സിനിമ പഹയൻ

‘ടു മെൻ’ (TWO MEN)

ആർക്കും റിലേറ്റ് ചെയ്യാൻ സാധിക്കുന്ന, ഭൂരിഭാഗവും ഗൾഫിൽ നടക്കുന്ന കഥ, സംഭാഷണങ്ങൾ ഗംഭീരം, ഒരു നിമിഷം പോലും സിനിമ ബോറടിപ്പിക്കുന്നില്ല, മികച്ച വിഷ്വൽസ്, നല്ല എഡിറ്റിംഗ് , സൗണ്ട് ഡിപ്പാർട്ട്മെൻറ്. ഇങ്ങനെ ഏതുവശവും മികവ് എന്ന് മാത്രം പറയാവുന്ന ഈ ചിത്രം സമീപകാലത്തെ അപ്രതീക്ഷിതമായ തിയേറ്റർ അനുഭവം സമ്മാനിച്ച ചിത്രം കൂടിയാണ്. ചാനൽ ചർച്ചകളിലൂടെ പരിചിതനായ സംവിധായകൻ എം എ നിഷാദ് സിനിമയിൽ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്, അബൂബക്കർ എന്ന ആ കഥാപാത്രം സിനിമയ്ക്കു ശേഷവും കാണികളുടെ മനസ്സിൽ ഇടം പിടിക്കും വിധം പെർഫോമൻസ് കൊണ്ടും എഴുത്തുകൊണ്ടും എടുത്തു പറയേണ്ട മികവാണ് കാണിക്കുന്നത്. കുടുംബങ്ങൾക്ക് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച സ്വയം ജീവിക്കാൻ മറന്നുപോയ ഇത്തരം കഥാപാത്രങ്ങൾ സിനിമയിൽ മാത്രമല്ല നമുക്ക് ചുറ്റും എപ്പോഴും ഉണ്ടാകും, ആ കഥാപാത്രത്തിന്റെ നോവ് പൂർണതയിൽ സ്ക്രീനിൽ നിന്ന് മനസ്സിലെത്താൻ നിഷാദിന്റെ പ്രകടനം കൊണ്ട് പരിപൂർണ്ണതയിൽ സാധ്യമാകുന്നുണ്ട്.

കൂടാതെ ഇർഷാദ് അവതരിപ്പിച്ച കഥാപാത്രവും സിനിമയുടെ ആകെത്തുകയിൽ മറ്റൊരു അഭിനേതാവിനെ മാറ്റി ചിന്തിക്കാൻ സാധിക്കാത്ത വിധം ഇഴ ചേർന്നു നിൽക്കുന്നുണ്ട്.ടെക്നിക്കലി വളരെ സൗണ്ട് ആയ സിനിമയിൽ എഴുത്തും പ്രകടനവും ഒരുപോലെ മികച്ചു നിന്നപ്പോൾ ചെറിയ പോരായ്മകളെ പോലും കാര്യമാക്കാതെ കണ്ടിരിക്കാവുന്ന ചിത്രം കുടുംബ പ്രേക്ഷകർക്ക് ഉറപ്പായും ഇഷ്ടപ്പെടും, കുടുംബത്തിൽ ഒരു പ്രവാസി ഉണ്ടെങ്കിൽ, അല്ലെങ്കിൽ അതുപോലൊരു സൗഹൃദം ഉണ്ടെങ്കിൽ ഈ സിനിമയുടെ കഥ മനസ്സിൽ തട്ടി ആസ്വദിക്കാം, നല്ല പ്രകടനവും അവതരണവും ചേർന്നപ്പോൾ സ്ക്രീനിൽ മനോഹരമായ ഒരു കവിത പോലെ ആസ്വദിക്കാൻ സാധിക്കുന്ന ചിത്രമാണ് ‘ടു മെൻ’ (TWO MEN).

Leave a Reply
You May Also Like

ഇനി അഭ്യുഹങ്ങൾ വേണ്ട. വാർത്തകളെല്ലാം ഔദ്യോഗികമായി പ്രഖ്യാപിച്ചു നിവേദിത തോമസ്.

ബാലതാരമായി ടെലിവിഷൻ മേഖലയിലൂടെ മലയാളി മനസ്സിലേക്ക് ചുവടുവച്ച് താരമാണ് നിവേദിത തോമസ്. ബാലതാരമായി നിരവധി കുട്ടികളുടെ പരമ്പരയിൽ താരം അഭിനയിച്ചിട്ടുണ്ട്

ഇന്ത്യയിൽ മാത്രമല്ല സോവിയറ്റ് യൂണിയനിലും ഷോലെ വൻ വിജയമായിരുന്നു

Bineesh K Achuthan ഇന്ത്യൻ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയമായ ‘ ഷോലെ ‘…

കെ ജി എഫിന്റെ വിജയത്തിനിടയിൽ മുങ്ങിപ്പോകേണ്ട സിനിമ അല്ല ഇത്

ബാലകൃഷ്ണ ബാലു മലയാളത്തിൽ അങ്ങനെ അധികം സിനിമകൾ വന്ന് വിജയിക്കപ്പെട്ടിട്ടുള്ള വിഭാഗം അല്ല സർവൈവൽ ത്രില്ലർ…

അതൊക്കെ അടഞ്ഞ അധ്യായമെന്ന് സായികുമാർ

മലയാളത്തിൽ വളരെ പക്വതയാർന്ന വേഷങ്ങൾ അവതരിപ്പിച്ച നടനാണ് സായികുമാർ. വില്ലനായാലും സഹനടനായാലും അദ്ദേഹത്തിന്റെ റേഞ്ച് ഒന്നുവേറെ…