പതിമൂന്നു വയസുകാരന്‍ എന്നു പറഞ്ഞു കമ്പ്യൂട്ടര്‍ ജഡ്ജസിനെ പറ്റിച്ചു..!!!

444

01

സംഭവം എന്താ എന്നു മനസിലാകുന്നില്ല അല്ലെ??? വിശദമായി തന്നെ പറയാം…

അലന്‍ ടേണിംഗ് എന്ന പ്രശസ്ത കമ്പ്യൂട്ടര്‍ വിദഗ്ദന്‍ 1950 ല്‍ ഒരു പ്രോഗ്രാം ഉണ്ടാക്കി, “മെഷിനുകള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ” എന്നതായിരുന്നു ഈ പ്രോഗ്രാം കൊണ്ട് അലന്‍ കണ്ടെത്താന്‍ ആഗ്രഹിച്ചത്.  കൃത്രിമ മെമ്മറിയെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് തുടക്കം കുറിച്ച പ്രോഗ്രാം ആയിരുന്നു അത് എന്നു വേണമെങ്കില്‍ പറയാം.

ടേണിംഗ് ടെസ്റ്റ്‌ എന്നു പേരിട്ട ഈ പരിപാടി പിന്നെ വലിയ ഹിറ്റ്‌ ആയി, നിരവധി കമ്പ്യുട്ടറുകള്‍ ജഡ്ജസിനു മുന്നില്‍ എത്തി, പക്ഷെ പലതിനും തുടക്കത്തിലേ പാളി, പ്രോഗ്രാം ചെയ്യപ്പെട്ട കാര്യങ്ങളില്‍ മാത്രം പല കംപ്യുട്ടര്‍ ആശാന്മാരും ഒതുങ്ങി.

അങ്ങനെ ഇരിക്കെയാണ്, ടേണിംഗ് ടെസ്റ്റ്‌ 2104 ല്‍ പങ്കെടുക്കാന്‍ യുജീന്‍ ഗൂസ്റ്റ്മാന്‍ എന്ന പതിമൂന്നുകാരന്‍ എത്തുന്നത്. അലെങ്കില്‍ ഒരു സൂപ്പര്‍ പ്രോഗ്രാം മൂന്നില്‍ ഒന്ന് ജഡ്ജസിനേയും അങ്ങനെ തെറ്റിദ്ധരിപ്പിച്ചു എന്നു വേണമെങ്കിലും പറയാം. തന്റെ ഇഷ്ടങ്ങളെ കുറിച്ച്, ഹോബികളെ കുറിച്ച്, അച്ഛനേയും അമ്മയെയും കുറിച്ച് അങ്ങനെഎന്തിനും ഏതിനും ഉത്തരം യുജീന്റെ കയ്യില്‍ ഉണ്ടായിരുന്നു. റഷ്യന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയന്മാര്‍ ആയ വ്ലാദ്മീര്‍ കോസ്ലോവ്, യുജീന്‍ ദേംചീക്കോ എന്നിവ്വര്‍ ചേര്‍ന്നാണ് യുജീന്‍ ഗൂസ്റ്മാന്‍ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം ഉണ്ടാക്കിയത്.

ഉത്തരങ്ങള്‍ വാരിക്കോരി നല്‍കി യുജീന്‍ ലണ്ടനില്‍ നടന്ന മത്സരം ജയിക്കുക തന്നെ ചെയ്തു. 2012 ല്‍ ഒരു പ്രോഗ്രാം വിജയത്തിന് തൊട്ടു അടുത്ത് വരെ എത്തിയെങ്കിലും അവസാന നിമിഷം കാലിടറി.പക്ഷെ യുജീനെ ഒരുതരത്തിലും തളര്‍ത്താന്‍ ജഡ്ജസിനു കഴിഞ്ഞില്ല.