70 കോടി ബജറ്റിൽ മമ്മൂട്ടി ചിത്രം ‘ടർബോ’ ! ലൊക്കേഷൻ വീഡിയോ ലീക്കായി.

‘കണ്ണൂർ സ്‌ക്വാഡ്’, ‘കാതൽ ദി കോർ’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ എത്തുന്ന പുതിയ സിനിമയാണ് ‘ടർബോ’. മെ​ഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന ഈ മാസ്സ് ആക്ഷൻ കൊമേർഷ്യൽ ചിത്രം 70 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ലീക്കായി. ‘ടർബോ’യിലെ ഫൈറ്റ് രം​ഗങ്ങളാണിപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. വിയറ്റ്നാം ഫൈറ്റേർസിനെയാണ് വീഡിയോയിൽ കാണുന്നത്. ഒരു മലയാള സിനിമക്ക് വേണ്ടി വിയറ്റ്നാം ഫൈറ്റേർസ് എത്തുക എന്നത് തികച്ചും അപൂർമായൊരു കാഴ്ചയാണ്.

മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച ‘ടർബോ’ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ്. കറുപ്പ് ഷർട്ടും സിൽവർ കരയോടുകൂടിയ മുണ്ടും ഉടുത്ത് കഴുത്തിലൊരു മാലയുമായ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് ചിത്രമാണ് ‘ടർബോ’.

You May Also Like

സ്റ്റൈലിഷ് ലുക്കിൽ ദീപ്തി സതി, വീഡിയോ

മോഡലിങ്ങിൽ തുടങ്ങി ഒടുവിൽ സിനിമയിലെത്തി ശോഭിക്കുന്ന നടിയാണ് ദീപ്തി സതി. ലാൽ ജോസ് സംവിധാനം ചെയ്ത…

കണ്ണൂർ സ്ക്വാഡ് 50 കോടി കടന്നതായി ദുൽഖർ സൽമാൻ: ‘സിനിമയിലെ അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഞാൻ അഭിനന്ദിക്കുന്നു’

മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത അന്വേഷണാത്മക ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. മമ്മൂട്ടിയെ…

പത്മപ്രിയ എന്ന പേരിൽ എഴുപതുകളിൽ ഒരു നടിയുണ്ടായിരുന്നു

പ്രദീപ് കുമാരപിള്ള പത്മപ്രിയ എന്ന പേരിൽ എഴുപതുകളിൽ ഒരു നടിയുണ്ടായിരുന്നു. കർണ്ണാടക സ്വദേശിയായ ഇവർ 1972…

തങ്ങൾ അവസരം നൽകിയത് വഴി രക്ഷപ്പെട്ട ഒരു നടൻ, ഒരു പക്ഷേ സാഹചര്യങ്ങൾ മൂലമാണെങ്കിൽ പോലും കാട്ടിയ ഒരു നന്ദികേടാവാം

V R Balagopal Radhakrishnan 1996ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ എന്ന മെഗാഹിറ്റ് സിനിമയായിരുന്നു സിദ്ധിക് സംവിധാനം…