ടൂ മെൻ ആർമി ഫസ്റ്റ് ലുക്ക് പോസ്റ്റർ .

സുദിനം, പടനായകൻ, ബ്രിട്ടീഷ് മാർക്കറ്റ്, ത്രീ മെൻ ആർമി, ബുള്ളറ്റ്, അപരന്മാർ നഗരത്തിൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ നിസ്സാർ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമയായ ” ടൂ മെൻ ആർമി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറിൽകാസിം കണ്ടോത്ത് നിർമ്മിക്കുന്ന ” ടൂ മെൻ ആർമി ” എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം
പ്രസാദ് ഭാസ്കരൻ എഴുതുന്നു.ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ.ആ പണത്തിൽ കണ്ണുവച്ചെത്തുന്ന മറ്റൊരാൾ .ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളാണ്
“ടൂ മെൻ ആർമി”യിൽ നിസാർ ദൃശ്യവൽക്കരിക്കുന്നത്.

ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് . കൈലാഷ്, സുബ്രഹ്മണ്യൻ ബോൾഗാട്ടി,തിരുമല രാമചന്ദ്രൻ, അജു.വി.എസ്,സുജൻ കുമാർ,ജയ്സൺ മാർബേസിൽ,സതീഷ് നടേശൻ,സ്നിഗ്ധ, ഡിനി ഡാനിയേൽ,അനു ജോജി,രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റു നടീനടന്മാർ.തികച്ചും വ്യത്യസ്തമായ പ്രമേയത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിർവ്വഹിക്കുന്നു.ആന്റണി പോൾ എഴുതിയ വരികൾക്ക് അജയ് ജോസഫ് സംഗീതം പകരുന്നു.പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ,ഷിയാസ് മണോലിൽ,എഡിറ്റിംഗ്-ടിജോ തങ്കച്ചൻ,കലാസംവിധാനം- വത്സൻ, മേക്കപ്പ്-റഹിം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം- സുകേഷ് താനൂർ,സ്റ്റിൽസ്-അനിൽ പേരാമ്പ്ര,അസ്സോസിയേറ്റ് ഡയറക്ടർ-റസൽ നിയാസ്,സംവിധാന സഹായികൾ-കരുൺ ഹരി, പ്രസാദ് കേയത്ത് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്,പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

സീക്രട്ട് ഏജന്റു മാരും രക്ഷകന്മാരും ഒരേ അനുപാതത്തിലെ ചേരുവകളും

സീക്രട്ട് ഏജന്റുമാരുടെയും രക്ഷകന്മാരുടെയും പോപ്പുലേഷൻ കൂടി വരുന്നു എന്നതിനേക്കാൾ പ്രധാന പ്രശ്നം ഇവരിൽ പലരെയും ഉണ്ടാക്കിയിരിക്കുന്നത്…

സിനിമ ആയാൽ ഒരു നായിക നിർബന്ധം എന്ന് കരുതി തിരുകി കയറ്റിയ ഒരു കഥാപാത്രം അല്ല ചിന്നു

രാഗീത് ആർ ബാലൻ തമാശയുടെ മൂന്ന് വർഷങ്ങൾ 0️⃣5️⃣0️⃣6️⃣2️⃣0️⃣1️⃣9️⃣➖️0️⃣5️⃣0️⃣6️⃣2️⃣0️⃣2️⃣2️⃣ രൂപത്തിന്റെ പേരിലോ നിറത്തിന്റെ പേരിലോ ജീവിതത്തിൽ…

ഷെയ്ൻ നിഗത്തെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന ‘കൊറോണ പേപ്പേഴ്‌സ്’ൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു

ഷെയ്ൻ നിഗത്തെ നായകനാക്കി സംവിധായകൻ പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം ‘കൊറോണ പേപ്പേഴ്‌സ്’ൻ്റെ ചിത്രീകരണം കൊച്ചിയിൽ…

‘സൂരറൈ പോട്രു’ ടീം വീണ്ടും ഒന്നിക്കുന്നു ! സൂര്യയുടെ 43-ാമത് ചിത്രം

‘സൂരറൈ പോട്രു’ ടീം വീണ്ടും ഒന്നിക്കുന്നു ! സൂര്യയുടെ 43-ാമത് ചിത്രം നിരൂപക പ്രശംസ നേടിയ,…