ലോകം ഇനി നേരിടാൻ പോകുന്ന രണ്ട്​ ദുരന്തങ്ങൾ

120

ലോകം ഇനി നേരിടാൻ പോകുന്ന രണ്ട്​ ദുരന്തങ്ങളെ കുറിച്ച്​ മുന്നറിയിപ്പുമായി മൈക്രോസോഫ്​റ്റ്​ സ്ഥാപകൻ ബിൽഗേറ്റ്സ്​ . 2015 ൽ തന്നെ കൊറോണ എന്ന മഹാമാരിയെ കുറിച്ച് ബിൽ ഗേറ്റ്സ് മുന്നറിയിപ്പ് നൽകിയിരുന്നു . അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ പ്രവചനത്തെയും ലോകം ആശങ്കയോടെയാണ് കാണുന്നത്. വെരിറ്റേഷ്യം എന്ന ജനപ്രിയ യൂട്യൂബ് ചാനലിലെ ഡെറിക്​ മുള്ളറുമായി സംവദിക്കവേയാണ്​ ബിൽ ഗേറ്റ്​സിന്‍റെ പുതിയ പ്രതികരണം. കാലാവസ്ഥാ വ്യതിയാനം , ‘ജൈവ തീവ്രവാദം എന്നിവയാണ് ഇനി ലോകം നേരിടുന്ന രണ്ട് ദുരന്തങ്ങളായി ബിൽഗേറ്റ്സ് ചൂണ്ടിക്കാണിക്കുന്നത്.

‘ ലോകം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്​ഥ വ്യതിയാനമാണ്​. മഹാമാരിക്കാലത്തുള്ള മരണനിരക്കിനേക്കാൾ വലുതായിരിക്കും ഒരോ വർഷവും അത്​ മൂലമുണ്ടാകാൻ പോകുന്നത്’ -അദ്ദേഹം പറഞ്ഞു.ജൈവ തീവ്രവാദത്തിലൂടെ ഒരു വ്യക്തിക്ക് മാരകമായ ഒരു വൈറസിനെ എളുപ്പത്തിൽ പടച്ചുവിടാൻ കഴിയും . കൊറോണ പോലെ സ്വാഭാവികമായി ഉണ്ടാകുന്ന പകർച്ചവ്യാധികളേക്കാൾ ഭീകരമായിരിക്കും ഇതുണ്ടാക്കുന്ന അപകടം’ -അദ്ദേഹം പറഞ്ഞു​.കൊറോണയിൽ പകച്ചുനിൽക്കുന്ന ലോകത്തിന്​ അടുത്ത ഒരു മഹാമാരിയെ തടുത്ത്​ നിർത്താൻ സാധിക്കുമോ എന്ന ചോദ്യത്തിന്​ ഇല്ല എന്നതായിരുന്നു ബിൽ ഗേറ്റ്​സ്​ നൽകിയ ഉത്തരം. ഇനിയും മഹാമാരികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലുള്ള ഒരു ദുരന്തമുണ്ടായാൽ, മരണസംഖ്യ കൊറോണ മൂലമുണ്ടാകുന്നതിനേക്കാൾ വർധിക്കും .മനുഷ്യനിർമിതമായതിനാൽ ഓരോ വർഷവും ഇത് സംഭവിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു