ്റ്റർ ആ ബിരിയാണിയും എടുത്ത് കൊണ്ട് പോയി.
കൊതിയുണ്ടെങ്കിൽ ചോദിച്ചാൽ പോരേ, എന്തിനാ എടുത്തോണ്ട് പോണത്?!☹
വിശന്നിട്ടും വേദന കൊണ്ടും കിടക്കാനും പറ്റുന്നില്ല, ഇരിക്കാനും പറ്റുന്നില്ല.🥺
എന്റെ പരാക്രമങ്ങൾ കണ്ട് യാതൊരു വികാരവുമില്ലാതെ ഇരിക്കുന്ന രണ്ട് പേരോടും ഞാൻ ചീറി.
“ദേ ഒന്നോർത്തോ. ഇത് കഴിഞ്ഞ് കുഞ്ഞ്, കൊച്ച് എന്നൊന്നും പറഞ്ഞെന്റടുത്തേക്ക് വരണ്ട.കേട്ടല്ലോ!”🥵
എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. കൃത്യം ഏഴ് മണി ആയപ്പോൾ നഴ്സ് വന്ന് ഉടുപ്പൊക്കെ തന്നു.
നല്ലൊരു ഉടുപ്പ്, ആകാശവും ഭൂമിയും എല്ലാം നല്ല വെടിപ്പായി കാണാൻ പറ്റുന്ന ഒരുടുപ്പ്.😱
“സിസ്റ്ററേ, എന്റെ ബോധം പോകാനൊരു ഇഞ്ചക്ഷൻ തന്നിട്ടെന്നെ പുറത്തേക്കിറക്കാമോ പ്ലീസ്?🙏”
ആര് കേൾക്കാൻ! പുച്ഛം, സർവത്ര പുച്ഛം😏!
തലകുത്തി മറിയുന്ന റൈഡിൽ കയറിയത് പോലെ ഞാൻ കണ്ണടച്ചിരുട്ടാക്കി സ്ട്രെച്ചറിൽ കിടന്നു.
തിയ്യേറ്ററിന്റെ വാതിൽക്കൽ എത്തിയപ്പോൾ വണ്ടി നിന്നു.
അപ്പോഴാണെനിക്ക് മനസ്സിലായത്, കൊച്ചിന്റപ്പനും വണ്ടിയുടെ കൂടെ ഓടുന്നുണ്ടായിരുന്നു എന്ന്🤗.
എന്റടുത്തേക്ക് വന്ന ഡോക്ടർ ചോദിച്ചു.
“മോളേ, ടോണിയെ അകത്ത് കയറ്റണോ?”
“ഹേയ്! ആൾക്ക് ഇൻഡ്യൻ പോൺ ഇഷ്ടമല്ല. അവിടെ നിന്നോട്ടെ😬.”
തലക്കടി കിട്ടിയത് പോലെ ടോണി കിട്ടിയ കസേരയിലിരുന്നു.
പിന്നേയും എന്റെ വണ്ടിയുരുണ്ട്, തൂക്കിയിട്ടേക്കുന്ന ഒരു വലിയ ലൈറ്റിന് താഴെ കൊണ്ട് നിർത്തി.
ഡോക്ടർമാരുടേയും നഴ്സ്മാരുടേയും ഇടയിൽ ഞാൻ കിടന്നു.
‘ദൈവമേ, ഇവരുടെയൊക്കെ മുന്നിൽ സിൽക് സ്മിതയുടെ ഉടുപ്പും ഇട്ടോണ്ടാണല്ലോ ഞാൻ കെടക്കണത്!🙅‍♀️’
ഞാൻ വീണ്ടും കണ്ണുകൾ അടച്ചു.🙈
“റോസ്….”
സ്നേഹത്തോടെയുള്ള ഒരാൺ ശബ്ദം കേട്ടപ്പോൾ ഞാനുമൊന്ന് തിരിച്ച് മൂളി.
“ഉം?”
“ഒന്ന് ചെരിയാമോ?” – പിന്നേയും സ്നേഹം.
“പിന്നെന്താടാ കുട്ടാ, എത്ര വേണേലും ചെരിയാലോ.😍”
“തളർത്തിയിടണേ, കുത്തിവെക്കുവാണേ.” – ആ ശ്ബ്ദം കേട്ട് ‘അയ്യോ’ എന്ന് പറഞ്ഞ് കണ്ണ് തുറന്ന എന്റെ മുന്നിൽ ഒരു സുന്ദരൻ ഡോക്ടർ, അനസ്തറ്റിസ്റ്റ്!
കുത്തലും കഴിഞ്ഞു, എടുക്കലും കഴിഞ്ഞു. 💉
“വേദനയില്ലല്ലോ റോസ്?”- സുന്ദരന്റെ ശബ്ദം വീണ്ടും.
“ഏയ്! അറിഞ്ഞേയില്ല.😨”- ഞാൻ അയാളെ നോക്കി.
കാണാൻ നല്ല ഭംഗിയുള്ളവരെ കണ്ടാൽ, ചാകാൻ കിടക്കുകയാണെങ്കിലും അന്തസ്സായി കിടക്കണം😎.
പുല്ലരിഞ്ഞ് കൊണ്ടിരിക്കുമ്പോൾ പ്രസവ വേദന വന്നത് പോലെ സിമ്പിളായി ഞാൻ കിടന്നു😀.
“ഫുൾ അനസ്തേഷ്യ അല്ല കേട്ടോ.”- ഡോക്ടർ വീണ്ടും പറഞ്ഞു.
ആഹ! ഇവിടേയും ഫുള്ളും ഹാഫും പൈന്റുമൊക്കെയുണ്ടോ🙄..!?
എന്തായാലും കുറച്ച് കഴിഞ്ഞപ്പോൾ എന്റെ വയറിന്റെ ഭാഗം മുതൽ തരിച്ചു.
ഇനി ആന വന്ന് കുത്തിയാലും എനിക്ക് വേദനിക്കില്ല, മരിക്കുകയേ ഉള്ളൂ.😑
മുഴുവനും ബോധം കെട്ട് ഒരു സിസേറിയൻ, അതായിരുന്നു എന്റെ മോഹം!
ഇതൊരുമാതിരി..ശ്ശെ!😏
ബോധമില്ലാത്തത് കൊണ്ടാണെന്ന് തോന്നുന്നു, ബോധം
പോകാത്തത്.🤔
എന്റെ ശരീരത്തിന്റെ കൃത്യം പകുതിക്ക് വെച്ച് ഒരു കർട്ടൻ വന്നു.
ഇനി അവരായി, അവരുടെ പാടായി.
കത്തിയെട്, ബ്ലേയ്ഡെട്, കത്രികയെട് എന്നീ അശരീരികൾ കേട്ട് ഞാനവിടെ കിടന്നു.
പെട്ടെന്ന് ഞാൻ വിറക്കാൻ തുടങ്ങി.
കട്ടിലിൽ കിടന്ന് ചാടി ഓട്ടൻതുള്ളൽ തുടങ്ങിയപ്പോൾ രണ്ട് സിസ്റ്റർമാർ എന്റെ രണ്ട് കൈയും അമർത്തി പിടിച്ചു. ഒരു സിസ്റ്റർ എന്റെ മേൽ കയറിക്കിടന്നു. എന്റെ കൂടെ അവരും തുള്ളാൻ തുടങ്ങി.
അപ്പോഴേക്കും എന്തോ ഒരു മരുന്ന് കയറ്റി. മെല്ലെ എന്റെ വിറയലും നിന്നു. പ്രസവിക്കാൻ വന്നതാണെന്ന് പോലും മറന്ന് ആകെ പേടിച്ച് പോയ ഞാൻ അപ്പോൾ കരഞ്ഞ് കൊണ്ടേയിരുന്നു.😪
അപ്പോഴാണ് എന്റെയടുത്തേക്ക് ഒരു ചോരക്കഷ്ണം നീണ്ട് വരുന്നത് കണ്ടത്. 😱
വിര പോലൊരു സാധനത്തിനെ ഒരു തുണിയിൽ പൊതിഞ്ഞ് കൊണ്ട് ഡോക്ടർ എന്റെ മുഖത്തിന്റെ അടുത്തേക്ക് കൊണ്ട് വന്നു.
“റോസ്, നോക്ക് ആൺകുട്ടിയാ🥰.”
അപ്പോഴും എന്റെ കണ്ണിൽ നിന്നും കുടുകുടാ കണ്ണീർ വന്ന് കൊണ്ടേയിരുന്നു.
ഓപ്പറേഷൻ സക്സസ്!!😃😃
മുറിയിലേക്ക് മാറ്റിയ എന്റെ അടുത്തേക്ക് വന്ന് ഈ സിനിമയുടെ നിർമ്മാതാവ് ചോദിച്ചു.
“കൊച്ചിനെ കണ്ടപ്പോൾ നീ ഭയങ്കര കരച്ചിലായിരുന്നു എന്ന് ഡോക്ടർ പറഞ്ഞു. അമ്മ ആയതിന്റെ സന്തോഷമാ അല്ലേ?😍”
“കുന്തമാണ്! മനുഷ്യനവിടെ വിറച്ച് വിറച്ച് ചാകാൻ പോകുമ്പോഴാണ് ആനന്ദാശ്രു! ജീവൻ കിട്ടിയത് ഭാഗ്യം!😐”- തൊട്ടിലിലേക്ക് നോക്കി ഞാൻ പറഞ്ഞു.
പ്രസവത്തോടെ ഞാനൊരു ഉത്തമ സ്ത്രീ ആയെന്ന് തെറ്റിദ്ധരിച്ച ഒരു പാവം ഭർത്താവ് ചിറി കോട്ടി പറഞ്ഞു.
“അല്ലാ, ഈ സിനിമേലൊക്കെ അങ്ങനാണല്ലോ😖☹.”

Note – സിനിമയല്ല ഈ ബ്ലഡി ലൈഫ്!

 98 total views,  1 views today

Advertisement
cinema5 hours ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 day ago

മൗനദാഹം (എന്റെ ആൽബം- 7)

cinema2 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema3 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema4 days ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment4 days ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album5 days ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment5 days ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Ente album6 days ago

രസികനായ കെ. രാധാകൃഷ്ണൻ (എൻ്റെ ആൽബം- 2)

Entertainment6 days ago

മനസിലെ ‘നോ മാൻസ് ലാൻഡുകൾ ‘

Ente album1 week ago

എന്നെപോലെ മറ്റൊരാൾ (എൻ്റെ ആൽബം- 1)

Entertainment1 week ago

‘തനിയെ’ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ ഷൈജു ജോൺ

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 month ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment1 month ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement